പ്രകൃതിക്കു നന്ദി; അച്ഛനും അമ്മയും ആയ സന്തോഷത്തിൽ സിജുവും ശ്രുതിയും!

മലയാളത്തിലെ യുവ നടൻമാരില്‍ ശ്രദ്ധേയനായ താരമാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്ന സിജുവിനെ തേടി നിരവധി പുതിയ സിനിമകളാണ് എത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സിജു ഇടയ്ക്കിടയ്ക്ക് സിനിമാ വിശേഷങ്ങൾക്ക് ഒപ്പം തന്നെ കുടുംബവിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സിജു പങ്കിട്ട ഒരു പോസ്റ്റാണ് ഏറെ വൈറൽ ആകുന്നത്. ALSO READ: ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെകുറിച്ചാണ് സിജു പറയുന്നത്. താനും ഭാര്യ ശ്രുതിയും പെൺകുഞ്ഞിന്റെ അച്ഛനും അമ്മയും ആയി എന്നാണ് താരം അറിയിച്ചത്. "ഞങ്ങൾക്ക് ഇന്നലെ മെയ്‌ 17ന് കാറ്റും പേമാരിയുടെയും കൂടെ മുംബൈയിൽ വച്ചു ഒരു പെൺകുഞ്ഞു ജനിച്ചു. പ്രകൃതിക്കു നന്ദി", എന്നും സിജു സോഷ്യൽമീഡിയയിൽ കുറിച്ചു. 2017 ൽ ക്രിസ്ത്യൻ–ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവും ശ്രുതിയും വിവാഹിതരായത്. 'പ്രേമ'ത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിജു 'ഹാപ്പി വെഡിംഗി'ൽ നായകനായി തിളങ്ങിയിരുന്നു. ALSO READ:
അടുത്തിടെ സിജു നടത്തിയ മേക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു. സംവിധായകൻ വിനയൻ ഒരുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ ധീരനായ പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രമായാണ് സിജു എത്തുക
പ്രകൃതിക്കു നന്ദി; അച്ഛനും അമ്മയും ആയ സന്തോഷത്തിൽ സിജുവും ശ്രുതിയും! പ്രകൃതിക്കു നന്ദി; അച്ഛനും അമ്മയും ആയ സന്തോഷത്തിൽ സിജുവും ശ്രുതിയും! Reviewed by Sachin Biju on May 18, 2021 Rating: 5

No comments:

Powered by Blogger.