ഒന്നിനും കൊള്ളാത്ത പടമെന്ന് ആക്ഷേപം; കുറിക്കുകൊള്ളുന്ന മറുപടി നൽകി സംവിധായകൻ!

സൈബറിടം നിറയെ ഓപറേഷൻ ജാവയെ പ്രകീർത്തിച്ചുകൊണ്ടുള്ള മീമുകളും നിരൂപണങ്ങളുമൊക്കെയാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്ന് ഭംഗിയായി അവതരിപ്പിച്ചത് ബാലതാരമായി മലയാളി പ്രേക്ഷകരിലേക്കെത്തി നായകനായി മാറിയ ബാലു വർഗ്ഗീസായിരുന്നു. ചിത്രത്തിൽ ബാലു അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓപ്പറേഷന്‍ ജാവ കഴിഞ്ഞ ദിവസമായിരുന്നു ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുമുണ്ട്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങളും തരുണ്‍മൂര്‍ത്തി എന്ന സംവിധായകന്റെ മികവുമെല്ലാം വലിയരീതിയിൽ കൈയ്യടി നേടുമ്പോൾ ബാലു വര്‍ഗ്ഗീസിനൊപ്പം ലുക്ക്മാനും പ്രശംസകൾക്ക് പാത്രമാകുന്നുണ്ട്. Also Read: ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ടൊരു ട്രോളിന് സംവിധായകന്‍ ഒമര്‍ ലുലു നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുകയാണ്. നയൻ ബാലു വർഗ്ഗീസിൻ്റെ ഓപ്പറേഷന്‍ ജാവയിലേയും ചങ്ക്‌സിലേയും പ്രകടനത്തെ താരതമ്യം ചെയ്തു കൊണ്ട് സൈബറിടത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ട്രോളിനാണ് ഒമര്‍ ലുലു കൃത്യമായ മറുപടി നല്‍കിയത്. സംവിധാനം ചെയ്ത ചങ്ക്സിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു ട്രോൾ. ഒരു ട്രോള്‍ പേജില്‍ പങ്കുവച്ച ട്രോൾ ഇങ്ങനെയായിരുന്നു. 'ദാ ഇത് പോലെ ഒന്നിനും കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വില കളയാതെ നല്ല സ്‌ക്രിപ്പ്റ്റും കഥാപാത്രവും നോക്കി പടം ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍ നല്ലൊരു സ്ഥാനമുണ്ടാക്കാന്‍ കഴിവുള്ള നടന്‍' എന്നായിരുന്നു ബാലു വർഗ്ഗീസിനെ കുറിച്ച് മീമിൽ പറഞ്ഞത്. ചങ്ക്‌സ്, സുനാമി എന്നിവയില്‍ നിന്നുമുള്ള രംഗങ്ങൾ നൽകിക്കൊണ്ടാണ് ഇതില്‍ മോശം ചിത്രങ്ങളായി പരാമർശിച്ചിരുന്നത്. ഈ ട്രോളിനാണ് ഒമർ ലുലു മറുപടി നൽകിയത്. Also Read: ഒരു ഇന്‍ടസ്ട്രിയില്‍ എല്ലാ തരത്തിലുള്ള സിനിമകളും വേണം. ഫേസ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തീയേറ്ററില്‍ പരാജയപ്പെടുന്നുണ്ട്. ചങ്ക്‌സ് ഗംഭീര സിനിമ ഒന്നുമല്ല പക്ഷേ നിര്‍മ്മാതാവിന് ലാഭം ലഭിച്ച ചിത്രമായിരുന്നു എന്നാണ് ഇതിനോട് ഒമര്‍ ലുലു നല്‍കിയ മറുപടി. റോള്‍മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്‌സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടേത്. സിനിമാ വ്യവസായം നിലനില്‍കണമെങ്കില്‍ കളക്ഷന്‍ വേണം എന്നാലെ ബാലന്‍സ് ചെയ്ത് പോവൂ. ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്‌സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി എന്നും ഒമർ ലുലു മറുപടിയായി കുറിച്ചു. 2017 ൽ തീയേറ്ററുകളിലെത്തിയ ചങ്ക്‌സിൽ ബാലു വര്‍ഗീസിനൊപ്പം ധർമ്മജൻ ബോൾഗാട്ടി, , ലാല്‍, സിദ്ദീഖ്, മെറീന മൈക്കിള്‍ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങളായി ഉണ്ടായിരുന്നത്.
ബാലുവിന് ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ 5 ലക്ഷമായിരുന്നു പ്രതിഫലമെന്നും ഈ സിനിമയായ ചങ്ക്‌സിന് ശേഷമാണ് അത് 10 ലക്ഷം രൂപക്ക് മുകളിലായി ഉയർന്നതെന്നും ഒമർ ലുലു മറുപടിയായി കുറിച്ചു
ഒന്നിനും കൊള്ളാത്ത പടമെന്ന് ആക്ഷേപം; കുറിക്കുകൊള്ളുന്ന മറുപടി നൽകി സംവിധായകൻ! ഒന്നിനും കൊള്ളാത്ത പടമെന്ന് ആക്ഷേപം; കുറിക്കുകൊള്ളുന്ന മറുപടി നൽകി സംവിധായകൻ! Reviewed by Sachin Biju on May 17, 2021 Rating: 5

No comments:

Powered by Blogger.