മനോജ് ബാജ്‍പേയിക്കും പ്രിയാമണിക്കും ഒപ്പം സമാന്തയും; 'ഫാമിലിമാൻ' സീസൺ 2 ട്രെയിലർ

ഇരട്ട സംവിധായകരായ രാജും ഡികെയും ചേര്‍ന്നൊരുക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് ദി ഫാമിലി മാന്‍റെ പുതിയ സീരീസിന്‍റെ ട്രെയിലർ പുറത്തിറങ്ങി. തെലുങ്ക് സൂപ്പര്‍താരം സമാന്ത അക്കിനേനിയും ഇക്കുറി മനോജ് ബാജ്‍പേയിക്കും പ്രിയാമണിക്കും ഒപ്പമുണ്ട്. ഷരീബ് ഹാഷ്മി, സീമ ബിശ്വാസ്, ദര്‍ശന്‍ കുമാര്‍, ഷരദ് ഖേല്‍ക്കര്‍, സണ്ണി ഹിന്ദുജ, ശ്രേയ ധന്വന്തരി, ഷഹാബ് അലി, വേദാന്ത് സിന്‍ഹ, മഹേക് ഥാക്കൂര്‍, മൈം ഗോപി, രവീന്ദ്ര വിജയ്, ദേവദര്‍ശിനി ചേതന്‍, ആനന്ദ് സാമി, എന്‍. അളഗംപെരുമാള്‍ തുടങ്ങി നിരവധിപേരാണ് സീരീസിലുള്ളത്. Also Read: ആമസോണ്‍ പ്രൈം വീഡിയോയിൽ ജൂൺ 4 മുതലാണ് രണ്ടാം സീസൺ സ്ട്രീമിങ് ആരംഭിക്കുന്നത്. പത്ത് എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീരീസ് ഏറെ വിജയമായിരുന്നു. മനോജ് ബാജ്‍പേയിയുടെ ഇതിനകം ഹിറ്റായ കഥാപാത്രം ശ്രീകാന്ത് തിവാരിക്ക് പുറമെ സമാന്ത അക്കിനേനി അവതരിപ്പിക്കുന്ന ശക്തയും ക്രൂരയുമായ രാജി എന്ന പുതിയ എതിരാളിയും ഇക്കുറിയുണ്ട്. Also Read: ഒരു മധ്യവര്‍ഗ കുടുംബക്കാരനായും ലോകോത്തര ചാരനുമായി രണ്ട് വ്യക്തിത്വങ്ങള്‍ക്കിടയിലുള്ള സംഭവങ്ങള്‍ രസകരമായി ശ്രീകാന്ത് അവതരിപ്പിക്കുന്ന ത്രില്ലറില്‍ രാജ്യത്തെ ആസന്നമായ ആക്രമണത്തില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങളും ഒന്‍പത് ഭാഗങ്ങളുള്ള സീസണില്‍ കാണാം. അമ്പരിപ്പിക്കുന്ന ട്വിസ്റ്റുകളും അപ്രതീക്ഷിത ക്ലൈമാക്‌സും നിറഞ്ഞ ആക്ഷന്‍-ഡ്രാമ സീരീസിന്‍റെ പുതിയ സീസണ്‍ ശ്രീകാന്തിന്‍റെ രണ്ട് ലോകങ്ങളെ തുറന്നു കാട്ടുന്നതാണ്. Also Watch :
ഒരു സാധാരണ കുടുംബത്തിലെ അച്ഛൻ കഥാപാത്രമായും എൻഐഎ ടാസ്ക് ഫോഴ്സ് ഓഫീസറായും അവിസ്മരണീമയായ പ്രകടനമാണ് ഫാമിലിമാൻ ആദ്യ സീസണിൽ മനോജ് ബാജ്പേയ് നടത്തിയിരുന്നത്
മനോജ് ബാജ്‍പേയിക്കും പ്രിയാമണിക്കും ഒപ്പം സമാന്തയും; 'ഫാമിലിമാൻ' സീസൺ 2 ട്രെയിലർ മനോജ് ബാജ്‍പേയിക്കും പ്രിയാമണിക്കും ഒപ്പം സമാന്തയും; 'ഫാമിലിമാൻ' സീസൺ 2 ട്രെയിലർ Reviewed by Sachin Biju on May 19, 2021 Rating: 5

No comments:

Powered by Blogger.