'കൊവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ'; ജയസൂര്യയുടെ രസികൻ പോസ്റ്റ്
കഴിഞ്ഞ വർഷം ലോക്ക് ഡൗൺ കാലത്ത് വൈറലായ വീഡിയോ കോള്‍ സ്ക്രീൻ ഷോട്ട് ഈ വര്‍ഷവും പുനരാവിഷ്കരിച്ച് ടീം. കൊറോണക്കാലത്ത് ക്ലാസ്മേറ്റ്സിലെ സുകുവും പയസും കഞ്ഞിക്കുഴിയും മുരളിയും ഹോം ക്വാറന്‍റൈനിലാണെന്ന് സൂചിപ്പിക്കും വിധമായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചിൽ പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നരെയ്നും തങ്ങളുടെ വീഡിയോ കോള്‍ സ്ക്രീൻ ഷോട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ഈ വര്‍ഷം വീണ്ടും തങ്ങളുടെ വീഡിയോകോളിനിടെ പകർത്തിയ സ്ക്രീൻ ഷോട്ട് ഇവര്‍ പങ്കുവെച്ചിരിക്കുകയാണ്.
2006ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം ക്ലാസ്‍മേറ്റ്സിന്‍റെ ഓര്‍മ്മപുതുക്കിയായിരുന്നു കഴിഞ്ഞ വര്‍ഷം പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നരെയ്നും എത്തിയിരുന്നത്. ഏവരും വീട്ടിലിരിപ്പ് ആയതിനാൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഇവരുടെ ഓര്‍മ്മപുതുക്കൽ. അതുപോലെ ഈ വര്‍ഷവും വീഡിയോ കോൺഫറൻസിന്‍റെ സ്ക്രീൻഷോട്ടുകൾ എല്ലാവരും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.
''ക്ലാസ്മേറ്റ്സ്, കൊവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന
നാല് ഫീകര പ്രവർത്തകർ'' എന്ന് കുറിച്ചാണ് സ്ക്രീൻ ഷോട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ''കഴിഞ്ഞ വര്‍ഷത്തെ ലോക്ക് ഡൗൺ കാലത്തും ഞങ്ങള്‍ ഇത്തരത്തിൽ ഒരു സ്ക്രീൻ ഷോട്ട് പങ്കിട്ടിരുന്നു. ഈ സമയം കഴിഞ്ഞ വര്‍ഷം ഒരു മരുഭൂമിക്ക് നടുവിലായിരുന്നതിൽ നിന്ന് വ്യത്യസ്തമായി കുടുംബത്തോടൊപ്പം വീട്ടിലായിരിക്കാനായി. ഒരു വർഷം മുമ്പുള്ള സമയത്തേക്കാൾ കഠിനമായ പോരാട്ടമാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്. ഇത് ഇപ്പോള്‍ ഞങ്ങൾ ആസ്വദിക്കുന്നെങ്കിലും, അടുത്ത തവണ ഇത് തിരഞ്ഞെടുക്കേണ്ട സ്ഥിതിയാകില്ലെന്ന് പ്രതീക്ഷിക്കുന്നു, മാത്രമല്ല യഥാർത്ഥത്തിൽ കണ്ടുമുട്ടാൻ ഞങ്ങൾക്ക് കഴിയാത്തതിനാലല്ല, വീട്ടിലായിരിക്കൂ, സുരക്ഷിതരായിരിക്കൂ, ക്ലാസ്മേറ്റ്സ്'', പൃഥ്വി ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.
''ഇതാ ഇവിടെ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി, കൂടുതൽ ലോക്ക്ഡൗണുകള്‍ നമ്മളെ അകറ്റി നിർത്താതെ എല്ലാം ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം പ്രാർഥിക്കാം'' എന്ന് കുറിച്ചാണ് നരെയ്ൻ സ്ക്രീൻഷോട്ട് ഇൻസ്റ്റയിൽ പങ്കിട്ടിരിക്കുന്നത്.
ഒരു വർഷത്തിനുശേഷം അതേ കഥ, എന്ന് കുറിച്ചുകൊണ്ടാണ് ഇന്ദ്രജിത്ത് സ്ക്രീൻഷോട്ട് ഇൻസ്റ്റ സ്റ്റോറിയായി ഇട്ടിരിക്കുന്നത്.
'കൊവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ'; ജയസൂര്യയുടെ രസികൻ പോസ്റ്റ്
Reviewed by Sachin Biju
on
May 15, 2021
Rating:
No comments: