അറിവഴകന്‍ ചിത്രത്തില്‍ നയന്‍താരയോ? ആ പറഞ്ഞ് കേട്ടതിൽ വാസ്തവമുണ്ടോ?

ബ്രഹ്‌മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ സഹ സംവിധായകനായിരുന്ന അറിവഴകന്‍ 2009 ല്‍ ഈറം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് മലയാളത്തില്‍ ഹിറ്റായ ജീത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തിന്റെ റീമേക്ക് ഉള്‍പ്പടെ നാല് സിനിമകള്‍ അറിവഴകന്‍ സംവിധാനം ചെയ്തു. അരുണ്‍ വിജയ് നായകനായ കുട്രം 23 എന്ന ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. കുട്രം 23 ന് ശേഷം അരുണ്‍ വിജയ് യും അറിവഴകനും ഒന്നിക്കുന്ന ചിത്രമാണ് ബോര്‍ഡര്‍. Also Read: ഇതിനിടയില്‍ മറ്റൊരു വാര്‍ത്ത പുറത്ത് വന്നിരുന്നു. അറിവഴകന്‍ ബോര്‍ഡര്‍ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അങ്ങനെ ഒരു കാര്യമേ ഇല്ലത്രെ. ബോര്‍ഡറിന് ശേഷം അറിവഴകന്‍ അടുത്ത ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. നയന്‍താരയും ഏറ്റെടുത്ത ചിത്രങ്ങളുമായി തിരക്കിലാണ്. 'കാതു വാക്കുള രണ്ട് കാതല്‍' എന്ന ചിത്രത്തിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത്. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും സമാന്തയുമാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത് ഒരു ട്രയാങ്കള്‍ ലവ് സ്റ്റോറിയാണ് ചിത്രം. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് വളരെ സാവധാനമാണ് നടന്നുകൊണ്ടിരിയ്ക്കുന്നത്. Also Read: അറിവഴകന്‍ സംവിധാനം ചെയ്യുന്ന ബോര്‍ഡര്‍ എന്ന ചിത്രത്തില്‍ റെജീന കസന്‍ഡ്രയും സ്റ്റഫി പടേലുമാണ് നായികമാരായി എത്തുന്നത്. ആര്‍മി ഓഫീസറായിട്ടാണ് അരുണ്‍ വിജയ് എത്തുന്നത്. കരിയറില്‍ ആദ്യമായിട്ടാണ് അരുണ്‍ ആര്‍മി വേഷം ധരിയ്ക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം റിലീസ് കാത്തിരിയ്ക്കുകയാണ്.
അറിവഴകന്‍ ബോര്‍ഡറിന് ശേഷം അടുത്ത ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നാണ് വിവരം. നയന്‍താരയും ഏറ്റെടുത്ത തൻ്റെ ചിത്രങ്ങളുമായി തിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരിക്കുന്നത്.
അറിവഴകന്‍ ചിത്രത്തില്‍ നയന്‍താരയോ? ആ പറഞ്ഞ് കേട്ടതിൽ വാസ്തവമുണ്ടോ? അറിവഴകന്‍ ചിത്രത്തില്‍ നയന്‍താരയോ? ആ പറഞ്ഞ് കേട്ടതിൽ വാസ്തവമുണ്ടോ? Reviewed by Sachin Biju on May 17, 2021 Rating: 5

No comments:

Powered by Blogger.