''കറുത്തവള്‍ എന്ന വിളിയും കളിയാക്കലുകളും, ഒരു നായികയ്ക്ക് വേണ്ട ഒരു ആകര്‍ഷണവും എനിക്കില്ല''

നായികമാരെ കുറിച്ചും നായകന്മാരെ കുറിച്ചുമൊക്കെ എഴുതപ്പെടാത്ത ചില നിയമ സങ്കല്‍പങ്ങള്‍ ഉണ്ടായിരുന്നു. നല്ല മുഖ സൗന്ദര്യം വേണം, ആകാര ഭംഗി വേണം... മുടി വേണം.. നിറം വേണം... എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയപ്പോഴേക്കും ആ സിനിമാ നായക- നായികാ സങ്കല്‍പങ്ങളെല്ലാം പളുങ്ക് പാത്രം പോലെ ഉടഞ്ഞു വീണു. കഥാപാത്രത്തിന് അനിയോജ്യമായ മുഖം മാത്രമാണ് എഴുത്തുകാരും സംവിധായകരും തിരയുന്നത്. അത് തന്നെയാണ് സൗന്ദര്യവും എന്ന് വിശ്വസിക്കാന്‍ ആസ്വാദകര്‍ക്കും കഴിയുന്നു.എന്നാല്‍ ജീവിതത്തില്‍ നേരിടുന്ന ഇകഴ്ത്തലുകള്‍ക്ക് രക്ഷയില്ല. സൗന്ദര്യം കുറഞ്ഞതിന്റെ പേരില്‍ ചെറുപ്പം മുതലേ കളിയാക്കലുകള്‍ കേള്‍ക്കുന്ന സ്വാഗത കൃഷ്ണയ്ക്ക് ഇപ്പോഴും താനൊരു നായിക നടിയായി എന്ന സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ല. സൗന്ദര്യത്തിന്റെ പേരിലുള്ള കളിയാക്കലുകള്‍ സഹിക്കാതെയായപ്പോഴാണ് പാട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെ പത്തോളം സിനിമകള്‍ക്ക് വേണ്ടി പിന്നണിയില്‍ പാടുകയും സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുകയും ചെയ്തു.ഇപ്പോള്‍ കായല്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറാന്‍ ഒരുങ്ങുകയാണ് സ്വാഗത കൃഷ്ണ. ഗാനരചയ്താവായ ദമയന്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാടകം ആഗ്രഹിച്ച്, കായിക ലോകത്തൂടെ കടന്ന് സംഗീതം ലോകം വഴി സിനിമാഭിനയത്തിലേക്ക് എത്തിയ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ സ്വാഗത.Also Read: 'ബോർ ആയെങ്കിൽ ലേലു അല്ലു'; ശ്രദ്ധ നേടി അമൃത സുരേഷ് പങ്കുവെച്ച പുതിയ വീഡിയോ!

സത്യസന്ധമായി പറയാം, ഒരു സിനിമാ നടി ആവണം എന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. എനിക്ക് നാടകങ്ങളോടായിരുന്നു പ്രിയം. എന്റെ സഹോദരി മായ (മഗിളര്‍ മട്രും, വേലൈക്കാരന്‍, 2.0 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച നടി) സ്‌കൂള്‍ പഠന കാലത്ത് നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. സ്‌കൂളില്‍ അവര്‍ക്ക് പ്രത്യേക നാടക ഡിപ്പാര്‍ട്‌മെന്റ് ഉണ്ടായിരുന്നു. സ്‌കൂള്‍ കാലം കഴിയുന്നത് വരെ ഞാനും നാടകങ്ങളില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

നാടകങ്ങളില്‍ അഭിനയിക്കുമ്പോഴും ഒരിക്കല്‍ പോലും ഞാന്‍ സിനിമ എന്ന വലിയ ലോകം മോഹിച്ചിട്ടില്ല. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബമാണ് എന്റേത്. അതുകൊണ്ടു തന്നെ സിനിമയെ കുറിച്ച് ഒരു കാര്യവും എനിക്ക് അറിയില്ലായിരുന്നു.

ഒട്ടും ഭംഗിയില്ലാത്ത, ആകര്‍ഷണമില്ലാത്ത പെണ്‍കുട്ടി എന്ന കളിയാക്കലുകള്‍ ചെറുപ്പം മുതലേ എന്നെ പിന്‍തുടരുന്നുണ്ടായിരുന്നു. ആ കളിയാക്കലുകള്‍ എന്നില്‍ കോംപ്ലക്‌സുകള്‍ ഉണ്ടാക്കി. എനിക്ക് ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടമായിരുന്നു. വെയിലും മഴയും നോക്കാതെ ക്രിക്കറ്റ് കളിക്കുന്നത് കാരണം എന്റെ നിറം കറുപ്പായി. എല്ലാവരും കറുമ്പി എന്ന് വിളിക്കാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ ഒരു സിനിമ നടിയാകാനുള്ള യാതൊരു സൗന്ദര്യവും ഇല്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.

മുഖ സൗന്ദര്യം നോക്കി എന്നെ കളിയാക്കുന്നവര്‍ക്ക് എന്റെ ഉള്ളിലെ ഭംഗി കാണിച്ചു കൊടുക്കണം എന്ന് തോന്നി. അങ്ങനെയാണ് സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സംഗീതം എനിക്ക് വളരെ അധികം ആശ്വാസം നല്‍കി. എന്തെന്നാല്‍ കളിയാക്കിയവര്‍ ആരും തന്നെ എന്റെ സംഗീതം കേള്‍ക്കുമ്പോള്‍ എന്റെ സൗന്ദര്യത്തെ കുറിച്ച് സംസാരിച്ചില്ല. എല്ലാ സംഗീത പരിപാടികളിലും എനിക്ക് വിജയം നേടാന്‍ കഴിഞ്ഞു.

എന്നാരുന്നാലും സമൂഹം മൊത്തത്തില്‍ എന്നെ കറുത്തവള്‍ എന്ന് വിളിച്ച് കളിയാക്കിയത് വളരെ അധികം വേദനയുള്ള കാര്യമായിരുന്നു. ഞാനൊരു സുന്ദരിയായ പെണ്‍കുട്ടിയല്ല എന്ന അപകര്‍ഷതാ ബോധവും എന്നോടൊപ്പം വളര്‍ന്നു. ആ അപകര്‍ഷകത്വം എന്നെ കൂടുതല്‍ സംഗീതത്തോട് അടുപ്പിയ്ക്കുകയായിരുന്നു.

സംഗീതത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും കരിയര്‍ ബില്‍ഡ് ചെയ്യാന്‍ വേണ്ടിയും സ്വാഗത ചെന്നൈയിലേക്ക് വണ്ടി കയറി. 2013- 2014 കാലഘട്ടങ്ങളില്‍ ബാഗ്ലൂരിലും എത്തി. അവിടെ വച്ച് സ്വാതയെ തേടി ഒരു സിനിമാ ഓഫര്‍ വന്നു. എന്നാല്‍ ആ അവസരം സ്‌നേഹത്തോടെ നിരസിച്ചു. 'നിങ്ങളുടെ സിനിമയ്ക്ക് ഞാന്‍ യോഗ്യയാണ് എന്ന് തോന്നുന്നില്ല.' എന്ന് പറഞ്ഞതിന് ശേഷം അവരോട് ഞാന്‍ എന്റെ സഹോദരിയെ കുറിച്ച് പറഞ്ഞു. അങ്ങിനെയാണ് മായ സിനിമയിലേക്ക് കടന്നത്.

സിനിമയില്‍ എത്തിയ ശേഷം മായ എന്നെ മോട്ടിവേറ്റ് ചെയ്യാന്‍ തുടങ്ങി. നിര്‍ബന്ധിച്ച് എന്റെ ചിന്താഗതിയും ശരീര സൗന്ദര്യവും മാറ്റിയെടുത്തു. അവള്‍ എന്നെ വീണ്ടും നാടക ശാലകളിലേക്ക് കൊണ്ടുപോയി. അഭിനയത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു തന്നു. 'എവിടെ പോയാലും ആളുകള്‍ നിന്റെ സഹോദരി അഭിനയിക്കാന്‍ തയ്യാറാണോ എന്നാണ് ചോദിക്കുന്നത്' എന്ന് മായ എപ്പോഴും പറയും. എല്ലാവരും നല്ല അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ്. ഞാന്‍ പോലും.. പക്ഷെ വളരെ കുറച്ച് പേര്‍ക്കാണ് അവരവര്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറമുള്ള വേഷങ്ങള്‍ തേടിയെത്തുന്നത്. ഇപ്പോള്‍ നീ മാറി. ഇനി എന്തെങ്കിലും നല്ല അവസരം വന്നാല്‍ മുഖം തിരിക്കരുത് എന്ന് മായ പറഞ്ഞു.

എനിക്ക് കുടുംബത്തില്‍ നിന്ന് നല്ല രീതിയിലുള്ള പിന്തുണയാണ് കിട്ടുന്നത്. അവര്‍ക്കെല്ലാം ഞാന്‍ അഭിനയിക്കണം എന്ന് തന്നെയാണ് ആഗ്രഹം. സിനിമ അഭിനയത്തിന്റെ കാര്യത്തിലെത്തുമ്പോള്‍ എന്നെ പിടിച്ചു പിന്നോട്ട് വലിക്കുന്നത് ഞാന്‍ തന്നെയാണ്. വരുന്ന സിനിമകളില്‍ ഒരെണ്ണം തിരഞ്ഞെടുക്കാം എന്ന് തീരുമാനിച്ചപ്പോള്‍ രണ്ട് സിനിമകളാണ് വന്നത്. അതിന്റെ ചിത്രീകരണാവശ്യം മലേഷ്യയിലേക്ക് പോയപ്പോഴേക്കും കൊവിഡ് കാലം വന്നു. ഒരുപാട് കഷ്ടപ്പെട്ട് തിരിച്ച് നാട്ടില്‍ എത്തിയപ്പോഴും എനിക്ക് വേണ്ടി സിനിമ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു.

ഗാനരചയിതാവാണ് ദമയന്തി. ഞങ്ങള്‍ രണ്ട് പേരും സംഗീതത്തിലൂടെ പരിചയപ്പെട്ടതാണ്. ഒരിക്കല്‍ അവര്‍ എന്നോട് പറഞ്ഞു, അഭിനയിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ എഴുതിയ ഒരു തിരക്കഥയുണ്ട് എന്ന്. അന്ന് തന്നെ എനിക്ക് തിരക്കഥ വായിച്ച് കേള്‍പ്പിയ്ക്കുകയും ചെയ്തു. മനോഹരമായ ഒരു തിരക്കഥ. കേട്ടതും ഞാന്‍ സമ്മതിക്കുകയായിരുന്നു. അവര്‍ എന്നെ വിശ്വസിച്ചു. അതുകൊണ്ട് കൂടുതല്‍ ലുക്ക് ടെസ്റ്റും ഓഡിഷനും ഒന്നും പോയില്ല.

വളരെ അധികം പേടിയോടെയാണ് ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. ഓരോരുത്തരും ഓരോ അഭിപ്രായങ്ങളുമായി വന്നു. എന്നാല്‍ എന്റെ സംവിധായിക മാത്രം യാതൊരു സമ്മര്‍ദ്ദവും എന്നില്‍ ചെലുത്തിയില്ല. എന്നെ ഞാനായി തന്നെ ഇരിക്കാന്‍ അനുവദിച്ചു. ഞാന്‍ എന്ന അഭിനേതാവില്‍ നിന്ന് കഥാപാത്രത്തിന് എന്തൊക്കെ വേണം എന്ന കൃത്യമായ ധാരണ ദമയന്തിയുടെ തലയിലുണ്ട്. അതുകൊണ്ട് തന്നെ അഭിനയം സുഖമുള്ള കാര്യമായിരുന്നു. കൂടെ അഭിനയിച്ചവര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെല്ലാം നന്ദി

സിനിമ അഭിനയത്തിലൂടെ എത്ര പ്രശസ്തി വന്നാലും എന്റെ ആദ്യത്തെ പരിഗണന സംഗീതത്തിന് തന്നെയാണ്. സംഗീതം കഴിഞ്ഞേ മറ്റെന്തുമുള്ളൂ. സിനിമയിലൂടെ കിട്ടുന്ന പ്രശസ്തി എന്റെ സംഗീതം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ സഹായിക്കും എന്നാണ് ഞാന്‍ കരുതുന്നത്.

നായികമാരെ കുറിച്ചും നായകന്മാരെ കുറിച്ചുമൊക്കെ എഴുതപ്പെടാത്ത ചില നിയമ സങ്കല്‍പങ്ങള്‍ ഉണ്ടായിരുന്നു. നല്ല മുഖ സൗന്ദര്യം വേണം, ആകാര ഭംഗി വേണം... മുടി വേണം.. നിറം വേണം... എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയപ്പോഴേക്കും ആ സിനിമാ നായക- നായികാ സങ്കല്‍പങ്ങളെല്ലാം പളുങ്ക് പാത്രം പോലെ ഉടഞ്ഞു വീണു. കഥാപാത്രത്തിന് അനിയോജ്യമായ മുഖം മാത്രമാണ് എഴുത്തുകാരും സംവിധായകരും തിരയുന്നത്. അത് തന്നെയാണ് സൗന്ദര്യവും എന്ന് വിശ്വസിക്കാന്‍ ആസ്വാദകര്‍ക്കും കഴിയുന്നു.എന്നാല്‍ ജീവിതത്തില്‍ നേരിടുന്ന ഇകഴ്ത്തലുകള്‍ക്ക് രക്ഷയില്ല. സൗന്ദര്യം കുറഞ്ഞതിന്റെ പേരില്‍ ചെറുപ്പം മുതലേ കളിയാക്കലുകള്‍ കേള്‍ക്കുന്ന സ്വാഗത കൃഷ്ണയ്ക്ക് ഇപ്പോഴും താനൊരു നായിക നടിയായി എന്ന സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ല. സൗന്ദര്യത്തിന്റെ പേരിലുള്ള കളിയാക്കലുകള്‍ സഹിക്കാതെയായപ്പോഴാണ് പാട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെ പത്തോളം സിനിമകള്‍ക്ക് വേണ്ടി പിന്നണിയില്‍ പാടുകയും സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുകയും ചെയ്തു.ഇപ്പോള്‍ കായല്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറാന്‍ ഒരുങ്ങുകയാണ് സ്വാഗത കൃഷ്ണ. ഗാനരചയ്താവായ ദമയന്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാടകം ആഗ്രഹിച്ച്, കായിക ലോകത്തൂടെ കടന്ന് സംഗീതം ലോകം വഴി സിനിമാഭിനയത്തിലേക്ക് എത്തിയ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ സ്വാഗത.Also Read: 'ബോർ ആയെങ്കിൽ ലേലു അല്ലു'; ശ്രദ്ധ നേടി അമൃത സുരേഷ് പങ്കുവെച്ച പുതിയ വീഡിയോ!
''കറുത്തവള്‍ എന്ന വിളിയും കളിയാക്കലുകളും, ഒരു നായികയ്ക്ക് വേണ്ട ഒരു ആകര്‍ഷണവും എനിക്കില്ല'' ''കറുത്തവള്‍ എന്ന വിളിയും കളിയാക്കലുകളും, ഒരു നായികയ്ക്ക് വേണ്ട ഒരു ആകര്‍ഷണവും എനിക്കില്ല'' Reviewed by Sachin Biju on May 17, 2021 Rating: 5

No comments:

Powered by Blogger.