ഷാരൂഖ് ഖാന് അഭിമാനനിമിഷം! സ്വപ്നം സഫലമാക്കി ആര്യൻ ഖാൻ! മകനെക്കുറിച്ച് വാചാലനായി കിങ് ഖാന്റെ കുറിപ്പ്! ഏറ്റെടുത്ത് ആരാധകരും

ഷാരൂഖ് ഖാന്റെ കുടുംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. കുടുംബ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും അദ്ദേഹം എത്താറുണ്ട്. ഭാര്യ ഗൗരി ഖാനും മക്കളായ അബ്രഹാം, സുഹാന, ആര്യന്‍ ഇവരെക്കുറിച്ച് വാചാലനായും ഷാരൂഖ് എത്താറുണ്ട്. മൂത്ത മകനായ ആര്യന്‍ ഖാന്റെ പുതിയ വിശേഷത്തെക്കുറിച്ച് പറഞ്ഞുള്ള ഷാരൂഖിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആര്യന്റെ ഫോട്ടോയ്‌ക്കൊപ്പമായാണ് ഷാരൂഖ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഫിലിം സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിരിക്കുകയാണ് ആര്യന്‍. ഇടക്കാലത്ത് ആര്യന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിരുന്നില്ല. ഇപ്പോഴിതാ ആര്യന്റെ പുതിയ വിശേഷം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആര്യന്‍ ഖാന്റെ ഗ്രാജ്വേഷന്‍ ചടങ്ങിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്, സിനിമാറ്റിക് ആര്‍ട്‌സ്, ഫിലിം, ടെലിവിഷന്‍ പ്രൊഡക്ഷന്‍ പഠനമാണ് ആര്യന്‍ പൂര്‍ത്തീകരിച്ചത്. നിരവധി പേരാണ് ആര്യനെ അഭിനന്ദിച്ച് എച്ചിയിട്ടുള്ളത്. എന്നാണ് സിനിമാപ്രവേശനമെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. അച്ഛന് പിന്നാലെയായി മകനും സിനിമയിലേക്ക് എത്തിയേക്കുമെന്നുള്ള വിലയിരുത്തലുകള്‍ നേരത്തെയുണ്ടായിരുന്നു. ഷാരൂഖിനെപ്പോലെ അഭിനയ രംഗത്ത് താല്‍പര്യമില്ലെന്ന് നേരത്തെ ആര്യന്‍ വ്യക്തമാക്കിയിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്. സംവിധായകനായി ആര്യന്‍ അധികം വൈകാതെ എത്തിയേക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. സെലിബ്രിറ്റികളായല്ല സാധാരണക്കാരായാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് നേരത്തെ ആര്യന്‍ പറഞ്ഞിരുന്നു. മകള്‍ക്ക് ഇല്ലാത്ത ഒരു ആനുകൂല്യവും മകനും ഇല്ലെന്ന് മുന്‍പ് പറഞ്ഞിരുന്നു.
ബോളിവുഡിന്റെ സ്വന്തം കിങ് ഖാന്റെ മകന്റെ പുതിയ വിശേഷം ആരാധകരും ആഘോഷമാക്കിക്കൊണ്ടിരിക്കുകയാണ്. ആര്യന്‍ ഖാനെ അഭിനന്ദിച്ചും ചിത്രങ്ങള്‍ പങ്കുവെച്ചും നിരവധി പേരാണ് എത്തിയിട്ടുള്ളത്.
ഷാരൂഖ് ഖാന് അഭിമാനനിമിഷം! സ്വപ്നം സഫലമാക്കി ആര്യൻ ഖാൻ! മകനെക്കുറിച്ച് വാചാലനായി കിങ് ഖാന്റെ കുറിപ്പ്! ഏറ്റെടുത്ത് ആരാധകരും ഷാരൂഖ് ഖാന് അഭിമാനനിമിഷം! സ്വപ്നം സഫലമാക്കി ആര്യൻ ഖാൻ! മകനെക്കുറിച്ച് വാചാലനായി കിങ് ഖാന്റെ കുറിപ്പ്! ഏറ്റെടുത്ത് ആരാധകരും Reviewed by Sachin Biju on May 18, 2021 Rating: 5

No comments:

Powered by Blogger.