ആ സങ്കടം മാറുന്നേയില്ല! അമ്മാവന്റെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാവുന്നില്ല! കൊച്ചുപ്രേമന്റെ ഫോട്ടോയുമായി അഭയ ഹിരണ്‍മയി
https://ifttt.com/images/no_image_card.pngകൊച്ചുപ്രേമന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സിനിമാലോകവും പ്രേക്ഷകരുമെല്ലാം ഒരുപോലെ ഞെട്ടിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മാവന്റെ മരണത്തില്‍ ആകെത്തകര്‍ന്ന അമ്മയെയും അനിയത്തിയേയും ആശ്വസിപ്പിച്ച് അഭയ ഹിരണ്‍മയിയും എത്തിയിരുന്നു. അതീവ സങ്കടത്തോടെയായാണ് അഭയ അവസാനമായി അമ്മാവനെ നമസ്‌കരിച്ചത്. കുട്ടിക്കാലത്ത് ആദ്യമായി സ്വര്‍ണ്ണക്കമ്മല്‍ വാങ്ങിത്തന്നതിനെക്കുറിച്ചും വിദേശത്ത് പോയി വരുമ്പോള്‍ ഒത്തിരി സമ്മാനം തരികയും ചെയ്തിരുന്ന അമ്മാവനെക്കുറിച്ച് അഭയ നേരത്തെയും വാചാലയായിരുന്നു. ഇപ്പോഴിതാ അമ്മാവന്റെ ഫോട്ടോ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഗായിക.
ആ സങ്കടം മാറുന്നേയില്ല! അമ്മാവന്റെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാവുന്നില്ല! കൊച്ചുപ്രേമന്റെ ഫോട്ടോയുമായി അഭയ ഹിരണ്‍മയി
Reviewed by Sachin Biju
on
December 09, 2022
Rating:
No comments: