പിറന്നാൾ ദിനമെത്തി, ആശംസകളില്ല, അനൗൺസ്മെൻ്റില്ല! മകനേ മടങ്ങി വരൂ!!! മലയാളത്തിൻ്റെ ജനപ്രിയ നായകനായി കാത്തിരിക്കുന്നു
https://ifttt.com/images/no_image_card.pngതിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ ഗ്രാമം കൊതിക്കാറുണ്ടെന്നുംതിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും...മലയാളത്തിൻ്റെ പ്രിയ നടൻ ജയറാമിനെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നു മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് അറബിക്കഥയിലെ ഈ വരികളാകും. ഡിസംബർ 10 ന് 57 -ാം പിറന്നാൾ ആഘോഷിക്കുമ്പോൾ പതിവായി താരങ്ങളുടെ പിറന്നാളുകളെ ആഘോഷമാക്കുന്ന സമൂഹ മാധ്യമങ്ങൾ പോലും ജയറാമിനെ മറന്നു. എവിടെയൊ മലയാളത്തിനു സ്വന്തം ജനപ്രിയ നായകനെ നഷ്ടമായ പോലെ! മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ ആക്ഷൻ സിനിമകൾ ചെയ്ത സൂപ്പർ താര പദവിയിലേക്കു കൂടേറിയപ്പോൾ നാട്ടിൻ പുറത്തുകാരൻ കഥാപാത്രങ്ങളിലൂടെയും കോമഡി സിനിമകൾ ചെയ്തും വലിയൊരു തലമുറയെ രസിപ്പിച്ച നായകനായിരുന്നു ജയറാം. മലയാള സിനിമ ആദ്യ ജനപ്രിയ നായകനെന്ന പട്ടം സമ്മാനിച്ചതു പോലും ജയറാമായിരുന്നു. ഒരു കാലഘട്ടത്തിനു നിറച്ചാർത്ത് നൽകിയ നടനെ ഇന്ന് മലയാള സിനിമ ലോകം പോലും മറന്നു കഴിഞ്ഞോ???Also Read: നിങ്ങൾ തന്നെ ഉറപ്പാണ് ഞാൻ എന്ന സംവിധായകൻ; ജയറാമിന് പിറന്നാൾ ആശംസകൾ നേർന്ന് രമേശ് പിഷാരടി
പിറന്നാൾ ദിനമെത്തി, ആശംസകളില്ല, അനൗൺസ്മെൻ്റില്ല! മകനേ മടങ്ങി വരൂ!!! മലയാളത്തിൻ്റെ ജനപ്രിയ നായകനായി കാത്തിരിക്കുന്നു
Reviewed by Sachin Biju
on
December 10, 2022
Rating:
No comments: