'നാലഞ്ച് ദിവസമായി എന്‍റെ മനസ്സ് എന്‍റെ കൂടെയില്ല; ഫോണിൽ വിളിച്ച് ചോദിച്ചപ്പോൾ ഉത്തരം വ്യക്തമായി പറഞ്ഞിരുന്നില്ലെ'ന്ന് ബാല

നടൻ ബാല, ഗായിക അമൃത, ഇവരുടെ മകൾ അവന്തിക ഇവരെ കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. മകൾക്ക് കൊവിഡ് ആണെന്ന് അച്ഛൻ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞുവെന്ന് കാണിച്ച് അമൃത തന്നെ രംഗത്തെത്തുകയുണ്ടായി. ബാല–അമൃത ഫോൺ കോൾ റെക്കോർഡ് ചെയ്ത് തങ്ങൾക്ക് നൽകിയത് ബാലയാണെന്ന് ആ മാധ്യമം വെളിപ്പെടുത്തുകയുമുണ്ടായി. സ്വന്തം മകൾക്കു കൊവിഡ് ആണെന്ന് അച്ഛൻ തന്നെ പറഞ്ഞു പരത്തിയതിൽ സങ്കടമുണ്ടെന്നും ആരാണ് ഈ വ്യാജ വാർത്ത ചമച്ചതെന്ന് അറിയാൻ കഴിഞ്ഞുവെന്നും കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്‍റെ ഭാഗം വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ ബാല.

''ആദ്യമേ വലിയ നന്ദി പറയുന്നു. എല്ലാവരും ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു. എന്നെ സ്നേഹിക്കുന്നവരെല്ലാം പ്രാ‍ർഥിച്ചു. ഞാൻ ചെന്നൈയിലാണിപ്പോൾ. അമ്മ സുഖമായി വരുന്നു. നാലഞ്ച് ദിവസമായി എന്‍റെ മനസ്സ് എന്‍റെ കൂടിയില്ലായിരുന്നു. കുറച്ച് ഗുരുതരമായിരുന്നു. ദൈവം സഹായിച്ച് ഞാൻ ഇവിടെയെത്തി. ഇന്നലെയുമിന്നുമായി സുഖമായി വരികയാണ്. പ്രാ‍ർഥിച്ച എല്ലാവർക്കും നന്ദി. രണ്ട് കാര്യം ഞാൻ തിരുത്തി പറയേണ്ടതുണ്ട്.

നമ്മൾ സ്നേഹിക്കുന്നവര്‍, അവർക്ക് ഒരു പ്രശ്നം വരുമ്പോൾ, അത് ഗുരുതരമാകുമ്പോള്‍ നമ്മള്‍ അടുത്തുണ്ടെങ്കിലും ഭയങ്കര ടെൻഷനുണ്ടാകും. അതുപോലെ തന്നെ നമ്മള്‍ സ്നേഹിക്കുന്നവര്‍ക്ക് ഒരു പ്രശ്നം വന്നെന്നറിയുമ്പോള്‍, അവര്‍ക്ക് എന്തെങ്കിലും പറ്റിയെന്നറിയുമ്പോള്‍ അവര്‍ നമ്മുടെ അടുത്തില്ലാത്തപ്പോഴുള്ള അവസ്ഥ അതിലും കൂടുതൽ ടെൻഷനുള്ളതായിരിക്കും. ഇത് രണ്ടും ഒരേസമയത്ത് ഞാൻ അനുഭവിച്ചു. ആ സമയത്ത് കുറെ ചർച്ചകളൊക്കെ വന്നിരുന്നു.

Also Read: അമൃത വളരെ പക്വതയോടെ സംസാരിച്ചു: അമ്മൂ ആത്മവിശ്വാസത്തോടുകൂടി മുൻപോട്ട് പോവുക' അമൃതക്ക് പിന്തുണയുമായി സുഹൃത്തുക്കൾ!

ആത്മാര്‍ഥമായി ഒരു കാര്യം ചിന്തികച്ചുനോക്കു. ഒരു കാര്യം സിമ്പിളാണ്. ഏറെ കൺസേണിൽ ഫോണിൽ വിളിച്ച് ഒരു കാര്യം ചോദിക്കുമ്പോള്‍ ഉത്തരം വ്യക്തമായി പറഞ്ഞിരുന്നുവെങ്കിൽ മീഡിയയുടെ അടുത്ത് സംസാരിക്കാനോ പബ്ലിസിറ്റി നേടാനെന്നോ എന്നൊന്നും പറയേണ്ട ഒരു ആവശ്യവുമില്ല. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇടേണ്ട ആവശ്യമേയില്ല. ഒരു കൺസേൺ, സ്നേഹം കൊണ്ട് ഒരു വ്യക്തി വിളിക്കുമ്പോള്‍ ലാഗ് ചെയ്ത് ഉത്തരം മാത്രം പറയാതെ നീട്ടിക്കൊണ്ടുപോയതാണ് പ്രശ്നമായത്. ആ വ്യക്തി സ്വന്തം അമ്മയ്ക്ക് ഇങ്ങനെയൊരു അവസ്ഥയിലായിരിക്കുന്ന സമയത്താണ് വിളിക്കുന്നത്, മനസ്സ് വിഷമിച്ച അവസ്ഥയിലാണ്, അവസാനം പൊട്ടിതെറിച്ചു.അതൊരു സ്നേഹത്തിന്‍റെ വെളിപാടായിട്ട് എടുക്കുന്നവരെടുക്കട്ടെ. കൂടുതൽ വിശദീകരിക്കുന്നില്ല.

ഇന്ന് എറണാകുളത്ത് 38 ശതമാനമായാണ് കൊവിഡ് രോഗ നിരക്ക് ഉയർന്നിരിക്കുന്നത്. പാലാരിവട്ടത്ത് എനിക്കൊരു ഫ്ലാറ്റുണ്ട്. അതിന് പുറകിൽ ഉള്ള 47 വയസ്സുള്ള ചേട്ടന് സുഖമായി തുടങ്ങിയതായാണ് മിനിയാന്ന് അറിഞ്ഞത്. ഇന്ന് രാവിലെ മരിച്ച വാർത്തയാണ് അറിഞ്ഞത്. ഈ കൊറോണ എന്താണ് എന്ന് നമുക്ക് വ്യക്തമായി മനസ്സിലാകുന്നില്ല. പക്ഷേ മനുഷ്യത്വം, സ്നേഹം അത് മനസ്സിലാക്കണം. ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നിൽക്കണം. എന്‍റെ ഏറ്റവും വലിയ ശത്രുവിനുപോലും കൊറോണ വരാതെയിരിക്കട്ടെയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. എല്ലാ വിഷമങ്ങളും ദൈവത്തോട് പറയുക, ഈ സമയം അതാണ് വേണ്ടത്, ബാക്കിയുള്ള കാര്യങ്ങള്‍ മറക്കാം, നല്ല രീതിയിൽ ചിന്തിക്കാം, സ്നേഹമെന്തെന്ന് മനസ്സിലാക്കുക, പ്രാർ‍ഥിച്ച ഏവർക്കും നന്ദി, അമ്മ അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുയാണ്'', ബാല ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.

Also Read: ലീക്കായതല്ല; ബാലയാണ് ആ വോയിസ് അയച്ചു കൊടുത്തത്; കുട്ടിയെ കുറിച്ച് പറഞ്ഞതും അദ്ദേഹം; അമൃതയോട് വിശദീകരണവുമായി ചാനൽ!

നടൻ ബാല, ഗായിക അമൃത, ഇവരുടെ മകൾ അവന്തിക ഇവരെ കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. മകൾക്ക് കൊവിഡ് ആണെന്ന് അച്ഛൻ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞുവെന്ന് കാണിച്ച് അമൃത തന്നെ രംഗത്തെത്തുകയുണ്ടായി. ബാല–അമൃത ഫോൺ കോൾ റെക്കോർഡ് ചെയ്ത് തങ്ങൾക്ക് നൽകിയത് ബാലയാണെന്ന് ആ മാധ്യമം വെളിപ്പെടുത്തുകയുമുണ്ടായി. സ്വന്തം മകൾക്കു കൊവിഡ് ആണെന്ന് അച്ഛൻ തന്നെ പറഞ്ഞു പരത്തിയതിൽ സങ്കടമുണ്ടെന്നും ആരാണ് ഈ വ്യാജ വാർത്ത ചമച്ചതെന്ന് അറിയാൻ കഴിഞ്ഞുവെന്നും കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്‍റെ ഭാഗം വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ ബാല.
'നാലഞ്ച് ദിവസമായി എന്‍റെ മനസ്സ് എന്‍റെ കൂടെയില്ല; ഫോണിൽ വിളിച്ച് ചോദിച്ചപ്പോൾ ഉത്തരം വ്യക്തമായി പറഞ്ഞിരുന്നില്ലെ'ന്ന് ബാല 'നാലഞ്ച് ദിവസമായി എന്‍റെ മനസ്സ് എന്‍റെ കൂടെയില്ല; ഫോണിൽ വിളിച്ച് ചോദിച്ചപ്പോൾ ഉത്തരം വ്യക്തമായി പറഞ്ഞിരുന്നില്ലെ'ന്ന് ബാല Reviewed by Sachin Biju on May 14, 2021 Rating: 5

No comments:

Powered by Blogger.