ദില്ലിവാലാ രാജകുമാരനിലൂടെ ഹാസ്യത്തിലും ഗുരുവിലൂടെ സീരിയസ് റോളിലേക്കും! ആക്ഷനും കട്ടിനുമിടയിൽ രസങ്ങളെ പകർന്നാടാൻ ഇനി കൊച്ചു പ്രമനില്ല

https://ifttt.com/images/no_image_card.pngകൊച്ചു കഥാപാത്രങ്ങളിലൂടെയെത്തി മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ വലിയ നടൻ കൊച്ചു പ്രേമൻ വിടവാങ്ങിയിരിക്കുന്നു. ഉയരം കുറഞ്ഞ ശരീര പ്രകൃതിയും ശബ്ദ വിന്യാസങ്ങളും കോമഡി കഥാപാത്രങ്ങളിൽ തൻ്റേതായ മുദ്ര പതിപ്പിക്കാൻ ഈ കലാകാരനു സാധിച്ചു. 26 വർഷത്തോളമായി മലയാളത്തിൻ്റെ വെള്ളിത്തിരയിൽ നിറ സാന്നിധ്യമായിരുന്നു. കെ.എസ്. പ്രേം കുമാറാണ് കൊച്ചു പ്രേമൻ എന്ന പേരിൽ നാടക കളരിയിലും പിന്നീട് സിനിമയിലും തൻ്റെ മേൽവിലാസം സൃഷ്ടച്ചത്. ഇനി ആക്ഷനും കട്ടിനുമിടയിൽ ഭാവരസങ്ങളെ പകർന്നാടാൻ കൊച്ചു പ്രമനില്ലാതെ വരുമ്പോൾ മലയാള സിനിമ ശാഖയ്ക്കു മറ്റൊരു തീരാ നഷ്ടം കൂടി. സ്വഭാവിക അഭിനയത്തിൻ്റെ ആ വലിയ ലോകം ഇനിയൊരു കാഴ്ചയ്ക്ക് അവസരമില്ലാതെ മറഞ്ഞിരിക്കുന്നു. Also Read: നടൻ കൊച്ചു പ്രേമൻ അന്തരിച്ചു
ദില്ലിവാലാ രാജകുമാരനിലൂടെ ഹാസ്യത്തിലും ഗുരുവിലൂടെ സീരിയസ് റോളിലേക്കും! ആക്ഷനും കട്ടിനുമിടയിൽ രസങ്ങളെ പകർന്നാടാൻ ഇനി കൊച്ചു പ്രമനില്ല ദില്ലിവാലാ രാജകുമാരനിലൂടെ ഹാസ്യത്തിലും ഗുരുവിലൂടെ സീരിയസ് റോളിലേക്കും! ആക്ഷനും കട്ടിനുമിടയിൽ രസങ്ങളെ പകർന്നാടാൻ ഇനി കൊച്ചു പ്രമനില്ല Reviewed by Sachin Biju on December 03, 2022 Rating: 5

No comments:

Powered by Blogger.