ഇസുവിനെ ലാളിച്ച് വഷളാക്കില്ല! ഞാനുണ്ടാക്കുന്നതെല്ലാം എനിക്കും പ്രിയയ്ക്കുമാണ്! അവന് വളരാൻ സാഹചര്യം ഒരുക്കും! കുഞ്ചാക്കോ ബോബന്റെ വാക്കുകൾക്ക് കൈയ്യടി
https://ifttt.com/images/no_image_card.pngഅനിയത്തിപ്രാവിലൂടെയായി തുടക്കം കുറിച്ചയാളാണ് കുഞ്ചാക്കോ ബോബന്‍. സിനിമാകുടുംബത്തിലാണ് ജനിച്ചതെങ്കിലും അഭിനയം കരിയറാക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ചാക്കോച്ചന്‍ പറഞ്ഞിരുന്നു. ഹൗസ് വാമിംഗ് ആല്‍ബത്തില്‍ ഫോട്ടോ കണ്ടപ്പോഴാണ് ഫാസിലിനോട് ഭാര്യ ചാക്കോച്ചനെക്കുറിച്ച് പറഞ്ഞത്. അതിന് ശേഷമായാണ് ബോബനേയും മോളിയേയും വിളിച്ച് മകനെ അഭിനയിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചത്. അങ്ങനെയാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അരങ്ങേറ്റ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയായിരുന്നു. അഭിനയത്തെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കിട്ടത്.
ഇസുവിനെ ലാളിച്ച് വഷളാക്കില്ല! ഞാനുണ്ടാക്കുന്നതെല്ലാം എനിക്കും പ്രിയയ്ക്കുമാണ്! അവന് വളരാൻ സാഹചര്യം ഒരുക്കും! കുഞ്ചാക്കോ ബോബന്റെ വാക്കുകൾക്ക് കൈയ്യടി
Reviewed by Sachin Biju
on
December 13, 2022
Rating:
No comments: