മഴയത്ത് നൃത്തം വെച്ച് സണ്ണി ലിയോൺ; 'ഷീറോ'യുടെ ഷൂട്ടിനായി താരം കേരളത്തിൽ

ബോളിവുഡ് താരം സണ്ണി ലിയോൺ സിനിമാസ്വാദകര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ആവേശമാണ്. നാളുകള്‍ക്ക് മുമ്പ് താരം കൊച്ചിയിലെത്തിയപ്പോള്‍ ആ ആവേശം അണപൊട്ടിയൊഴുകിയതാണ്. അതിനുശേഷം സണ്ണി, മമ്മൂട്ടി നായകനായ 'മധുരരാജ'യിൽ 'മോഹമുന്തിരി'ക്ക് ചുവടുവെച്ചപ്പോള്‍ ഏവരും ഏറ്റെടുക്കുകയുണ്ടായി. അതിനുശേഷം സണ്ണി ആദ്യമായി നായികയായെത്തുന്ന മലയാള ചിത്രമായ 'ഷീറോ' പ്രഖ്യാപിക്കുകയുണ്ടായി. പിന്നാലെ ഇടയ്ക്കിടയ്ക്ക് താരം കേരളത്തിൽ വന്നും പോയുമിരുന്നു. ഇപ്പോഴിതാ സണ്ണി ലിയോൺ കുടുംബത്തോടൊപ്പം വീണ്ടും കേരളത്തിലെത്തിയിരിക്കുകയാണ്.

കുടുംബവുമൊത്താണ് താരം വീണ്ടും കേരളത്തിൽ എത്തിയിരിക്കുന്നതെന്നാണ് സൂചന. കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം സംവിധായകൻ ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന 'ഷീറോ' എന്ന സൈക്കോളജിക്കൽ ത്രില്ലര്‍ സിനിമയിൽ നായികയായി അഭിനയിക്കുന്നുണ്ട് സണ്ണി. ഇതിന്‍റെ ഭാഗമായി ഇടയ്ക്കിടയ്ക്ക് താരം കേരളത്തിൽ വരുന്നുമുണ്ട്.

ഇപ്പോഴിതാ കേരളത്തിൽ മഴക്കാലം ആസ്വദിക്കുന്നതിന്‍റെ ചിത്രങ്ങള്‍ താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഏത് സാഹചര്യവും മികച്ചതാക്കൂ... എന്നാണ് താരം ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്. ഇത് മൂന്നാർ അല്ലെ എന്നുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

മുമ്പും നിരവധി തവണ താരം കേരളത്തിലെത്തിയിട്ടുണ്ട്. അപ്പോഴൊക്കെ കേരളത്തിൽ നിന്നൊരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ കറുത്ത നിറത്തിലുള്ള ഹൂഡി അണിഞ്ഞ് ചാറ്റൽ മഴയത്ത് നിൽക്കുന്നതാണുള്ളത്.

മനോഹരമായ വെള്ളച്ചാട്ടം പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. മഴയത്ത് നൃത്ത ചുവടുകളും താരം ചെയ്യുന്നുണ്ട്. നിരവധി ആരാധകരും താരങ്ങളുമുള്‍പ്പെടെ ചിത്രത്തിന് താഴെ കമന്‍റുകളുമായി എത്തിയിട്ടുണ്ട്. രംഗീല, വീരമാദേവി തുടങ്ങിയ സിനിമകളും സണ്ണിയുടേതായി ഒരുങ്ങുന്നുണ്ട്. 'ഇക്കിഗായ്' സിനിമാ നിര്‍മാണ സംരംഭത്തിന്റെ ആദ്യ സംരഭമാണ് ഷീറോ ഒരുങ്ങുന്നത്. ഇക്കിഗായ് മൂവീസിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ബോളിവുഡ് താരം സണ്ണി ലിയോൺ സിനിമാസ്വാദകര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ആവേശമാണ്. നാളുകള്‍ക്ക് മുമ്പ് താരം കൊച്ചിയിലെത്തിയപ്പോള്‍ ആ ആവേശം അണപൊട്ടിയൊഴുകിയതാണ്. അതിനുശേഷം സണ്ണി, മമ്മൂട്ടി നായകനായ 'മധുരരാജ'യിൽ 'മോഹമുന്തിരി'ക്ക് ചുവടുവെച്ചപ്പോള്‍ ഏവരും ഏറ്റെടുക്കുകയുണ്ടായി. അതിനുശേഷം സണ്ണി ആദ്യമായി നായികയായെത്തുന്ന മലയാള ചിത്രമായ 'ഷീറോ' പ്രഖ്യാപിക്കുകയുണ്ടായി. പിന്നാലെ ഇടയ്ക്കിടയ്ക്ക് താരം കേരളത്തിൽ വന്നും പോയുമിരുന്നു. ഇപ്പോഴിതാ സണ്ണി ലിയോൺ കുടുംബത്തോടൊപ്പം വീണ്ടും കേരളത്തിലെത്തിയിരിക്കുകയാണ്.
മഴയത്ത് നൃത്തം വെച്ച് സണ്ണി ലിയോൺ; 'ഷീറോ'യുടെ ഷൂട്ടിനായി താരം കേരളത്തിൽ മഴയത്ത് നൃത്തം വെച്ച് സണ്ണി ലിയോൺ; 'ഷീറോ'യുടെ ഷൂട്ടിനായി താരം കേരളത്തിൽ Reviewed by Sachin Biju on May 19, 2021 Rating: 5

No comments:

Powered by Blogger.