ആദ്യമായി മോഹൻലാൽ അല്ലാതെ മറ്റൊരു താരത്തെ നായകനാക്കി ആൻ്റണി പെരുമ്പാവൂർ: അജയ് ദേവ്ഗൺ ചിത്രം ഹിന്ദിയിൽ കാശ് വാരുന്നു

https://ifttt.com/images/no_image_card.pngമലയാള സിനിമയിൽ മോഹൻലാലിൻ്റെ സിനിമകൾ മാത്രം നിർമിച്ച് ബ്രാൻഡായി മാറിയ പ്രൊഡക്ഷൻ ഹൗസാണ് ആശിർവാദ് സിനിമാസ്. ആശിർവാദിനേക്കാൾ ഇന്നു പ്രശസ്തം ആൻ്റണി പെരുമ്പാവൂർ എന്ന നിർമാതാവാണ്. സിനിമയിലും വ്യക്തി ജീവിതത്തിലും മോഹൻലാലിനൊപ്പം ആൻ്റണി പെരുമ്പാവൂരിൻ്റെ പേരുണ്ട് എവിടെയും. മോഹൻലാൽ എന്ന ബ്രാൻഡിനെ എങ്ങനെയൊക്കെ ബിസിനസ് സാധ്യതയാക്കി മാറ്റാമെന്നും ആൻ്റണി പെരുമ്പാവൂർ തെളിയിച്ചിട്ടുള്ളതാണ്. കുറച്ചു നാളുകളിലായി മോഹൻലാലിൻ്റെ മികച്ച സിനിമകളെല്ലാം ആൻ്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ഇപ്പോൾ ആദ്യമായി മോഹൻലാൽ അല്ലാതെ മറ്റൊരു നായകനെ അണിനിരത്തി ആൻ്റണി പെരുമ്പാവൂർ സിനിമ നിർമിച്ചിരിക്കുന്നു. അജയ് ദേവ്ഗൺ‌ നായകനായ ദൃശ്യം -2 ഹിന്ദി പതിപ്പ് വലിയ വിജയമാണ് നേടുന്നത്. Also Read: മസില്‍ കരുത്തിന് അല്ല, ആത്മബലം കൂട്ടാനാണ്; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അഭയ ഹിരണ്‍മയി
ആദ്യമായി മോഹൻലാൽ അല്ലാതെ മറ്റൊരു താരത്തെ നായകനാക്കി ആൻ്റണി പെരുമ്പാവൂർ: അജയ് ദേവ്ഗൺ ചിത്രം ഹിന്ദിയിൽ കാശ് വാരുന്നു ആദ്യമായി മോഹൻലാൽ അല്ലാതെ മറ്റൊരു താരത്തെ നായകനാക്കി ആൻ്റണി പെരുമ്പാവൂർ: അജയ് ദേവ്ഗൺ ചിത്രം ഹിന്ദിയിൽ കാശ് വാരുന്നു Reviewed by Sachin Biju on November 23, 2022 Rating: 5

No comments:

Powered by Blogger.