മാസ്റ്റര്‍ ചെയ്യാന്‍ പറ്റിയില്ല, പകരം കമല്‍ ഹസന്റെ വിക്രമില്‍ ഫഹദ് ഫാസിലിന് ഒപ്പം പെപ്പെയും!

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ നടനാണ് ആന്റണി വര്‍ഗീസ് പെപ്പെ. തുടര്‍ന്ന് സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങി അഭിനയിച്ച രണ്ട് ചിത്രങ്ങളും കലാമൂല്യമുള്ളതും അഭിനയ സാധ്യകളുള്ളതുമായിരുന്നു. മൂന്നേ മൂന്ന് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, അത്രയും മതി നടന്‍ എന്ന നിലയില്‍ പെപ്പയെ വിലയിരുത്താന്‍. ഇപ്പോഴിതാ ആന്റണി വര്‍ഗ്ഗീസ് പെപ്പെ എന്ന പെപ്പെ തമിഴ് സിനിമയിലേക്ക് അരങ്ങേറുന്നതായി വാര്‍ത്തകള്‍ കമല്‍ ഹസനെ നായകനാക്കി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് പെപ്പെ ആണത്രെ. നേരത്തെ ലോകേഷ് സംവിധാനം ചെയ്ത, ഇളയ ദളപതി വിജയ് നായകനായ മാസ്റ്റര്‍ എന്ന ചിത്രത്തിലേക്ക് പെപ്പെയെ വിളിച്ചിരുന്നു. ചെയ്യാന്‍ പെപ്പെ ഏറ്റതുമാണ്. എന്നാല്‍ ഏറ്റെടുത്ത മറ്റ് ചിത്രങ്ങളുമായി തിരക്കില്‍ ആയതിനാല്‍ ആന്റണി വര്‍ഗ്ഗീസ് മാസ്റ്റര്‍ ഒഴിവാക്കേണ്ടി വന്നു. അതിന് ശേഷമാണ് ലോകേഷ് കനകരാജ് തന്റെ അടുത്ത ചിത്രത്തിലേക്ക് നടനെ വിളിച്ചത്. Also Read: എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം പുറത്ത് വന്നിട്ടില്ല. അജഗജാന്തരം എന്ന മലയാള ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണിപ്പോള്‍ പെപ്പ. സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. അതേ സമയം വിക്രം എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്ന വാര്‍ത്ത സ്ഥിരീകരിച്ചു കഴിഞ്ഞതാണ്. ശിവകാര്‍ത്തികേയന്‍ നായകനായ വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് അരങ്ങേറിയ ഫഹദിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് വിക്രം. ഇവര്‍ രണ്ട് പേരെയും കൂടാതെ വിജയ് സേതുപതിയും ചിത്രത്തില്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം പുറത്തു വിട്ടിട്ടില്ല. Also Read: നിലവില്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. സ്ഥിഗതികള്‍ നിയന്ത്രണ വിധേയമായ ശേഷം മാത്രമേ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുകയുള്ളൂ. ഇത്രയും നാള്‍ തമിഴ് രാഷ്ട്രീയത്തില്‍ തിരക്കിലായിരുന്ന കമല്‍ ഹസന്‍ തിരിച്ചു വന്നാല്‍ ആദ്യം ചെയ്യുന്നത് വിക്രം എന്ന ചിത്രമായിരിയ്ക്കുമത്രെ. കമല്‍ ഹസന്റെ 232 ആമത്തെ ചിത്രമാണ് വിക്രം. ഒറ്റ ഷെഡ്യൂളില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കും എന്നാണ് വിവരം. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന വിക്രം പൊളിട്ടിക്കല്‍ ത്രില്ലര്‍ ആണ്.
ശിവകാര്‍ത്തികേയന്‍ നായകനായ വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് അരങ്ങേറിയ ഫഹദിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് വിക്രം. വിജയ് സേതുപതിയും ചിത്രത്തില്‍ ഉണ്ടെന്നാണ് വിവരം.
മാസ്റ്റര്‍ ചെയ്യാന്‍ പറ്റിയില്ല, പകരം കമല്‍ ഹസന്റെ വിക്രമില്‍ ഫഹദ് ഫാസിലിന് ഒപ്പം പെപ്പെയും! മാസ്റ്റര്‍ ചെയ്യാന്‍ പറ്റിയില്ല, പകരം കമല്‍ ഹസന്റെ വിക്രമില്‍ ഫഹദ് ഫാസിലിന് ഒപ്പം പെപ്പെയും! Reviewed by Sachin Biju on May 18, 2021 Rating: 5

No comments:

Powered by Blogger.