മകൻ കാശിയുടെ ഒന്നാം പിറന്നാൾ; വീട്ടിലെ ആഘോഷ ചിത്രങ്ങളുമായി സെന്തിൽ കൃഷ്ണ

2005 മുതൽ അഭിനയരംഗത്തുള്ള താരമാണ് നടൻ . സന്മനസ്സുള്ളവ‍‍ർക്ക് സമാധാനം, ഓട്ടോഗ്രാഫ്, ഡീസന്‍റ് ഫാമിലി, സ്ത്രീധനം, വെള്ളാനകളുടെ നാട്, ആക്ഷൻ സീറോ ബിജു തുടങ്ങി നിരവധി പരിപാടികളിലൂടെ മിനി സ്ക്രീനിൽ ശ്രദ്ധ നേടിയിട്ടുണ്ട് സെന്തിൽ. 2008 മുതൽ ഗുൽമോഹർ എന്ന സിനിമ മുതലാണ് സിനിമാലോകത്ത് അദ്ദേഹം സജീവമായത്. കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയൻ ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. സോഷ്യൽമീഡിയയിൽ സജീവമായ അദ്ദേഹം ഇപ്പോഴിതാ മകൻ കാശിയുടെ ഒന്നാം പിറന്നാൾ ആഘോഷ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. “കാശിക്കുട്ടന് പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാ പ്രിയപെട്ടവർക്കും ഒരായിരം നന്ദി” എന്ന് കുറിച്ചാണ് പിറന്നാളാഘോഷ ചിത്രം സെന്തിൽ പങ്കുവെച്ചിരിക്കുന്നത്. 2019 ഓഗസ്റ്റ്‌ 24നായിരുന്നു കോഴിക്കോട് സ്വദേശി അഖിലയും സെന്തിലുമായുള്ള വിവാഹം നടന്നത്. കഴിഞ്ഞ മെയിലായിരുന്നു ഇവർക്ക് കുഞ്ഞ് ജനിച്ചത്. ഇടയ്ക്കിടെ മകനുമൊത്തുള്ള ചിത്രങ്ങൾ മുമ്പ് അദ്ദേഹം സോഷ്യൽമീഡിയിയൽ പങ്കുവെച്ചിട്ടുണ്ട്. മൈ ഗ്രേറ്റ് ഫാദര്‍, വൈറസ്, പട്ടാഭിരാമൻ, ആകാശഗംഗ 2, തൃശ്ശൂർ പൂരം തുടങ്ങി നിരവധി സിനിമകളിൽ അടുത്തിടെ സെന്തിൽ അഭിനയിച്ചിരുന്നു. കുറ്റവും ശിക്ഷയും, ഇടി മഴ കാറ്റ്, നായ‍ർ പിടിച്ച പുലിവാൽ, തുറമുഖം, മരട് 357, പത്തൊമ്പതാം നൂറ്റാണ്ട് ഉടുമ്പ് ഇവയാണ് സെന്തിൽ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രങ്ങൾ. Also Watch :
മകൻ കാശിയുടെ ഒന്നാം പിറന്നാളാഘോഷ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സെന്തിൽ, കാശിയുടെ ഓരോ മാസങ്ങളിലുള്ള വളർച്ചാ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ താരം പങ്കുവെച്ചിട്ടുണ്ട്
മകൻ കാശിയുടെ ഒന്നാം പിറന്നാൾ; വീട്ടിലെ ആഘോഷ ചിത്രങ്ങളുമായി സെന്തിൽ കൃഷ്ണ മകൻ കാശിയുടെ ഒന്നാം പിറന്നാൾ; വീട്ടിലെ ആഘോഷ ചിത്രങ്ങളുമായി സെന്തിൽ കൃഷ്ണ Reviewed by Sachin Biju on May 17, 2021 Rating: 5

No comments:

Powered by Blogger.