അതിശക്തം, അതിഗംഭീരം; 'നായാട്ടി'നെ വാഴ്ത്തി സംവിധായകൻ ഹൻസൽ മേത്ത

കുഞ്ചാക്കോ ബോബൻ, ജോജു ജോര്‍ജ്ജ്, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ഒരുക്കിയ '' തീയേറ്ററുകളിൽ കഴിഞ്ഞ മാസം റിലീസ് ചെയ്തതിന് പിന്നാലെ അടുത്തിടെയാണ് നെറ്റ്ഫ്ലിക്സിലെത്തിയത്. രാജ്യത്തിന്‍റെ പലഭാഗത്തുനിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ ചിത്രത്തെ പുകഴ്ത്തുകയുണ്ടായി. ഇപ്പോഴിതാ അലിഗഡ്, ഷാഹിദ്, ഒമെർ‍ട്ട തുടങ്ങിയ സിനിമകളുടെയും സ്കാം 1992 വെബ് സീരീസിന്‍റേയും സംവിധായകനായ ഹൻസൽ മേത്ത ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. Also Read: 'നെറ്റ്‍ഫ്ലിക്സിൽ വന്നിരിക്കുന്ന നായാട്ട് അതിശക്തമായ ചിത്രമാണ്. ഉദ്വേഗം ജനിപ്പിക്കുന്നത്,പിരിമുറുക്കം സൃഷ്ടിക്കുന്നത്, യാഥാർഥ്യമുള്ളത്, അതി സൂക്ഷ്മത പുലര്‍ത്തുന്നത് ഒക്കെയാണ് ചിത്രം. അതൊടൊപ്പം അതിഗംഭീരമായ കഥാപാത്രങ്ങള്‍. മികച്ച സംവിധാനവും പ്രകടനവും, കണ്ടു നോക്കൂ', എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം രാജ്‍കുമാർ റാവുവും ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. Also Read: ജോസഫ് എന്ന സിനിമയ്ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രമാണ് നായാട്ട്. ഗോള്‍ഡ് കോയിൻ മോഷൻ പിക്ചേഴ്സ് കമ്പനി, മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസ് ഇവയുടെ ബാനറിൽ രഞ്ജിത്ത്, പിഎം ശശിധരൻ, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവർ ചേർന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നതാണ് ചിത്രം. Also Watch :
ഷാഹിദ്, സിറ്റി ലൈറ്റ്സ്, സിമ്രാൻ, അലിഗഡ്, ഒമെർട്ട തുടങ്ങിയ സിനിമകളൊരുക്കുകയും അടുത്തിടെ സ്കാം 1992 എന്ന വെബ് സീരിസ് സംവിധാനം ചെയ്യുകയും ചെയ്തയാളാണ് ഹൻസൽ മേത്ത
അതിശക്തം, അതിഗംഭീരം; 'നായാട്ടി'നെ വാഴ്ത്തി സംവിധായകൻ ഹൻസൽ മേത്ത അതിശക്തം, അതിഗംഭീരം; 'നായാട്ടി'നെ വാഴ്ത്തി സംവിധായകൻ ഹൻസൽ മേത്ത Reviewed by Sachin Biju on May 17, 2021 Rating: 5

No comments:

Powered by Blogger.