അന്ന് ആദ്യമായി മാധുരിയെ കാണുമ്പോഴുള്ള അതേ വികാരമാണ് എനിക്കിപ്പോഴും എന്ന് ജാക്കി ഷറോഫ്

ജാക്കി ഷറോഫും മാധുരി ദിക്ഷിത്തും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട്. 100 ഡെയ്‌സ്, ഖല്‍നായക്, റാം ലക്ഷന്‍, ലജ്ജ, ടോട്ടല്‍ ധമാല്‍, ദേവദാസ് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരുടെയും സ്‌ക്രീന്‍ കെമിസ്ട്രി ആരാധകര്‍ ആവോളം ആസ്വദിച്ചതാണ്. ഇന്ന്, (മെയ് 15) മാധുരി ദിക്ഷിത്തിന്റെ ജന്മദിനത്തില്‍, നടിയെ ആദ്യം കണ്ടതുമുതലുള്ള കാര്യങ്ങള്‍ ഓര്‍ക്കുകയാണ് ജാക്കി. ഇന്നും മാധുരി ദിക്ഷിത്തിനെ കാണുമ്പോള്‍ അവരെ ആദ്യം കണ്ടപ്പോഴുള്ള അതേ വികാരമാണ് തോന്നുന്നത് എന്ന് ജാക്കി ഷറോഫ് പറയുന്നു. കൂടെ അഭിനയിച്ച അനുഭവത്തെ കുറിച്ചി ചോദിച്ചപ്പോള്‍, മാധുരി ദിക്ഷിത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ദിവസങ്ങള്‍ കടന്ന് പോവുന്നത് അറിയുകയേ ഇല്ല എന്നായിരുന്നു നടന്റെ പ്രതികരണം. Also Read: ദേവദാസ് എന്ന ചിത്രത്തിലെ കാഹെ ചെദ് മോഹെ എന്ന ഗാന രംഗം ചിത്രീകരിയ്ക്കുമ്പോഴുള്ള ഓര്‍മകള്‍ ജാക്കി ഷറോഫ് പങ്കുവച്ചു. ആ ഗാനത്തില്‍ അവര്‍ക്ക് ഒരുപാട് ചുവടുകള്‍ ചടുലമായി ചെയ്യേണ്ടതുണ്ടായിരുന്നു. നൃത്തത്തില്‍ അവര്‍ നേടിയ പരിശീലനവും അച്ചടക്കവുമാണ് അതിന് അവരെ പ്രാപ്തമാക്കിയത്. എന്തെന്നാല്‍ അവര്‍ ധരിച്ചിരുന്ന ലഹങ്ക വളരെ ഭാരമുള്ളതായിരുന്നു. അതിന്റെ ഭാരം മാധുരിയുടെ നൃത്തത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുത്താനുള്ള സാധ്യത പോലും ഉണ്ടായിരുന്നുവത്രെ. മറ്റെല്ലാ താരങ്ങളെയും ആരാധകരെയും പോലെ ജാക്കി ഷറോഫും മാധുരി ദിക്ഷിത്ത് എന്ന നടി തനിയ്ക്കും ഒരു അത്ഭുതമാണെന്ന് പറയുന്നു. മാധുരിയുടെ സിംപ്ലിസിറ്റായാണ് അവരുടെ ഏറ്റവും മികച്ച ആകര്‍ഷണം എന്ന് ജാക്കി ഷറഫ് പറഞ്ഞു. നിര്‍മാതാവ് മുതല്‍ സെറ്റില്‍ ചായ കൊണ്ടുവരുന്നവരോട് പോലും ഒരേ മര്യാദയോടെയാണ് മാധുരി പെരുമാറുന്നത്. ഓണ്‍ സ്‌ക്രീനില്‍ പ്രകടനത്തെ കുറിച്ച് പിന്നെ പറയുകയും വേണ്ട എന്നാണ് ജാക്കി പറയുന്നത്. Also Read: പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മാധുരി ദിക്ഷിത്തിനോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍, 'ഇന്ന് ഉള്ളത് പോലെ എന്നും മാധുരി സുന്ദരിയായിരിക്കട്ടെ. അവള്‍ എനിക്കെന്നും ഒരു അത്ഭുതമാണ്. ജന്മദിനാശംസകള്‍. അവള്‍ക്കും കുടുംബത്തിനും നിറഞ്ഞ സ്‌നേഹം അറിയിക്കുന്നു' എന്ന് ജാക്കി ഷറോഫ് പറഞ്ഞു.
നൃത്തത്തില്‍ അവര്‍ നേടിയ പരിശീലനവും അച്ചടക്കവുമാണ് വളരെ അനായാസമായി ചുവടുകൾ വെക്കാൻ അവരെ പ്രാപ്തമാക്കിയത്. എന്തെന്നാല്‍ അവര്‍ ധരിച്ചിരുന്ന ലഹങ്ക വളരെ ഭാരമുള്ളതായിരുന്നുവെന്നും നടൻ ഓർമ്മിച്ചു
അന്ന് ആദ്യമായി മാധുരിയെ കാണുമ്പോഴുള്ള അതേ വികാരമാണ് എനിക്കിപ്പോഴും എന്ന് ജാക്കി ഷറോഫ് അന്ന് ആദ്യമായി മാധുരിയെ കാണുമ്പോഴുള്ള അതേ വികാരമാണ് എനിക്കിപ്പോഴും എന്ന് ജാക്കി ഷറോഫ് Reviewed by Sachin Biju on May 15, 2021 Rating: 5

No comments:

Powered by Blogger.