ഒടുവിൽ തിരക്കഥയൊരുക്കിയത് ബാബു ആന്‍റണി ചിത്രം 'പവർസ്റ്റാറി'നുവേണ്ടി; സിനിമയിറങ്ങും മുമ്പ് മടക്കം

നിരവധി ശ്രദ്ധേയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ തിരക്കഥാകൃത്തും സംവിധായകനുമായ വിടപറഞ്ഞിരിക്കുകയാണ്. സിനിമാരംഗത്തുനിന്നും നിരവധിപേരാണ് അദ്ദേഹത്തിന്‍റെ വിയോഗത്തിൽ സോഷ്യൽമീഡിയയിലൂടെയും മറ്റും അനുശോചനം അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹം അവസാനമായി തിരക്കഥയൊരുക്കിയ പവ‍ർസ്റ്റാർ‍ എന്ന സിനിമ സംവിധാനം ചെയ്യുന്ന ഒമർ‍ ലുലു അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. Also Read: യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമയിലെത്തിയയാളാണ് താനെന്നും എന്നെപ്പോലെ ഒരാള്‍ക്ക് അദ്ദേഹവുമായി അടുക്കാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യമാണെന്നുമാണ് ഒമർ ലുലു പറഞ്ഞിരിക്കുകാുന്നത്. ബാബു ആന്‍റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്റ്റാറിനെക്കുറിച്ച് അദ്ദേഹത്തിന് നല്ല പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഒമർ റിപ്പോർ‍ട്ടർ ടിവിയിൽ അദ്ദേഹത്തെ അനുസ്മരിച്ച് പറഞ്ഞിരിക്കുകയാണ്. Also Read ഡെന്നിസ് ജോസഫ് ചേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം, അദ്ദേഹം എനിക്ക് ഒരു ജേഷ്ഠ തുല്യനായിരുന്നു. പവർ സ്റ്റാറിന്‍റെ തിരക്കഥയുടെ അവസാനഘട്ടത്തിൽ ആയിരുന്നു അദ്ദേഹം, എന്ന് കുറിച്ചുകൊണ്ടാണ് ബാബു ആന്‍റണി അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർ‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ മരണം തിങ്കളാഴ്ച രാത്രി സംഭവിച്ചത്. ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്‍മാര്‍, രാജാവിന്‍റെ മകന്‍, നായര്‍ സാബ്, മനു അങ്കിള്‍, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്‌കരവീരന്‍, വജ്രം, ഫാന്‍റം, എഫ്‌ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള അദ്ദേഹം മനു അങ്കിള്‍, അഗ്രജൻ, തുടർക്കഥ, അപ്പു, അഥർ‍വ്വം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
ഒമർ ലുലു ബാബു ആന്‍റണിയെ നായകനാക്കി ഒരുക്കുന്ന 'പവർ സ്റ്റാർ' എന്ന സിനിമയ്ക്കുവേണ്ടിയാണ് ഒടുവിലായി അദ്ദേഹം തിരക്കഥയൊരുക്കിയത്, സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാരിക്കുകയായിരുന്നു
ഒടുവിൽ തിരക്കഥയൊരുക്കിയത് ബാബു ആന്‍റണി ചിത്രം 'പവർസ്റ്റാറി'നുവേണ്ടി; സിനിമയിറങ്ങും മുമ്പ് മടക്കം ഒടുവിൽ തിരക്കഥയൊരുക്കിയത് ബാബു ആന്‍റണി ചിത്രം 'പവർസ്റ്റാറി'നുവേണ്ടി; സിനിമയിറങ്ങും മുമ്പ് മടക്കം Reviewed by Sachin Biju on May 11, 2021 Rating: 5

No comments:

Powered by Blogger.