'ഇന്നലെ സംസാരിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്'; വേദനയോടെ പ്രിയദർശൻ

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്‍റെ മരണ വാര്‍ത്തയറിഞ്ഞ് തരിച്ചിരിക്കുകയാണ് മലയാള സിനിമാ ലോകം. സിനിമയുമായി ബന്ധമുള്ള ഏവരും അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള മരണത്തിന്‍റെ ആഘാതം ഉള്‍ക്കൊള്ളാനാവാതെ അനുശോചനകുറിപ്പുകള്‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സംവിധായകൻ അദ്ദേഹത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ എഴുതിയിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്
ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്..., എന്നാണ് പ്രിയൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് ഡെന്നീസ് തിരക്കഥയെഴുതി തീയേറ്ററില്‍ എത്തിയ അവസാന ചിത്രം. ഒമർ ലുലുവിനുവേണ്ടി പവർ സ്റ്റാർ എന്ന സിനിമയുടെ തിരക്കഥയാണ് അദ്ദേഹം ഒടുവിൽ പൂര്‍ത്തിയാക്കിയത്. സിനിമയുടെ ചിത്രീകരണം നടക്കുകയുമാണ്.
സംവിധായകരായ ജീത്തു ജോസഫ്, മിഥുന്‍ മാനുവല്‍ തോമസ്, രഞ്ജിത് ശങ്കര്‍, ഒമർ ലുലു നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, അജു വര്‍ഗീസ്, ആന്‍റണി വര്‍ഗീസ്, നടി മഞ്ജു വാര്യര്‍ തുടങ്ങി നിരവധി പേര്‍ ഇതിനകം അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച വൈകീട്ടാണ് ഡെന്നീസ് ജോസഫ് ഹൃദയാഘാതം മൂലം മരിച്ചത്. കോട്ടയത്തെ കാരിത്താസ് ആശുപത്രിയിൽ വെച്ചായിരുന്നു 64 കാരനായ അദ്ദേഹത്തിന്‍റെ മരണം.
'ഇന്നലെ സംസാരിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്'; വേദനയോടെ പ്രിയദർശൻ
Reviewed by Sachin Biju
on
May 11, 2021
Rating:
No comments: