സംവിധായകനും ഗായകനുമായ അരുൺരാജ കാമരാജിന്‍റെ ഭാര്യ സിന്ദുജ കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് സംവിധായകനും ശ്രദ്ധേയ ഗായകനുമായ അരുൺരാജ കാമരാജിന്‍റെ ഭാര്യ കൊവി‍ഡ് ബാധിച്ച് മരിച്ചു. അടുത്തിടെയാണ് ഇരുവരേയും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അതിനിടയിൽ സിന്ദുജയുടെ ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു. അരുണും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 2012ൽ പിസ എന്ന സിനിമയിൽ ഗാനരചയിതാവായെത്തിയ അരുൺരാജ ജിഗര്‍തണ്ട എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് കടന്നത്. രാജാ റാണിയിലൂടെ അഭിനയത്തിലും അരങ്ങേറി. മാൻ കരാട്ടെ, പെൻസിൽ, കാ പേ രണസിംഗം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ ഗാനരചയിതാവായും ഗായകനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കബാലിയിൽ നെരുപ്പ് ഡാ എന്ന ഗാനം പാടി ഏറെ ശ്രദ്ധ നേടുകയുണ്ടായി. അടുത്തിടെ ശിവകാർത്തികേയനും ഐശ്വര്യ രാജേഷും സത്യരാജും ഒന്നിച്ച 'കനാ'യിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറിയിരുന്നു. ബോളിവുഡിൽ ശ്രദ്ധ നേടിയ 'ആര്‍ട്ടിക്കിൾ 15' എന്ന സിനിമയുടെ തമിഴ് റീമേക്കിന്‍റെ ജോലികളിലായിരുന്നു നിലവിൽ അദ്ദേഹം. നടൻ പ്രസന്ന, ആരി, സിബി സത്യരാജ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് തുടങ്ങി നിരവധിപേര്‍ സിന്ദുജയുടെ മരണത്തിൽ ആദരാഞ്ജലിികൾ അർ‍പ്പിച്ചിട്ടുണ്ട്. Also Watch :
ഇരുവർക്കും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊവിഡ് പോസിറ്റീവായത്, അരുൺ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്, തമിഴ് സിനിമാലോകത്തുള്ള നിരവധിപേർ ആദരാഞ്ജലികളുമായി എത്തിയിട്ടുണ്ട്
സംവിധായകനും ഗായകനുമായ അരുൺരാജ കാമരാജിന്‍റെ ഭാര്യ സിന്ദുജ കൊവിഡ് ബാധിച്ച് മരിച്ചു സംവിധായകനും ഗായകനുമായ അരുൺരാജ കാമരാജിന്‍റെ ഭാര്യ സിന്ദുജ കൊവിഡ് ബാധിച്ച് മരിച്ചു Reviewed by Sachin Biju on May 17, 2021 Rating: 5

No comments:

Powered by Blogger.