അണ്ണാത്തെ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് തമിഴ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത് വീട്ടില്‍ തിരിച്ചെത്തിയത്. ഈ പ്രതികൂല സാഹചര്യത്തില്‍ സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി ആപത്തൊന്നും കൂടാതെ തിരിച്ച് വീട്ടിലെത്തിയ ഭര്‍ത്താവിനെ ആരതി ഉഴിഞ്ഞ് സ്വീകരിയ്ക്കുന്ന രജനികാന്തിന്റെ ഭാര്യ ലതയുടെ വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാവുന്നത്.
Also Read:
രജനികാന്ത് നാട്ടില്‍ തിരിച്ചെത്തുന്നതും കാത്ത് വീടിന് പരിസരത്ത് ആരാധകര്‍ കൂടിയിരുന്നു. താരം അകത്തേക്ക് കയറിയതും ഗേറ്റിന് ഇപ്പുറത്ത് നിന്നെടുത്ത വീഡിയോ ആണ് പുറത്ത് വന്നിരിയ്ക്കുന്നത്. വണ്ടിയിറങ്ങി ആരാധകര്‍ക്ക് രജനികാന്ത് ഹസ്തദാനം നല്‍കുന്നതും വീഡിയോയില്‍ കാണാം.
സിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരബാദില്‍ രാമോജി റാവു ഫിലിം സിറ്റിയില്‍ വച്ചായിരുന്നു നടന്നുകൊണ്ടിരുന്നത്. തുടക്കത്തില്‍ സിനിമയില്‍ പ്രവര്‍ത്തിയ്ക്കുന്ന ചിലര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിന് ശേഷം അതീവ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ചിത്രീകരണം നടത്തിയത്. രജനികാന്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ സംവിധായകന് ഒരു വെല്ലുവിളിയായിരുന്നു.
Also Read:
എഴുപതുകാരനായ രജനികാന്തിനെ കുഞ്ഞിനെ പോലെയാണ് സെറ്റില്‍ പരിപാലിച്ചത് എന്നാണ് വിവരം. അദ്ദേഹത്തിന് അടുത്തേക്ക് ആരെയും വിട്ടിരുന്നില്ല. സംവിധായകന്‍ പോലും മൂന്ന് - നാല് അടി വിട്ടു നിന്നാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കൂടെ അഭിനയിക്കുന്ന സഹതാരങ്ങളോട് പരമാവധി അകലം പാലിച്ച് അഭിനയിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയാക്കി പ്രൈവറ്റ് ജെറ്റില്‍ രജനികാന്ത് തിരിച്ച് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയ രജനികാന്തിനെ ആരതി ഉഴിഞ്ഞ് സ്വീകരിയ്ക്കുന്ന ഭാര്യ; വീഡിയോ
Reviewed by Sachin Biju
on
May 13, 2021
Rating:
No comments: