
മലയാളത്തിൻ്റെ എക്കാലത്തെയും സൂപ്പർഹിറ്റ് തിരക്കഥാകൃത്തുക്കളിലൊരാളായ ഡെന്നിസ് ജോസഫിൻ്റെ അപ്രതീക്ഷിതമായ വിയോഗ വാർത്ത അറിഞ്ഞതിൻ്റെ ഞെട്ടലിലാണ് സിനിമാ പ്രേമികളും താരങ്ങളുമൊക്കെ. മമ്മൂട്ടിയും മോഹൻലാലും പ്രിയദർശനുമടക്കമുള്ളവരാണ് പ്രിയ സുഹൃത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുക്കവും ആദരാഞ്ജലികളുമൊക്കെ നേർന്നിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ കുറിച്ച ആദരാഞ്ജലി കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
തിരക്കഥാകൃത്തുക്കൾക്കിടയിൽ ഹിറ്റ് മേക്കർ എന്നു വിളിക്കാവുന്ന ഒരാളുണ്ടെങ്കിൽ അതാണ് ഡെന്നിസ് ജോസഫെന്നും തൂലിക ചലിപ്പിച്ച ഓരോ സിനിമയും മരണമില്ലാത്തവയാണെന്നും സംവിധായകൻ കുറിച്ചിരിക്കുന്നു. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.
Also Read:
'തിരക്കഥാകൃത്തുക്കൾക്കിടയിൽ ഹിറ്റ് മേക്കർ എന്നു വിളിക്കാവുന്ന ഒരാളുണ്ടെങ്കിൽ അതാണ് ഡെന്നിസ് ജോസഫ്. തൂലികയിലെ നിറക്കൂട്ടു കൊണ്ട് ഇന്ദ്രജാലമൊരുക്കിയ എഴുത്തുകാരൻ. മലയാള സിനിമ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട പാരഡൈം ഷിഫ്റ്റിന് വിധേയമായ എൺപതുകളുടെ അവസാനവും തൊണ്ണൂറുകളിലുമാണ് ഒന്നിനു പിന്നാലെ ഒന്നായി ഹിറ്റുകൾ സമ്മാനിച്ചു കൊണ്ട് ഡെന്നിസ് ജോസഫ് മലയാളത്തിൽ എത്തുന്നത്. ഒരുകാലത്തും മറക്കാനാവാത്ത ഒരുപിടി ചിത്രങ്ങൾ, ഒട്ടേറെ കഥാപാത്രങ്ങൾ, അസംഖ്യം നിമിഷങ്ങൾ. കണ്ണീരും കരഘോഷങ്ങളും പൊട്ടിച്ചിരികളും ആവേശവും സമ്മാനിച്ച എത്രയോ സീനുകൾ.'
'ആകാശദൂത് കണ്ട് നാം വീഴ്ത്തിയ കണ്ണുനീർ, നമ്പർ 20 മദ്രാസ് മെയിലും കോട്ടയം കുഞ്ഞച്ചനും കണ്ട് നാം ചിരിച്ച ചിരി, രാജാവിന്റെ മകനും നിറക്കൂട്ടും നമുക്കേകിയ ആവേശം... ഇന്ദ്രജാലം, ന്യൂഡൽഹി, മനു അങ്കിൾ, അഥർവം, ശ്യാമ... തുടങ്ങി ഡെന്നിസ് ജോസഫ് തൂലിക ചലിപ്പിച്ച ഓരോ സിനിമയും മരണമില്ലാത്തവയാണ്. മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളുടെ വളർച്ചയിലും ഡെന്നിസ് ജോസഫിന്റെ തൂലികയുടെ കരുത്ത് ചെറുതല്ല; അദ്ദേഹമത് തുടർച്ചയായി നിഷേധിക്കുമായിരുന്നെങ്കിലും...'
Also Read:
'മലയാള സിനിമയുടെ ചരിത്രത്തിൽ ഒരധ്യായമായി എഴുതിച്ചേർക്കേണ്ട ഏടാണ് ഡെന്നിസ് ജോസഫിന്റെ കാലം. സിനിമയുള്ളിടത്തോളം, മലയാളിയുള്ളിടത്തോളം, ഡെന്നിസ് ജോസഫ്, നിങ്ങളും നിങ്ങളേകിയ സിനിമകളും എന്നുമിവിടെ ജീവിക്കും. റെസ്റ്റ് ഇൻ പീസ് ഡെന്നിസ് ജോസഫ് #DennisJoseph #RIPDennisJoseph'
'മലയാള സിനിമയുടെ ചരിത്രത്തിൽ ഒരധ്യായമായി എഴുതിച്ചേർക്കേണ്ട ഏടാണ് ഡെന്നിസ് ജോസഫിന്റെ കാലം'
Reviewed by Sachin Biju
on
May 11, 2021
Rating:
No comments: