https://ifttt.com/images/no_image_card.pngരണ്ട് പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസിൽ മീര ഇടം നേടിയിട്ട്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഒരിടവേള എടുത്തെങ്കിലും ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ് താരം. നിഷ്കളങ്കയായ ഒരു പെൺകുട്ടിയായി സൂത്രധാരനിലൂടെയാണ് മീര മലയാളികളുടെ മനം കവർന്നത്. പിന്നീടിങ്ങോട്ട് ഒന്നിനൊന്ന് വ്യത്യസ്തമായ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മീര വീണ്ടും മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. ജയറാം നായകനായെത്തിയ മകൾ എന്ന ചിത്രമാണ് മീരയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഇപ്പോൾ അഭിനയത്തിനൊപ്പം തന്നെ മോഡലിംഗ് രംഗത്തും വളരെ സജീവമാണ് മീര. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഇത് കമലയെ പോലെയുണ്ടല്ലോ! മീര ജാസ്മിന്റെ പുതിയ ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയ
Reviewed by Sachin Biju
on
December 14, 2022
Rating:
No comments: