കെജിഎഫിനും കാന്താരയ്ക്കും പിന്നാലെ ഇനി 'വിജയാനന്ദ': കന്നടത്തിൽ നിന്നും ബയോപിക് കഥയുമായി പാൻ ഇന്ത്യൻ ചിത്രം

https://ifttt.com/images/no_image_card.pngകന്നട സിനിമകൾ‌ക്ക് വിപണി ഇന്ന് ഇന്ത്യ ഒട്ടാകെയാണ്. മേക്കിംഗ് കൊണ്ടും ബജറ്റിൻ്റെ ബാഹുല്യംകൊണ്ടും മറ്റേതു ഇൻഡസ്ട്രിയോടും കിടപിടിക്കുന്ന രീതിയിലേക്കു ഇന്നു കന്നട സിനിമകൾ വളർന്നിരിക്കുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിലാണ് കന്നടത്തിൽ നിന്നുമെത്തിയ കെജിഎഫ് ചിത്രങ്ങൾ ഇടം പിടിച്ചത്. കെജിഎഫ് തീർത്ത അലയൊലികൾ അവസാനിക്കും മുമ്പാണ് അപ്രതീക്ഷിത വിജയവുമായി കാന്താര തരംഗമുണ്ടാക്കുന്നത്. ചെറിയ ബജറ്റിലെത്തിയ ചിത്രം മൊഴിമാറ്റം നടത്തിയ എല്ലാ ഭാഷകളിലും വലിയ വിജയം നേടി. ഈ ചിത്രങ്ങൾക്കു പിന്നാലെ മറ്റൊരു പാൻ ഇന്ത്യൻ ചിത്രമെത്തുകയാണ്. കന്നടത്തിൽ നിന്നുമുള്ള ആദ്യ ബയോപിക് എന്ന പേരുമയോടെ എത്തുന്ന വിജയാനന്ദ് ഡിസംബർ 9 ന് റിലീസാകും. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയും പത്മശ്രീ പുരസ്‌കാര ജേതാവുമായ വിജയ് ശങ്കേശ്വരിൻ്റെ അതിശയകരവും ആവേശകരവും സംഭവബഹുലവുമായ ജീവിത കഥയാണ് ജീവാനന്ദ എന്ന പേരിൽ വെള്ളിത്തിരയിലെത്തിക്കുന്നത്. Also Read: ആരാധകരെ ശാന്തരാകുവിൻ!!! മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ: എൽജെപി യൂണിവേഴ്സ് ഇനിയാണ് ആരംഭിക്കുന്നത്
കെജിഎഫിനും കാന്താരയ്ക്കും പിന്നാലെ ഇനി 'വിജയാനന്ദ': കന്നടത്തിൽ നിന്നും ബയോപിക് കഥയുമായി പാൻ ഇന്ത്യൻ ചിത്രം കെജിഎഫിനും കാന്താരയ്ക്കും പിന്നാലെ ഇനി 'വിജയാനന്ദ': കന്നടത്തിൽ നിന്നും ബയോപിക് കഥയുമായി പാൻ ഇന്ത്യൻ ചിത്രം Reviewed by Sachin Biju on November 21, 2022 Rating: 5

No comments:

Powered by Blogger.