അമ്മ സരികയ്ക്കൊപ്പം 'ഹോളിവുഡിൽ' ശ്രുതി ഹാസൻ! ഇനിയെത്തുന്നത് ശ്രുതിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങൾ

https://ifttt.com/images/no_image_card.pngതാര പുത്രി എന്ന മേൽവിലാസത്തിൽ നിന്നും ഇന്ത്യൻ സിനിമയിൽ തൻ്റേതായ ഇടം കണ്ടെത്തിയ നായികയാണ് ശ്രുതി ഹാസൻ. കമൽഹാസൻ്റെയും ബോളിവുഡ് നായികയായിരുന്ന സരികയുടെയും മകൾ എന്നതിനപ്പുറം അഭിനേത്രി, ഗായിക, സംഗീത സംവിധായിക തുടങ്ങിയ വിവിധ നിലയിൽ ഇതിനോടകം പേരെടുത്തു കഴിഞ്ഞു. എന്നാൽ ശ്രുതിയുടെ സിനിമകളൊന്നും 2022 ൽ പ്രേക്ഷകരുടെ മുന്നിലെത്തിയില്ല. താരത്തിൻ്റെ അപ്ഡേറ്റുകൾ പ്രകാരം ഹോളിവുഡ് ചിത്രത്തിൻ്റെ ഷൂട്ടിംഗിൻ്റെ ഭാഗമായി ഏറെ നാളായി വിദേശത്തായിരുന്നു. ഇംഗ്ലീഷ് ചിത്രത്തിലൂടെ തൻ്റെ അമ്മ സരികയ്ക്കൊപ്പം ആദ്യമായി ഒന്നിച്ച് അഭിനയിക്കുകയും ചെയ്കു. ഹോളിവുഡ് സിനിമയുടെ വർക്കുകൾ പൂർത്തിയാക്കിയ ശ്രുതി ഇനിയെത്തുന്നത് തെലുങ്കിൽ നിന്നും സൂപ്പർ സ്റ്റാറുകൾക്കൊപ്പമുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുമായാണ്. ഇതിനു പിന്നാലെ നിരവധി ഇൻ്റർനാഷണൽ പ്രോജക്ടുകളും ശ്രുതിയെ തേടിയെത്തുകയാണ്. Also Read: ഞാനിപ്പോഴും ഒരു പുതുമുഖം! ബോളിവുഡിൽ അവസരങ്ങൾ കിട്ടാത്തതിന് കാരണം ഇതാകാം; ഭൂമിക പറയുന്നു
അമ്മ സരികയ്ക്കൊപ്പം 'ഹോളിവുഡിൽ' ശ്രുതി ഹാസൻ! ഇനിയെത്തുന്നത് ശ്രുതിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങൾ അമ്മ സരികയ്ക്കൊപ്പം 'ഹോളിവുഡിൽ' ശ്രുതി ഹാസൻ! ഇനിയെത്തുന്നത് ശ്രുതിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങൾ Reviewed by Sachin Biju on November 27, 2022 Rating: 5

No comments:

Powered by Blogger.