'കണ്ടാൽ നടൻ ശിലംബരശൻ, നിലംപരിശൻ എന്ന് മറ്റു ചിലർ'; തലക്കെട്ടിൽ ചിരിപ്പിച്ച് പിഷു വീണ്ടും

സോഷ്യൽമീഡിയയിൽ ചിരിയും ചിന്തയും കലർന്ന തലക്കെട്ടുകളുമായെത്തി ഏവരുടേയും ശ്രദ്ധ നേടുന്ന നടനും സംവിധായകനും അവതാരകനുമായ താരമാണ് . സോഷ്യൽമീഡിയയിലെ തലക്കെട്ട് വീരനായാണ് പിഷു അറിയപ്പെടുന്നത്. സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളോടൊപ്പം രസികൻ തലക്കെട്ടുകൾ മിക്കപ്പോഴും അദ്ദേഹം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ പിഷാരടി പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രം വൈറലായിരിക്കുകയാണ്. Also Read: ഒരു മേശപ്പുറത്ത് തലചായ്ച്ച് കിടക്കുന്നതിനിടെ പക‍ർത്തിയ സെൽഫിയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കണ്ടാൽ തമിഴ് നടൻ ശിലംബരശൻ എന്നു ചിലർ, നിലംപരിശൻ എന്നു മറ്റു ചിലർ എന്നാണ് പിഷാരടി ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. നിരവധി രസികൻ കമന്‍റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. തലേക്കയ്യൻ എന്നാണ് ആർ ജെ മാത്തുക്കുട്ടിയുടെ കമന്‍റ് . പദപ്രകാശൻ എന്ന് വേറെ ചിലർ എന്നാണ് ആര്‍ജെ സൂരജ് ചിത്രത്തിന് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. സ്റ്റാർ മാജിക്കിലെ പിള്ളേർ പഞ്ഞിക്കിട്ടോ, പേരരശു പൂത്തു കിടക്കാണെന്നെ ഞാൻ പറയൂ, ഇലക്ഷൻ റിസൾട് വന്നപ്പോൾ വീണ വീഴ്ചയിൽ നിന്നും ഇതുവരെ എഴുന്നേറ്റിട്ടില്ലേ, തള്ളരസൻ എന്നും വേറെ ചിലർ, കിളിപോയിക്കിടക്കയാണോ, ബീവി ചെരവക്കടിച്ച് നിലംപരിശാക്കിയത‌ാണോ തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്. Also Read: മിമിക്രി ട്രൂപ്പിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയൊക്കെയും സജീവമായ രമേഷ് പിഷാരടി 2008 മുതലാണ് സിനിമാഭിനയത്തിൽ സജീവമായത്. നിരവധി സിനിമകളിൽ ഹാസ്യതാരമായും സഹനടനായും അഭിനയിച്ചിട്ടുള്ള രമേഷ് ‘പഞ്ചവർണ്ണതത്ത’, ‘ഗാനഗന്ധർവ്വൻ’ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. Also Watch :
സ്റ്റാർ മാജിക്കിലെ പിള്ളേർ പിഷുവിനെ പഞ്ഞിക്കിട്ടോ, മെയ് 2ന് റിസൾട്ടറിഞ്ഞ് വീണ വീഴ്ചയിൽ നിന്ന് ഇതുവരെ എഴുന്നേറ്റില്ലേ തുടങ്ങിയ കമന്‍റുകൾ ചിലർ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്
'കണ്ടാൽ നടൻ ശിലംബരശൻ, നിലംപരിശൻ എന്ന് മറ്റു ചിലർ'; തലക്കെട്ടിൽ ചിരിപ്പിച്ച് പിഷു വീണ്ടും 'കണ്ടാൽ നടൻ ശിലംബരശൻ, നിലംപരിശൻ എന്ന് മറ്റു ചിലർ'; തലക്കെട്ടിൽ ചിരിപ്പിച്ച് പിഷു വീണ്ടും Reviewed by Sachin Biju on May 17, 2021 Rating: 5

No comments:

Powered by Blogger.