23ാം വയസിൽ വിവാഹം! അമ്മയാവാനായാണ് കല്യാണം കഴിച്ചത്! 20 വർഷത്തെ സന്തുഷ്ട ദാമ്പത്യ ജീവിതം! ചിന്നുവിനും ബിജുവിനും ആശംസയുമായി ഊർമ്മിള ഉണ്ണി

https://ifttt.com/images/no_image_card.pngപ്രണയിച്ച് വിവാഹിതരായവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഇവര്‍. വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയായാണ് സംയുക്ത അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരത്തിന് നിരവധി അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. ബിജു മേനോനുമായുള്ള സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചത്. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ചുവെക്കുകയായിരുന്നുവെങ്കിലും പലരും അത് മനസിലാക്കിയിരുന്നു. ലൊക്കേഷനില്‍ വെച്ച് അപരിചിതരെപ്പോലെയായിരുന്നു ഇവര്‍ പെരുമാറിയതെന്നായിരുന്നു സംവിധായകരും താരങ്ങളും പറഞ്ഞത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും സംയുക്ത വര്‍മ്മ സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ചെറിയമ്മയുടെ പോസ്റ്റ് പങ്കുവെച്ചെത്തിയിരിക്കുകയാണ് സംയുക്ത ഇപ്പോള്‍.
23ാം വയസിൽ വിവാഹം! അമ്മയാവാനായാണ് കല്യാണം കഴിച്ചത്! 20 വർഷത്തെ സന്തുഷ്ട ദാമ്പത്യ ജീവിതം! ചിന്നുവിനും ബിജുവിനും ആശംസയുമായി ഊർമ്മിള ഉണ്ണി 23ാം വയസിൽ വിവാഹം! അമ്മയാവാനായാണ് കല്യാണം കഴിച്ചത്! 20 വർഷത്തെ സന്തുഷ്ട ദാമ്പത്യ ജീവിതം! ചിന്നുവിനും ബിജുവിനും ആശംസയുമായി ഊർമ്മിള ഉണ്ണി Reviewed by Sachin Biju on November 21, 2022 Rating: 5

No comments:

Powered by Blogger.