ഇതു മലയാളത്തിൻ്റെ കടുവയല്ല, അതുക്കും മേലെ!!! കടുവയുടെ 50 ദിനാഘോഷത്തിൽ തിളങ്ങി പൃഥ്വി

https://ifttt.com/images/no_image_card.pngമലയാള സിനിമയിൽ കടുവയോളം പോന്ന കരുത്തനാണ് ഇന്ന് പൃഥ്വിരാജ്. നടനിൽ നിന്നും നിർമാതാവും സംവിധായകനുമായി മാറിയ ശേഷം ഇന്നു അന്യ ഭാഷാ ചിത്രങ്ങൾ അടക്കം തിയറ്ററിലെത്തിക്കുന്ന ഡിസ്ട്രിബ്യൂട്ടറുമാണ് താരം. സമീപകാലത്ത് കേരളത്തിൽ വലിയ വിജയം നേടിയ കെജിഎഫും കാന്താരയുമെല്ലാം വിതരണം ചെയ്തത് പൃഥ്വിരാജിൻ്റെ കമ്പനിയാണ്. മലയാളത്തിൽ ഏറെ നാളിനു ശേഷം ആക്ഷൻ ജോണറിലൊരുക്കിയ ചിത്രമായിരുന്നു കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിയായിരുന്നു കടുവാക്കുന്നേൽ കുര്യാച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു ചിത്രം നിർമിച്ചത്. ചിത്രത്തിൻ്റെ വിജയാഘോഷ ചടങ്ങളിൽ ഒരു കടുവയുടെ തലയെടുപ്പോടെ താരമായതും പൃഥ്വിയായിരുന്നു.
ഇതു മലയാളത്തിൻ്റെ കടുവയല്ല, അതുക്കും മേലെ!!! കടുവയുടെ 50 ദിനാഘോഷത്തിൽ തിളങ്ങി പൃഥ്വി ഇതു മലയാളത്തിൻ്റെ കടുവയല്ല, അതുക്കും മേലെ!!! കടുവയുടെ 50 ദിനാഘോഷത്തിൽ തിളങ്ങി പൃഥ്വി Reviewed by Sachin Biju on November 28, 2022 Rating: 5

No comments:

Powered by Blogger.