കളരിപ്പയറ്റ് കഴിഞ്ഞു, ഇനി ആയോധന കല പഠിക്കണം; പുതിയ സിനിമയെ കുറിച്ചും ടൊവിനോയെ കുറിച്ചും ദിവ്യ പറയുന്നു
വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ളൈ അഭിനയ ലോകത്തേക്ക് കടന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിനീത് കുമാര്‍ നായകനായി അഭിനയിക്കുന്ന സൈമണ്‍ ഡാനിയല്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ ദിവ്യ. ചിത്രത്തില്‍ ആക്ഷന്‍ ഹീറോയിനായിട്ടാണ് ദിവ്യ എത്തുന്നത്.
ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് വേണ്ടി ഞാന്‍ രണ്ട് ആഴ്ചയോളം പരിശീലനം നേടിയിട്ടുണ്ട്. അതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഈ രംഗങ്ങള്‍ കൂടുതല്‍ റിയലിസ്റ്റിക്കായി തോന്നും എന്ന് കരുതുന്നു. വിനീതേട്ടന്റെ ചിത്രത്തിലൂടെയാണ് ഞാന്‍ അഭിനയ ലോകത്ത് എത്തിയത്. അദ്ദേഹം നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചു. വ്യത്യസ്തമായ കഥയാണെന്നും, ഒരു നടന്‍ എന്ന നിലയില്‍ എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. തിരക്കഥ വായിച്ചപ്പോള്‍ എനിക്കും ഇഷ്ടനായി- ദിവ്യ പിള്ളൈ പറുയുന്നു
Also Read:
സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും വെളിപ്പെടുത്താതെ തന്നെ ദിവ്യ തന്റെ കഥാപാത്രത്തെ കുറിച്ച് ചില സൂചനകള്‍ നല്‍കി. സാജന്‍ ആന്റണി സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലറായ സൈമണ്‍ ഡാനിയല്‍ എന്ന ചിത്രത്തില്‍ സ്റ്റെല്ല എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന് വേണ്ടി ഞാന്‍ കളരിപ്പയറ്റ് അഭ്യസിച്ചിരുന്നു. ഇപ്പോള്‍ ആയോധന കലകളാണ് അഭ്യസിച്ചു കൊണ്ടിരിയ്ക്കുന്നത്. ലോക്ക് ഡൗണ്‍ ആയതു കാരണം പരിശീലനം തത്കാലത്തേക്ക് നിര്‍ത്തി വച്ചിരിയ്ക്കുകയാണെന്ന് നടി പറഞ്ഞു.
തന്റെ പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ചും ദിവ്യ വാചാലയായി. ഗ്രാമീണ പെണ്‍കുട്ടിയായിട്ടാണ് ഇനിയും പേരിടാത്ത ചിത്രത്തില്‍ ദിവ്യ അഭിനയിക്കുന്നത്. നവാഗതനായ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവീന്‍ ചന്ദ്രയാണ് നായകന്‍. എന്ന ചിത്രം കണ്ടതിന് ശേഷമാണ് തന്നെ ഈ ചിത്രത്തിലേക്ക് വിളിച്ചത് എന്ന് ദിവ്യ പറയുന്നു. തെലുങ്കില്‍ ജോലി ചെയ്യമ്പോള്‍ ഭാഷ മാത്രമായിരുന്നു പ്രശ്‌നം എന്നാണ് നടി പറയുന്നത്.
Also Read:
ടൊവിനോ തോമസിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഒപ്പം അഭിനയിക്കാന്‍ വളരെ കംഫര്‍ട്ട് ആയിട്ടുള്ള നടനാണ് അദ്ദേഹം എന്നാണ് ദിവ്യ പിള്ളൈ പറഞ്ഞത്. ഒരു നടന്‍ എന്ന നിലയില്‍ ടൊവിനോയുടെ സമര്‍പ്പണം മൊത്തം ടീമിനും പ്രചോദനം നല്‍കുന്നതാണ്. ഒരു മാസത്തിലധികം നീണ്ടു നിന്ന കളയുടെ ഷൂട്ടിങില്‍ ടൊവിനോ കഥാപാത്രമായി ജീവിയ്ക്കുകയായിരുന്നു. നില്‍പ്പിലും നടപ്പിലും എല്ലാം ഷാജിയായി തന്നെയാണ് ടൊവിനോ സെറ്റിലും ഇടപഴകിയത്. കളയില്‍ ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതും കരിയറിലെ വലിയ നേട്ടമായി കരുതുന്നു- ദിവ്യ പിള്ളൈ പറഞ്ഞു.
കളരിപ്പയറ്റ് കഴിഞ്ഞു, ഇനി ആയോധന കല പഠിക്കണം; പുതിയ സിനിമയെ കുറിച്ചും ടൊവിനോയെ കുറിച്ചും ദിവ്യ പറയുന്നു
Reviewed by Sachin Biju
on
May 13, 2021
Rating:
No comments: