പ്രഭാസും കൃതിയും പ്രണയത്തിലോ? താരങ്ങളെക്കുറിച്ച് വരുൺ ധവാൻ പറയുന്നതിങ്ങനെ

https://ifttt.com/images/no_image_card.pngബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ഏറെ ആരാധകരെ നേടിയെടുത്ത നടനാണ് പ്രഭാസ്. ബാഹുബലി എന്ന ചിത്രം മതി എക്കാലവും സിനിമ പ്രേക്ഷകർക്ക് പ്രഭാസിനെ ഓർത്തുവയ്ക്കാനും. ബാഹുബലിയ്ക്ക് ശേഷം നിരവധി ചിത്രങ്ങളിൽ നായകനായി എത്തിയെങ്കിലും അത്രമേൽ അവയൊന്നും പ്രേക്ഷകർ ഏറ്റെടുത്തില്ല. ബിഗ് ബഡ്ജറ്റിലൊരുങ്ങിയ വൻ ഹൈപ്പോടെ എത്തിയ രാധേ ശ്യാം എന്ന പ്രഭാസ് ചിത്രം പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ബോക്സോഫീസിലും ചിത്രം വൻ പരാജയമാണ് നേരിട്ടത്. ഇപ്പോഴിതാ പ്രഭാസിനെ കുറിച്ചുള്ള ഒരു വാർത്തയുടെ പിന്നാലെയാണ് പാപ്പരാസികളും സോഷ്യൽ മീഡിയയും. ജലക് ദികല ജാ എന്ന റിയാലിറ്റി ഷോയിൽ വച്ച് നടൻ വരുൺ ധവാൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഷോയിൽ വരുണിനൊപ്പം നടി കൃതി സനോണും അതിഥിയായി എത്തിയിരുന്നു.Also Read: മെഗാ പവർ സ്റ്റാർ രാചംരൺ! ആർആർആറിൻ്റെ വിജയത്തിനു ശേഷം ഇനിയെല്ലാം 'പാൻ ഇന്ത്യൻ' സിനിമകൾ
പ്രഭാസും കൃതിയും പ്രണയത്തിലോ? താരങ്ങളെക്കുറിച്ച് വരുൺ ധവാൻ പറയുന്നതിങ്ങനെ പ്രഭാസും കൃതിയും പ്രണയത്തിലോ? താരങ്ങളെക്കുറിച്ച് വരുൺ ധവാൻ പറയുന്നതിങ്ങനെ Reviewed by Sachin Biju on November 28, 2022 Rating: 5

No comments:

Powered by Blogger.