ഇപ്പോള്‍ ഇന്ത്യന്‍ സിനിമയുടെ ക്രഷ് ആയി മാറിയിരിയ്ക്കുകയാണ് . കന്നട സിനിമയില്‍ തുടങ്ങി, തെലുങ്ക് സിനിമാ ലോകത്തിലൂടെ പ്രശസ്ത നേടി ഇപ്പോള്‍ കോളിവുഡിലും ബോളിവുഡിലും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറിയിരിയ്ക്കുകയാണ് രശ്മിക. ഇന്ത്യയില്‍ ഇന്ന് ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് രശ്മിക എന്നാണ് വിവരം.
സുല്‍ത്താന്‍ എന്ന കാര്‍ത്തി ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് അഭിമുഖമായ രശ്മിക ഇപ്പോള്‍ തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ്. പ്രസ്തുത ചിത്രത്തില്‍ തമിഴ് ഗ്രാമീണ പെണ്‍കുട്ടിയായിട്ടാണ് രശ്മിക അഭിനയിക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തമിഴ് നാടിനോടും തമിഴ് സംസ്‌കാരത്തോടുമുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് രശ്മിക തുറന്ന് പറഞ്ഞു.
Also Read:
തമിഴ് സംസ്‌കാരത്തോട് എന്തെന്നില്ലാത്ത പ്രണയം തോന്നുന്നു. പ്രത്യേകിച്ചും തമിഴ്‌നാട്ടിലെ ഭക്ഷണത്തോട്. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ ഒരു തമിഴനെ വിവാഹം കഴിക്കണം എന്നാണ് എന്റെ ആഗ്രഹം. ഒരു ദിവസം തമിഴ്‌നാടിന്റെ മരുമകളായി ഞാന്‍ വരും എന്നാണ് രശ്മിക മന്ദാന പറഞ്ഞത്. എന്തായാലും രശ്മികയുടെ വാക്കുകള്‍ തമിഴ് ആരാധകരെ സന്തോഷ പുളകിതരാക്കിയിരിയ്ക്കുകയാണെന്നാണ് കേള്‍ക്കുന്നത്.
എന്നാല്‍ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ അതിന് സമയമായിട്ടില്ല എന്ന തരത്തിലുള്ള പ്രതികരണമാണ് രശ്മികയില്‍ നിന്നും ലഭിയ്ക്കുന്നത്. എന്ത് തന്നെയായാലും ഇപ്പോള്‍ ഏറ്റെടുത്ത ചിത്രങ്ങളുമായി തിരക്കിലാണ് നടി. കരിയറില്‍ ഏറ്റവും മികച്ച നില്‍ക്കുന്ന സമയമായത് കൊണ്ട് തന്നെ ഇപ്പോള്‍ പൂര്‍ണമായും സിനിമയില്‍ തന്നെയാണ് രശ്മികയുടെ ശ്രദ്ധ.
Also Read:
സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന മിഷന്‍ മജ്‌നു എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറാന്‍ ഇരിയ്ക്കുകയാണ് രശ്മിക. അധികം വൈകാതെ ചിത്രം തിയേറ്ററിലെത്തും. അതിന് മുന്‍പേ രശ്മികയ്ക്ക് അടുത്ത ബോളിവുഡ് ചിത്രവും എത്തിക്കഴിഞ്ഞു. അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഗുഡ് ബൈ എന്ന ചിത്രത്തിലാണ് അടുത്തതായി രശ്മിക അഭിനയിക്കുന്നത്. സൂപര്‍ 30, ക്വീന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വികാസ് ഭാല്‍ ആണ് ഗുഡ് ബൈ എന്ന ചിത്രവും സംവിധാനം ചെയ്യുന്നത്.
അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന പുഷ്പ എന്ന ചിത്രമാണ് രശ്മികയുടെ ആരാധകര്‍ കാത്തിരിയ്ക്കുന്ന തെലുങ്ക് ചിത്രം. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം പൂര്‍ത്തിയായതാണ്. മലയാളത്തിന്റെ സ്വന്തം നടന്‍ ഫഹദ് ഫാസിലാണ് പുഷ്പ എന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഒരു തമിഴ് യുവാവിനെ കല്യാണം കഴിക്കാന്‍ മോഹമുണ്ട്; തുറന്ന് പറഞ്ഞ് രശ്മിക മന്ദാന!
Reviewed by Sachin Biju
on
May 17, 2021
Rating:
No comments: