ഇനി കുറച്ച് ദിവസത്തെ ഷൂട്ടിങ് മാത്രമേ ബാക്കിയുള്ളൂ, പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍!

മലയാളത്തില്‍ മികച്ച സിനിമകള്‍ ഒന്നിനു പിറകെ ഒന്നായി വരുന്ന സന്തോഷത്തിലാണ് ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍, ഭ്രമം എന്നീ ചിത്രങ്ങളാണ് ഇനി മലയാളത്തില്‍ ഉണ്ണി മുകുന്ദന്റേതായി വരാനിരിയ്ക്കുന്നത്. അതിനിടയില്‍ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍. ഇ ടൈംസിന് നല്‍കി. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി. Also Read: നായകനാകുന്ന ഖിലാടി എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്ന കാര്യം പറഞ്ഞിരിയ്ക്കുന്നത് ഉണ്ണി മുകുന്ദന്‍ തന്നെയാണ്. ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞു. ഏതാനും ചില ദിവസത്തെ ഷൂട്ടിങ് കൂടെ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും ലോക്ക് ഡൗണ്‍ ആയി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായാല്‍ ഷൂട്ടിങ് പുനരാരംഭിയ്ക്കും എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. രമേഷ് വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജ്ജുന്‍ സര്‍ജ്ജ, മീനാക്ഷി ചൗധരി, ഡിംപിള്‍ ഹയതി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ഉണ്ണി മുകുന്ദന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് ഖിലാടി. നേരത്തെ റിലീസ് ചെയ്ത ജനത ഗാരേജ്, ഭാഗമതി എന്നീ രണ്ട് ചിത്രങ്ങളും മികച്ച വിജയങ്ങളായി തീര്‍ന്നതോടെ തെലുങ്ക് സിനിമാ പ്രേമികള്‍ക്ക് പരിചിതനാണ് ഉണ്ണി. Also Read: മലയാളത്തില്‍ റിലീസിനൊരുങ്ങുന്ന മേപ്പടിയാന്‍ എന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന് വേണ്ടി ഉണ്ണി മുകുന്ദന്‍ എടുത്ത തീരുമാനങ്ങള്‍ പലതും വാര്‍ത്തയായിരുന്നു. ചിത്രം നിര്‍മിയ്ക്കുന്നതും ഉണ്ണി മുകുന്ദന്‍ തന്നെയാണ്.
ഏതാനും ചില ദിവസത്തെ ഷൂട്ടിങ് കൂടെ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂവെന്നും അപ്പോഴേക്കും ലോക്ക് ഡൗണ്‍ ആയെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായാല്‍ ഷൂട്ടിങ് പുനരാരംഭിയ്ക്കും എന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി
ഇനി കുറച്ച് ദിവസത്തെ ഷൂട്ടിങ് മാത്രമേ ബാക്കിയുള്ളൂ, പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍! ഇനി കുറച്ച് ദിവസത്തെ ഷൂട്ടിങ് മാത്രമേ ബാക്കിയുള്ളൂ, പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍! Reviewed by Sachin Biju on May 17, 2021 Rating: 5

No comments:

Powered by Blogger.