https://ifttt.com/images/no_image_card.pngജെനീലിയ ഡിസൂസ, റിതേഷ് ദേശ്മുഖ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് വേട്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ഇന്ന് മുംബൈയിൽ വച്ചു നടന്നു. പ്രണയവും പ്രണയ നഷ്ടവുമാണ് സിനിമയുടെ പ്രമേയം. ട്രാജിക് റൊമാന്റിക് ഡ്രാമ ആയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സത്യ എന്ന നിരാശ കാമുകന്റെ വേഷത്തിലാണ് ചിത്രത്തിൽ റിതേഷെത്തുന്നത്. പൊതുവേ കോമഡി വേഷങ്ങൾ അവതരിപ്പിക്കാറുള്ള റിതേഷിന്റെ വളരെ ഗൗരവമുള്ള കഥാപാത്രമാണ് ചിത്രത്തിലേത്. ശ്രാവണി എന്ന കഥാപാത്രത്തെയാണ് ജെനീലിയ അവതരിപ്പിക്കുന്നത്. ശ്രാവണി സത്യയെ വിവാഹം കഴിക്കുകയും അയാളെ വിഷാദാവസ്ഥയിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. Also Read: രാജ്യം മുഴുവൻ ഞെട്ടി! റിഷഭിനോട് അസൂയ തോന്നുന്നുവെന്ന് നവാസുദ്ദീൻ സിദ്ധിഖി
ഇത് റിതേഷിന്റെ വലിയ സ്വപ്നമായിരുന്നു! 'വേട്' ഒരു ത്രികോണ പ്രണയ കഥയല്ല; ജെനീലിയ ഡിസൂസ പറയുന്നു
Reviewed by Sachin Biju
on
December 13, 2022
Rating:
No comments: