സ്വയം കുറച്ച് സമയം കണ്ടെത്തുക.. ഈ അവസ്ഥയില്‍ അതേ ഉള്ളൂ രക്ഷ എന്ന് കനിഹ

പത്രങ്ങളിലും ചാനലുകളിലും ഈ ഇരുണ്ട കാലത്തിന്റെ കഥകള്‍ മാത്രമാണ് കേള്‍ക്കുന്നത്. കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുമ്പോഴും, അവനവന്റെ വസതിയില്‍ സുരക്ഷിതരായി ഇരിക്കാന്‍ ചിലര്‍ക്കെങ്കിലും കഴിയുന്നു എന്നത് ഓര്‍ത്ത് സമാധാനിയ്ക്കാം. പക്ഷെ അപ്പോഴും രോഗാവസ്ഥയും സാമ്പത്തിക പ്രശ്‌നങ്ങളും തൊഴില്‍ പരമായ സമ്മര്‍ദ്ദങ്ങളും കാരണം മാനസിക പിരിമുറുക്കത്തില്‍ പെട്ടുപോവുന്നവരുണ്ട് എന്ന വസ്തുത മറച്ചു വയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ നിരാശയും വേദനയും മാത്രം നിറഞ്ഞ വാര്‍ത്തകളും കാര്യങ്ങളും പരമാവധി ഒഴിവാക്കാം. ഈ ദിവസങ്ങള്‍ സ്വയം വിലയിരുത്താനുള്ള അവസരമായി കണ്ട് പോസിറ്റീവായി എടുക്കണം എന്നാണ് സുബ്രഹ്‌മണ്യം പറയുന്നത്. നമുക്ക് വേണ്ടി കുറച്ച് സമയം മാറ്റി വയ്ക്കുക എന്നത് വളരെ പ്രധാനമുള്ള കാര്യമാണ് എന്ന് ഇ ടൈംസിനോട് സംസാരിക്കവെ കനിഹ പറഞ്ഞു. Also Read: പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്, ദിവസത്തില്‍ ഒരു അര മണിക്കൂര്‍ നേരമെങ്കിലും സ്വയം മാറ്റി വയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. ഞാന്‍ എക്‌സസൈസ് ചെയ്യുന്നത് ഒരിക്കലും തടി കുറക്കാന്‍ വേണ്ടി മാത്രമല്ല. ശരീരത്തിലും ആത്മാവിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള വ്യായാമങ്ങള്‍ സിക്‌സ് പാക്ക് മാത്രമല്ല, മനസ്സമാധാനവും ഒരു പോസിറ്റീവ് മനോഭാവവും നമുക്ക് നല്‍കും. അത് മറ്റ് പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാന്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും എന്നാണ് കനിഹ പറയുന്നത്. കൊവിഡ് കാലം പണമുള്ളവര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഒരു പോലെ ബാധകമാണ്. അസുഖം വന്നാല്‍ പണത്തിന് രക്ഷപ്പെടുത്താന്‍ കഴിയണമെന്നില്ല. സ്വയം ശ്രദ്ധിയ്ക്കുക. സുരക്ഷിതരായി വീട്ടില്‍ തന്നെ ഇരിയ്ക്കുക. സര്‍ക്കാരും നിയമപാലകരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക. മാസ്‌കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കുകയും എല്ലാവരും കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കുകയും ചെയ്യുക എന്ന് കനിഹ പറഞ്ഞു
നിയമപാലകരും സര്‍ക്കാരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാസ്‌കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കുകയും എല്ലാവരും കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കുകയും ചെയ്യണമെന്നും കനിഹ പറഞ്ഞു
സ്വയം കുറച്ച് സമയം കണ്ടെത്തുക.. ഈ അവസ്ഥയില്‍ അതേ ഉള്ളൂ രക്ഷ എന്ന് കനിഹ സ്വയം കുറച്ച് സമയം കണ്ടെത്തുക.. ഈ അവസ്ഥയില്‍ അതേ ഉള്ളൂ രക്ഷ എന്ന് കനിഹ Reviewed by Sachin Biju on May 13, 2021 Rating: 5

No comments:

Powered by Blogger.