ഇനി അഞ്ചു പെണ്ണുങ്ങളെ കഥ! ശക്തമായ താരനിരയെ അണിനിരത്തി ലിജിൻ ജോസിൻ്റെ 'ഹെർ'

https://ifttt.com/images/no_image_card.pngഫ്രൈഡെ, ലോ പോയിൻ്റ് എന്നീ ചിത്രങ്ങൾക്കു ശേഷം ലിജിൻ ജോസ് തൻ്റെ മൂന്നാം സിനിമയുമായി എത്തുന്നു. ഹെർ എന്നു പേരിട്ടിരിക്കുന്ന ചിത്രം സ്ത്രീപക്ഷ കഥയാണ് പറയുന്നത്. മികച്ച താരനിരയെയാണ് ചിത്രത്തിൽ അണിനിരത്തുന്നത്. വ്യത്യസ്ഥമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന അഞ്ചു സ്ത്രീ കഥാപാത്രങ്ങൾ. സമൂഹത്തിലെ വിവിധ തലങ്ങളിൽ അവർ തൊഴിൽ ചെയ്യുന്നു. ഐടി പ്രൊഫഷണലും വീട്ടമ്മയും സിനിമാ നിർമാതാവുമൊക്കെ അവർക്കിടയിലുണ്ട്. ഇവർ എല്ലാവരും ഒരു പോയിൻ്റിൽ എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായ ജീവിത സാഹചര്യങ്ങളിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സമൂഹത്തിൻ്റെ പല നേർക്കാഴ്ചയിലേക്കും ചിത്രം വിരൽ ചൂണ്ടുന്നുണ്ട്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.Also Read: ഇതു ബോളിവുഡോ അതോ റിമേക്ക്‌വുഡോ??? ബി ടൗണിൽ റീമേക്കിന് ഒരുങ്ങുന്നത് നിരവധി തെന്നിന്ത്യൻ സിനിമകൾ!
ഇനി അഞ്ചു പെണ്ണുങ്ങളെ കഥ! ശക്തമായ താരനിരയെ അണിനിരത്തി ലിജിൻ ജോസിൻ്റെ 'ഹെർ' ഇനി അഞ്ചു പെണ്ണുങ്ങളെ കഥ! ശക്തമായ താരനിരയെ അണിനിരത്തി ലിജിൻ ജോസിൻ്റെ 'ഹെർ' Reviewed by Sachin Biju on November 26, 2022 Rating: 5

No comments:

Powered by Blogger.