റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് തിയേറ്ററില്‍ നിന്ന് പിന്‍വലിച്ച സന്തോഷ് ശിവന്റെ വിവാദ സിനിമ 'ഇനം' ഒടിടിയില്‍!!

പ്രശസ്ത ഛായാഗ്രഹകനായ സന്തോഷ് ശിവന്‍ സംവിധായകന്‍ എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചതാണ്. തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഒത്തിരി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച സന്തോഷ് ശിവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. സംവിധാനം ചെയ്ത മിക്ക സിനിമകളും പുരസ്‌കാരത്തിന് അര്‍ഹമായതും ജനശ്രദ്ധ നേടിയതുമായരുന്നു. എന്നാല്‍ ഇനം എന്ന ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ തിയേറ്ററില്‍ നിന്നും പുറത്തായി. 2014 ല്‍ ആണ് സന്തോഷ് ശിവന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത്, ഛായാഗ്രഹണം നിര്‍വ്വഹിച്ച ഇനം എന്ന ചിത്രം റിലീസ് ചെയ്തത്. സിനിമ നിര്‍മിച്ചതും സന്തോഷ് ശിവന്‍ തന്നെയാണ്. എന്നാല്‍ റിലീസ് ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും സിനിമ തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു. ശ്രീലങ്കയിലെ ഒരു ആഭ്യന്തര യുദ്ധത്തിനിടയില്‍ പിടിയ്ക്കപ്പെടുന്ന നാല് ചെറുപ്പക്കാരുടെയും അവര്‍ നേരിടുന്ന പോരാട്ടങ്ങളുടെയും കഥയാണ് ഇനം എന്ന ചിത്രത്തിന്റെ പ്രമേയം. സിനിമാ വിവാദമായതോടെയാണ് തിയേറ്ററില്‍ നിന്നും പിന്‍വലിച്ചത്. Also Read: ഇപ്പോഴിതാ ഇനം ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യാന്‍ പോവുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെ സന്തോഷ് ശിവന്‍ തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ''ഇനം എന്ന സിനിമ കാണാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കായി, ചിത്രം ഉടന്‍ ഒടിടിയില്‍ എത്തും'' എന്നാണ് സന്തോഷ് ശിവന്റെ ട്വിറ്റര്‍ പോസ്റ്റ്. കരണ്‍, സരിത, ഉഗന്ദ, കരുണാസ്, ശ്യാം സുന്ദര്‍, സൗമ്യ, തസ്ലീന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിശാല്‍ സി സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ എഴുതിയത് ആര്‍തി ശിവകുമാറും ശ്യാം സുന്ദറും ചേര്‍ന്നാണ്. Also Read: നിലവില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന തിരക്കിലാണ് സന്തോഷ് ശിവന്‍. മോഹന്‍ലാലും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയില്‍ സിനിമാ ചിത്രീകരണം നിര്‍ത്തി വച്ചിരിയ്ക്കുകയാണ്.
ട്വിറ്ററിലൂടെ സന്തോഷ് ശിവന്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ''ഇനം എന്ന സിനിമ കാണാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കായി, ചിത്രം ഉടന്‍ ഒടിടിയില്‍ എത്തും'' എന്നാണ് സന്തോഷ് ശിവൻ ട്വീറ്റ് ചെയ്തത്
റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് തിയേറ്ററില്‍ നിന്ന് പിന്‍വലിച്ച സന്തോഷ് ശിവന്റെ വിവാദ സിനിമ 'ഇനം' ഒടിടിയില്‍!! റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് തിയേറ്ററില്‍ നിന്ന് പിന്‍വലിച്ച സന്തോഷ് ശിവന്റെ വിവാദ സിനിമ 'ഇനം' ഒടിടിയില്‍!! Reviewed by Sachin Biju on May 14, 2021 Rating: 5

No comments:

Powered by Blogger.