ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ട വേദനയാണ്! വില്ലനായ പോലീസുകാരൻ നടൻ പിസി ജോർജിന് വിട! വിങ്ങലോടെ താരങ്ങളുടെ കുറിപ്പുകൾ
കൊവിഡ് പ്രതിസന്ധിക്കിടയില്‍ അപ്രതീക്ഷിതമായി ജീവിതയാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നവര്‍ ഏറെയാണ്. സിനിമാലോകത്തെ തീരാവേദനയിലാഴ്ത്തുകയാണ് ഓരോ വിയോഗവും. പ്രായിക്കര അപ്പയായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ അഭിനേതാവായ പിസി ജോര്‍ജിന്റെ മരണവാര്‍ത്തയായിരുന്നു വ്യാഴാഴ്ച രാത്രി പുറത്തുവന്നത്. ശാരീരികമായ അവശതകളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടയിലായിരുന്നു അന്ത്യം. പോലീസുകാരനായി ജോലി ചെയ്തുവരുന്നതിനിടയിലാണ് അദ്ദേഹം സിനിമയിലും തിളങ്ങിയത്. താരങ്ങളും ആരാധകരുമെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നെത്തിയിരുന്നു. ഷമ്മി തിലകന്‍, മനോജ് കെ ജയന്‍, മോഹന്‍ലാല്‍, ഇവരെല്ലാം പിസി ജോര്‍ജിനെക്കുറിച്ചുള്ള കുറിപ്പുകളുമായെത്തിയിരുന്നു.
സഹപ്രവർത്തകൻ എന്നതിലുപരി ഒരു കുടുംബാംഗത്തിനെ നഷ്ടപ്പെട്ട പോലൊരു തോന്നൽ. അച്ഛന്റെ ഉറ്റ സുഹൃത്തായിരുന്ന അദ്ദേഹത്തിനെ, സിനിമയിൽ വരും മുമ്പേ തന്നെ പരിചയമുണ്ടായിരുന്നു. ഒത്തിരി ഇഷ്ടവുമായിരുന്നു. എൻ്റെ ആദ്യ സിനിമയായ കെ.ജി. ജോര്‍ജ് സാറിന്റെ ഇരകൾ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷമായിരുന്നു അദ്ദേഹത്തിന്റേത്. ഞാൻ സംവിധാനസഹായി ആയിരുന്ന കമലഹാസൻ നായകനായ ചാണക്യൻ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രധാനപ്പെട്ട സീനുകളിൽ ശബ്ദം നൽകിയിരിക്കുന്നത് ഞാനാണ്. ഡെന്നീസ് ജോസഫ് ചേട്ടൻ്റെ രചനയിൽ, ജോഷി സാർ ഒരുക്കിയ സംഘം എന്ന സിനിമയിലെ പ്രായിക്കര_അപ്പ ഇന്നും മനസ്സിൽ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രം. എപ്പോഴും സന്തോഷവാനായി ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിട്ടുള്ള ജോർജ്ജേട്ടൻ്റെ വിയോഗം ഒരുപാട് നൊമ്പരപ്പെടുത്തുന്നുവെന്നായിരുന്നു ഷമ്മി തിലകൻ കുറിച്ചത്.
സംഘത്തിലെ ‘പ്രായിക്കര അപ്പാ’ എന്ന ഒറ്റ കഥാപാത്രം മതി അദ്ദേഹത്തെ എന്നും നമ്മൾ ഓർക്കാൻ ആദരാജ്ഞലികൾ എന്നായിരുന്നു മനോജ് കെ ജയൻ കുറിച്ചത്. നടൻ പി സി ജോർജിന് ആദരാഞ്ജലികൾ എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. പ്രിയപ്പെട്ട ജോർജിന് ആദരാഞ്ജലി നേർന്ന് മോഹൻലാലും എത്തിയിട്ടുണ്ട്. ഭാര്യയെയും മക്കളെയും കാണണമെങ്കിൽ ഇങ്ങോട്ട് വരുത്തിച്ച് കണ്ടോളണം. വള്ളംകളി കഴിഞ്ഞാൽ നീ നാട് കാണുമെന്ന് കരുതണ്ട. മമ്മുക്ക പൂണ്ട് വിളയാടുമ്പം. എതിർഭാഗത്ത് തലയെടുപ്പോടെ നിന്ന നടൻ. പ്രായിക്കര അപ്പ അദ്ദേഹത്തെ നമ്മൾ എങ്ങനെ മറക്കാനാണെന്നായിരുന്നു കമന്റുകൾ.
ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ട വേദനയാണ്! വില്ലനായ പോലീസുകാരൻ നടൻ പിസി ജോർജിന് വിട! വിങ്ങലോടെ താരങ്ങളുടെ കുറിപ്പുകൾ
Reviewed by Sachin Biju
on
May 14, 2021
Rating:
No comments: