ധനുഷിന്റെ ആടുകളം എന്ന ചിത്രത്തില്‍ നിന്ന് തൃഷ പുറത്ത് പോവാന്‍ കാരണം, ഷൂട്ടിങ് ചിത്രങ്ങള്‍ വൈറലാവുന്നു!
ധനുഷിന് മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് വെട്രിമാരന്‍ സംവിധാനം ചെയ്ത . തപ്‌സി പന്നു വെള്ളക്കാരിയായ നായികയായി എത്തിയ ചിത്രം ധനുഷിന്റെ അഭിനയമികവ് കൊണ്ടും വെട്രിമാരന്റെ അവതരണ മികവുകൊണ്ടും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ്. ഈ സിനിമയിലേക്ക് ആദ്യം നായികയായി പരിഗണിച്ചത് കൃഷ്ണയെ ആയിരുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അതിന്റെ തെളിവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിയ്ക്കുന്നത്. തൃഷയെ നായികയായി തീരുമാനിക്കുക മാത്രമല്ല, ഏതാനും ചില രംഗങ്ങള്‍ ചിത്രീകരിയ്ക്കുകയും ചെയ്തിരുന്നു. ആ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.
Also Read:
2008 ല്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ശ്രിയ ശരണിനെ ആയിരുന്നു. ഫെബ്രുവരിയില്‍ നടി ചിത്രം ഏറ്റെടുത്ത് കരാറും ചെയ്തു. എന്നാല്‍ മറ്റു സിനിമകളുടെ ഡേറ്റുമായി ക്ലാഷ് ആയപ്പോള്‍ ശ്രിയ ആടുകളത്തില്‍ നിന്നും പിന്മാറി.
ശ്രിയ ശരണിന് ശേഷം തൃഷ ചിത്രത്തിലെ കേന്ദ്ര നായികയെ അവതരിപ്പിയ്ക്കും എന്ന വാര്‍ത്തകള്‍ വന്നു. 2009 ല്‍ നടി ചിത്രത്തില്‍ അഭിനയിക്കാം എന്നേറ്റ് കരാറും ചെയ്തു. ആടുകളത്തിന്റെ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുകയും ഏതാനും ചില രംഗങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴേക്കും ചെയ്തുകൊണ്ടിരുന്ന മറ്റൊരു ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷ് ആയി.
ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന വിണ്ണൈത്താണ്ടി വരുവായ എന്ന ചി്രതത്തിലായിരുന്നു അപ്പോള്‍ തൃഷ അഭിനയിച്ചുകൊണ്ടിരുന്നത്. ആ സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചു കഴിഞ്ഞതിനാല്‍, ഡേറ്റ് ക്ലാഷ് വന്നപ്പോള്‍ ആടുകളം ഒഴിവാക്കേണ്ടി വന്നു. എന്ത് തന്നെയായാലും ആടുകളം ഉപേക്ഷിച്ചത് തൃഷയെ സംബന്ധിച്ച് നഷ്ടമായിരുന്നില്ല. അതേ സമയം വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലെ ജെസി എന്ന കഥാപാത്രം തൃഷയുടെ കരിയറില്‍ അത്രയേറെ പ്രധാന്യം അര്‍ഹിക്കുന്നതുമാണ്.
Also Read:
ഏറ്റവും ഒടുവിലാണ് തപ്‌സി പന്നുവിനെ ചിത്രത്തിലെ നായികയായി തീരുമാനിയ്ക്കുന്നത്. തപ്‌സിയുടെ ആദ്യത്തെ തമിഴ് ചിത്രമായിരുന്നു ആടുകളം. അതുകൊണ്ട് തന്നെ ഒരു വെള്ളക്കാരി ഇമേജ് തന്നെയാണ് തുടക്കം മുതലേ തപ്‌സിയ്ക്ക് തമിഴകത്ത് ലഭിച്ചത്. ആടുകളം തപ്‌സിയുടെ കരിയറില്‍ വലിയ മാറ്റങ്ങളൊന്നും സൃഷ്ടിച്ചില്ല എങ്കിലും നടി ശ്രദ്ധിയ്ക്കപ്പെട്ടു. തമിഴിലും തെലുങ്കിലും ഒരുപാട് സിനിമകള്‍ ചെയ്തുവെങ്കിലും തപ്‌സിയ്ക്ക് കരിയര്‍ ബ്രേക്ക് കിട്ടിയത് പിങ്ക് എന്ന ബോളിവുഡ് ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചപ്പോഴാണ്.
ധനുഷിന്റെ ആടുകളം എന്ന ചിത്രത്തില്‍ നിന്ന് തൃഷ പുറത്ത് പോവാന്‍ കാരണം, ഷൂട്ടിങ് ചിത്രങ്ങള്‍ വൈറലാവുന്നു!
Reviewed by Sachin Biju
on
May 13, 2021
Rating:
No comments: