'ഇതു കേരളമാണ് എന്ന് രാഷ്ട്രീയ ചർച്ചകളിൽ അടിച്ചുവിടുന്ന സാധാരണക്കാരന് കിട്ടിയ പച്ചയായ യാഥാർഥ്യത്തിന്റെ നല്ല ഒന്നാന്തരം അടിയാണ് നായാട്ട്, ഇവിടെ ആരാണ് സുരക്ഷിതർ? സിനിമ നെഞ്ചിൽ തട്ടി'; ചർച്ചയായി വാക്കുകൾ!
പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'ഇതു കേരളമാണ്... അങ്ങു നോർത്തിൽ നടത്തുന്ന പോലുള്ള കള്ളത്തരങ്ങളും ഗവർണമെന്റിന്റെ ഗുണ്ടായിസം ഒന്നും ഇവിടെ നടപ്പാകില്ല... ഇവന്മാർ എന്തേലും കള്ളത്തരം കാണിച്ചാൽ ഇവിടുത്തെ മീഡിയാസും ന്യൂസുകാരും കയ്യോടെ പൊക്കും.. എന്നൊക്കെ വീട്ടിലും കൂട്ടുകാരുടെ ഇടയിലുമൊക്കെ നടക്കുന്ന ചെറിയ രാഷ്ട്രീയ ചർച്ചകളിൽ ഇരുന്നു അടിച്ചുവിടുന്ന എന്നെപ്പോലുള്ള സാധാരണക്കാരന് കിട്ടിയ പച്ചയായ യാഥാർഥ്യത്തിന്റെ നല്ല ഒന്നാന്തരം അടിയാണ് നായാട്ട് എന്ന സിനിമ.'
'മറ്റൊരു കാര്യം ഓർമ വന്നത്: പോലീസ് തന്നെ മുൻകൈ എടുത്തു കുറെ ആളുകളെ ഈ ഇടയ്ക്ക് ആന്ധ്രയിൽ എൻകൗണ്ടർ ചെയ്തു കൊന്നിരുന്നു.. നാടിനെ ഞെട്ടിച്ച സ്ത്രീപീഡനക്കേസ് പ്രതികൾ ആയിരുന്നു അവർ. കോടതിയിൽ ഹാജറാക്കുകപോലും ചെയ്യാതെ അവർ കൊല്ലപ്പെടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലീസിനെ പ്രതികൾ ആക്രമിച്ചു, തിരിച്ചുണ്ടായ ആക്രമണത്തിൽ പ്രതികൾ കൊല്ലപ്പെട്ടു. ഇതായിരുന്നു പോലീസ് ഭാഷ്യം.'
'അന്ന് ആ പോലീസുകാർക്ക് സോഷ്യൽ മീഡിയ മുഴുവൻ കൈ അടികൾ ആയിരുന്നു.. ആ പ്രതികൾക്ക് അർഹിച്ച ശിക്ഷ തന്നെ ലഭിച്ചു എന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. ഇതേപോലെ ആയിരക്കണക്കിന് എൻകൗണ്ടർസ് നമ്മുടെ രാജ്യത്ത് നടന്നിട്ടുണ്ട്. അതിന്റെയെല്ലാം സത്യാവസ്ഥ നമ്മൾ അറിയുന്നത് ന്യൂസിലൂടെയും പിന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അല്ലേൽ മന്ത്രിമാർ നടത്തുന്ന പ്രസ് മീറ്റിലൂടെയുമാണ്.'
അത് പക്ഷെ അവരുടെ സത്യമാണ്. അവർ അവർക്ക് ഗുണം ചെയ്യുന്ന രീതിയിൽ നമ്മളിലേക്ക് എത്തിക്കുന്നത് . അതിൽ ചിലപ്പം സത്യം ഉണ്ടാകാം ചിലപ്പോൾ ഒരു തരി പോലും ഇല്ലാതെയും ഇരിക്കാം. ചുരുക്കി പറഞ്ഞാൽ ഇവിടെ വേണ്ടുവോളം പണവും സ്വാധീനവും ഇല്ലാത്ത ആരും സുരക്ഷിതരല്ല.. അല്ലെങ്കിലും നിയമം കാക്കേണ്ട പോലീസുകാരും ജനപ്രതിനിധികളും തന്നെ തെളിവുകളും സാക്ഷിമൊഴികളും സൃഷ്ടിച്ചു അതു വിലയിരുത്തി വിധി പറയുന്ന നീതിപീഠവും ഉള്ള ഇവിടെ ആരാണ് സുരക്ഷിതർ... കുറെ നാളുകൾക്ക് ശേഷമാണ് നെഞ്ചിൽ തട്ടുന്ന ഒരു മലയാളം സിനിമ കാണുന്നത് .. രണ്ടു വരി എഴുതാതെ പോകാൻ പറ്റുന്നില്ല'
നിരവധി പേരാണ് ഈ അഭിപ്രായത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റ്ബോക്സിലെത്തുന്നത്.
കുഞ്ചാക്കോ ബോബനെയും ജോജു ജോർജ്ജിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ നായാട്ട് കഴിഞ്ഞ ആഴ്ചയാണ് ഓടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. തുടർന്ന് നിരവധി പേരാണ് ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചുമൊക്കെ രംഗത്തെത്തുന്നത്. ചിത്രം ദലിതരുടെ പ്രശ്നങ്ങളെ കുറിച്ചും പ്രിവിലേജുകളെ കുറിച്ചും സംസാരിക്കുമ്പോൾ അതേസമയം അധികാരികളുടെ പ്രിവിലേജുകളെ കുറിച്ചും സംസാരിക്കുന്നതായി അഭിപ്രായമുയർന്നിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ സിനിമാപ്രേമികളുടെ കൂട്ടായ്മകളിൽ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. അത്തരത്തിൽ ഒരു സോഷ്യൽ മീഡിയ കുറിപ്പാണ് വൈറലായി മാറുന്നത്. സിനിമ നെഞ്ചിൽ തട്ടിയെന്നും രാഷ്ട്രീയ ചർച്ചകളിൽ ഇതു കേരളമാണ് എന്ന് അടിച്ചുവിടുന്ന സാധാരണക്കാരന് കിട്ടിയ പച്ചയായ യാഥാർഥ്യത്തിന്റെ നല്ല ഒന്നാന്തരം അടിയാണ് നായാട്ട് എന്നുമാണ് സിനിമാസ്വാദനായ വിഷ്ണു മധുകുമാർ കുറിച്ചിരിക്കുന്നത്.Also Read: 'വേട്ടയാടപ്പെടുന്നവന്റെ നിസ്സഹായതയും വേദനയും ഒരു നോവായി മനസ്സിൽ തുടരുന്നു, ചാക്കോച്ചനെ മലയാള സിനിമ എന്ത് കൊണ്ടാണ് വേണ്ട രീതിയിൽ ഉപയോഗിയ്ക്കാതെ പോകുന്നത്'; ശ്രദ്ധ നേടി കുറിപ്പ്!
No comments: