'ദേവാ നീ മുത്താണ് ആ അച്ഛനും അമ്മയ്ക്കും കിട്ടിയ നിധി'; സൂരജ് പങ്കിട്ട വീഡിയോയ്ക്ക് താഴെ നിറകണ്ണുകളോടെ ആരാധകരും!

പാടാത്ത പൈങ്കിളി പരമ്പരയിലൂടെ ശ്രദ്ധേയനായ സൂരജ് സൺ സൈബറിടത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിൽ നിന്നും സൂരജ് പോയതായ കിംവദന്തികൾ പ്രചരിക്കുന്നതോടെ താരത്തിൻ്റെ വിശദീകരണം കേൾക്കാനായി കാത്തിരിക്കുകയാണ് ആരാധകൊക്കെയും. എന്നാൽ അതിനുള്ള സമയമായില്ലെന്നും സമയമാകുമ്പോൾ എല്ലാം വ്യക്തമാക്കി തുറന്ന് പറയാമെന്നുമായിരുന്നു നടൻ പ്രതികരിച്ചത്. സൂരജ് സൺ ദേവ എന്ന സ്നേഹസമ്പന്നനായ കഥാപാത്രമായെത്തുന്ന സീരിയൽ വളരെ വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. ഒരു വലിയ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളോടെയാണ് പാടാത്ത പൈങ്കിളി ആരംഭിച്ചത്.Also Read: 'ഹൃദയം തകരുന്ന വാർത്ത, സത്യം ആവല്ലേ എന്നാ പ്രാർത്ഥന'; മറുപടിക്കായി കേണപേക്ഷിച്ച് ആരാധകർ, വീഡിയോ പങ്കിട്ട് സൂരജ്!

പുതുമുഖയായ മനീഷ മഹേഷാണ് ഈ പരമ്പരയിൽ കൺമണിയെന്ന നായികയെ അവതരിപ്പിക്കുന്നത്. നായകൻ ദേവയായി എത്തുന്ന നടൻ സൂരജ് സൺ ടിക്ക് ടോക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് പ്രേക്ഷകർക്ക് പ്രിയങ്കരനായത്. കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്. സൂരജ് വിവാഹിതനാണെന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്.

സീരിയലിൽ എത്തും മുമ്പേ തന്നെ വിവാഹിതനായ സൂരജ് ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. അച്ഛൻ അമ്മ ഭാര്യ കുട്ടി എന്നിവരുൾപെട്ടതാണ് താരത്തിന്റെ കുടുംബം. താരത്തിൻ്റെ കുടുംബസ്നേഹവും മറ്റും ആരാധകർക്ക് അറിയാവുന്നതാണ്. അമ്മയോടും അച്ഛനോടുമുള്ള സൂരജിൻ്റെ സ്നേഹം താരത്തിൻ്റെ ആരാധകരോടും വെളിവാക്കാറുണ്ട്.

സീരിയൽ ആരാധകരായ വീട്ടമ്മമാരെ ചേർത്തു നിർത്തി അമ്മമാരോടുള്ള തൻ്റെ സ്നേഹം താരം അറിയിക്കാറുമുണ്ട്. അത്തരത്തിൽ താരം കുറിച്ച വാക്കുകൾ സൈബറിടത്തിൽ വൈറലായി മാറുകയും ചെയ്തിരുന്നു. 38 വർ‍ഷം ആശുപത്രിയിൽ ജോലി ചെയ്ത അമ്മയുടെ മകനാണ് ഞാൻ, അവരുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ് വന്നതാണെന്നും അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കാനായി തനിക്ക് ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്യുമെന്നും താരം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം താരം അച്ഛനൊപ്പമുള്ള ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. അതിനൊപ്പം കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നതായിരുന്നു. പിച്ചവെച്ചു നടക്കുന്ന കാലം അച്ഛൻ നമ്മുടെ കൈ മുറുകെ പിടിക്കുമ്പോൾ അതായിരുന്നു നമ്മുടെ ഏറ്റവും വലിയ ബലം.. പ്രായമാകുമ്പോൾ നമ്മൾ അച്ഛന്റെ കയ്യിൽ മുറുകെ പിടിക്കുമ്പോൾ അതാണ് അവർക്ക് ഏറ്റവും വലിയ ബലം... എന്നായിരുന്നു താരം കുറിച്ചത്. ഈ വീഡിയോ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

അതിനു പിന്നാലെ താരം തൻ്റെ യൂട്യൂബ് ചാനലിലും ഒരു വീഡിയോ പങ്കുവെച്ചു. മുൻപ് പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി കമൻ്റുകളാണ് ലഭിച്ചിരുന്നതെന്നും നിരവധി പേർക്ക് ഇപ്പോൾ അച്ഛനില്ലാത്തവരുണ്ടെന്നും അവരൊക്കെ അവരുടെ സങ്കടങ്ങൾ നിറകണ്ണുകളോടെ കമൻ്റുകളിലൂടെ പങ്കുവെച്ചുവെന്നും താരം പറയുന്നു. തൻ്റെ അച്ഛൻ 38 വർഷങ്ങളായി ഡ്രൈവർ ജോലി ചെയ്യുകയായിരുന്നുവെന്നും അച്ഛന് സമ്മാനമായി താൻ നൽകിയതും വണ്ടിയാണെന്നും താരം പറഞ്ഞു.

തൻ്റെ വണ്ടിയുടെ താക്കോലുകളെല്ലാം വാങ്ങുന്നത് അച്ഛനാണെന്നും അച്ഛനെ അത്രയേറെ സ്നേഹിക്കണമെന്നും അവർ മാറ്റി വെച്ച ആഗ്രഹങ്ങൾ നമുക്കാകുന്ന വിധത്തിൽ ചെയ്യണമെന്നും താരം വീഡിയോയിൽ പറഞ്ഞിരുന്നു. ഈ വീഡിയോയ്ക്ക് താഴെയും ആരാധകർ കമൻ്റുകളുമായി എത്തിയിരിക്കുകയാണ്. പാടാത്ത പൈങ്കിളിയിൽ നിന്ന് പോയതെന്താണെന്ന ചോദ്യം നിരന്തരം ചോദിക്കുന്ന ആരാധകരെയും കാണാം.

സ്നേഹസമ്പന്നനായ ഇങ്ങനെയൊരു മകനെ ലഭിച്ചതിൽ അമ്മയും ആ അച്ഛനും അഭിമാനിക്കണമെന്നും ദേവ ഒരു നിധിയാണെന്നും ആരാധകർ പറയുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന്റെ നിറവിൽ ജീവിക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യമാണെന്നും സൂരജ് ഈ വീഡിയോ കണ്ടു വല്ലാത്ത സന്തോഷം തോന്നുന്നുവെന്നും ആരാധകർ കുറിച്ചിരിക്കുന്നു.

അച്ഛനമ്മമാരുടെ മനസറിഞ്ഞു ജീവിക്കുന്ന മകൻ അവരുടെ ജോലിയോടുള്ള ബഹുമാനം അച്ഛനെ ഒരുപാടിഷ്ടപ്പെട്ടുവെന്നും എല്ലാ മക്കളും ഇങ്ങനെയാകട്ടെയെന്നും സൂരജിന്റ കാര്യം കേൾക്കാൻ നല്ല രസമുണ്ടെന്നും ഇങ്ങനെ സന്തോഷത്തോടിരിക്കട്ടെയെന്നും ആരാധകരിൽ ചിലർ കുറിച്ചിരിക്കുന്നു. ഈ ജെനറേഷൻ ഇങ്ങനെ അച്ഛനെയും അമ്മയെയും കെയർ ചെയ്യുന്ന മക്കളെ കാണാൻ കഴിയില്ലെന്നും ആരാധകർ കുറിച്ചിട്ടുണ്ട്.

പാടാത്ത പൈങ്കിളി പരമ്പരയിലൂടെ ശ്രദ്ധേയനായ സൂരജ് സൺ സൈബറിടത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിൽ നിന്നും സൂരജ് പോയതായ കിംവദന്തികൾ പ്രചരിക്കുന്നതോടെ താരത്തിൻ്റെ വിശദീകരണം കേൾക്കാനായി കാത്തിരിക്കുകയാണ് ആരാധകൊക്കെയും. എന്നാൽ അതിനുള്ള സമയമായില്ലെന്നും സമയമാകുമ്പോൾ എല്ലാം വ്യക്തമാക്കി തുറന്ന് പറയാമെന്നുമായിരുന്നു നടൻ പ്രതികരിച്ചത്. സൂരജ് സൺ ദേവ എന്ന സ്നേഹസമ്പന്നനായ കഥാപാത്രമായെത്തുന്ന സീരിയൽ വളരെ വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. ഒരു വലിയ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളോടെയാണ് പാടാത്ത പൈങ്കിളി ആരംഭിച്ചത്.Also Read: 'ഹൃദയം തകരുന്ന വാർത്ത, സത്യം ആവല്ലേ എന്നാ പ്രാർത്ഥന'; മറുപടിക്കായി കേണപേക്ഷിച്ച് ആരാധകർ, വീഡിയോ പങ്കിട്ട് സൂരജ്!
'ദേവാ നീ മുത്താണ് ആ അച്ഛനും അമ്മയ്ക്കും കിട്ടിയ നിധി'; സൂരജ് പങ്കിട്ട വീഡിയോയ്ക്ക് താഴെ നിറകണ്ണുകളോടെ ആരാധകരും! 'ദേവാ നീ മുത്താണ് ആ അച്ഛനും അമ്മയ്ക്കും കിട്ടിയ നിധി'; സൂരജ് പങ്കിട്ട വീഡിയോയ്ക്ക് താഴെ നിറകണ്ണുകളോടെ ആരാധകരും! Reviewed by Sachin Biju on May 18, 2021 Rating: 5

No comments:

Powered by Blogger.