'ഉറങ്ങിക്കോ അച്ഛാ...അച്ഛന്‍റെ ഏറ്റവും ഇഷ്ടമുള്ള പാട്ടു പാടുന്നുണ്ട് ഞാൻ'; ഹൃദയം കൊണ്ടെഴുതി അഭയ് ഹിരൺമയി
ഗായികയായ അഭയ ഹിരൺമയിയുടെ അച്ഛൻ ജി. മോഹൻ കൊവിഡ് ബാധിച്ച് മരിച്ച വാർത്ത പുുറത്തുവന്നത് ഇന്ന് ഉച്ചയ്ക്കാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന് മരണം സംഭവിച്ചിരിക്കുന്നത്. ഇപ്പോഴിതാ അച്ഛന്‍റെ മരണത്തിൽ ഹൃദയം കൊണ്ടെഴുതിയ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ അഭയ.
Also Read:
'മലർന്ന്ദും മലരാഹ
പാതി മലർ പോല
വലരും വിഴിവന്നമ്മേ
വന്തു വിഡിന്തും വിടിയാത കാലൈ പൊഴുതാഗ
വിലയും കലൈ അന്നമേ !!!
ഉറങ്ങിക്കോ അച്ഛാ ....അച്ഛന്‍റെ ഏറ്റവും ഇഷ്ടമുള്ള പാട്ടു പാടുന്നുണ്ട് ഞാൻ, അച്ഛന്‍റെ മൂത്തവള്‍
അച്ഛന്‍റെ കിളിമോള്‍ കാലു തടവുന്നുണ്ട്, ആനി കുട്ടിടെ മടിയിൽ കിടന്നു ഉറങ്ങിക്കോ...'എന്നാണ് അഭയ അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.
നാടകരംഗത്തും സജീവസാന്നിധ്യമായിരുന്ന മോഹൻ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി ചെയ്തിരുന്നയാളാണ്. മരണവാർത്തയറിഞ്ഞപ്പോള്‍ അഭയ ഹൈദരാബാദിലായിരുന്നുവെന്നും അവിടെ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നുമാണ് അറിയാനാകുന്നത്.
Also Read:
അഭയയുടെ ജീവിത പങ്കാളിയായ സംഗീത സംവിധായകൻ ഗോപി സുന്ദറും അച്ഛന്‍റെ മരണവാർത്തയെ കുറിച്ച് ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്. വി മിസ് അച്ഛാ, റെസ്റ്റ് ഇൻ പീസ് എന്നാണ് ഗോപി കുറിച്ചിരിക്കുന്നത്.
Also Watch :
'ഉറങ്ങിക്കോ അച്ഛാ...അച്ഛന്‍റെ ഏറ്റവും ഇഷ്ടമുള്ള പാട്ടു പാടുന്നുണ്ട് ഞാൻ'; ഹൃദയം കൊണ്ടെഴുതി അഭയ് ഹിരൺമയി
Reviewed by Sachin Biju
on
May 15, 2021
Rating:
No comments: