നൂറിനുമായി സിങ്കില്ല, പ്രിയ ആണെങ്കിൽ അഭിനയിക്കാമെന്ന് റോഷന്‍; പ്രഖ്യാപിച്ച സിനിമ ഒടുവിൽ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഒമര്‍ ലുലു!
ഒരു അഡാറ് ലവ്വിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫാണ് ചിത്രത്തിലെ നായികയാകുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തുടക്കത്തിൽ അസ്ലം അഫ്നാദ് എന്ന പുതുമുഖമാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിലേക്ക് അഡാർ ലവ് താരം റോഷനെ കാസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ സിനിമ ഉപേക്ഷിച്ചതായി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ.
തൻ്റെ ചിത്രം വേണ്ടെന്ന് വെച്ചതിനെ പറ്റിയും സംസാരിച്ചിരിക്കുകയാണ്. മലബാര്‍ പശ്ചാത്തലമാക്കിയ ഒരു പ്രണയ കഥ ആയാണ് പാത്തു വെഡ്‌സ് ഫ്രീക്കന്‍ എന്ന സിനിമ ഒരുക്കാന്‍ ഇരുന്നതെന്ന് സംവിധായകൻ പറഞ്ഞു. ഇത് റോഷനുമായി സംസാരിച്ചപ്പോള്‍ നൂറിനൊപ്പം അഭിനയിക്കാന്‍ സിങ്ക് ഇല്ല, പ്രിയയുമായി അഭിനയിക്കാനാണ് സിങ്ക് എന്നായിരുന്നു ലഭിച്ച മറുപടി. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നായിക ഇയാള്‍ വേണം എന്നാവശ്യപ്പെട്ടതിനാൽ ഈ സിനിമ ഉപേക്ഷിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടർ ലൈവിനോട് സംസാരിക്കവേ സംവിധായകന്‍ പറഞ്ഞു.
പിന്നെ ആ സിനിമ മറ്റൊരു നടനെ വച്ച് സിനിമ ചെയ്യാമെന്ന് വിചാരിച്ചുവെന്നും എന്നാല്‍ ആ വൈബ് അങ്ങു പോയെന്നും സംവിധായകൻ പറയുന്നു. ആ സിനിമ പുറത്തിറങ്ങാത്തത് കൊണ്ട് നഷ്ടം ഉണ്ടായത് റോഷന് തന്നയാണെന്നും നൂറിന് വീണ്ടും സിനിമകള്‍ ലഭിച്ചപ്പോൾ റോഷന് വേറെ സിനിമകള്‍ ഒന്നും ലഭിച്ചില്ലെന്നും ഒമര്‍ ലുലു വ്യക്തമാക്കി.
ഇപ്പോൾ യൂട്യൂബിൽ ഹിറ്റായി മാറിയിരിക്കുന്ന ഒമർ ലുലുവിൻ്റെ ആൽബം ഗാനമായ ‘ജാനാ മേരെ ജാനാ’ എന്ന ഗാനം ആദ്യം സിനിമയാക്കാന്‍ ആയിരുന്നു പദ്ധതിയെന്ന് സംവിധായകന്‍ വ്യക്തമാക്കിയതിനൊപ്പമാണ്. ആല്‍ബം ചിത്രീകരിക്കുന്ന സമയത്ത് ഫോണിലുണ്ടായിരുന്ന ‘ജാനാ മേരെ ജാനാ’ എന്ന ഗാനം ജുമാനയെ കേള്‍പ്പിച്ചു. തന്നെയും അജ്മലിനെയും വെച്ച് ആ ഗാനം ചെയ്യൂ ഇക്ക എന്ന് ജുമാന പറഞ്ഞു. അങ്ങനെയാണ് ഈ ഗാനം ചിത്രീകരിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.
മലയാളത്തിൽ പുതുമുഖങ്ങളെ അണിനിരത്തി പ്രണയ ചിത്രങ്ങളൊരുക്കിയിട്ടുള്ള ഒമർ ലുലു ആദ്യമായി ബാബു ആൻ്റണിയെ നായകനാക്കി ആക്ഷൻ കൈകാര്യം ചെയ്യുന്ന സിനിമ അണിയറയിലൊരുക്കുന്നതിൻറെ തിരക്കിലാണ്. 'ഹാപ്പി വെഡ്ഡിങ്', 'ചങ്ക്സ്', 'ഒരു അഡാർ ലവ്', 'ധമാക്ക' എന്നീ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് ശ്രദ്ധ നേടിയ സംവിധായകൻ ഒമർ ലുലു സൈബറിടത്തിലും ഏറെ സജീവമാണ്. വൻ പ്രതീക്ഷകൾക്കും കാത്തിരിപ്പുകൾക്കും ശേഷം തീയേറ്ററുകളിലെത്തിയ 'ഒരു അഡാറ് ലവ്വി'ന് ശേഷം ഒമർ ലുലു പ്രഖ്യാപിച്ച ചിത്രമായിരുന്നു പാത്തു വെഡ്സ് ഫ്രീക്കൻ. Also Read: ഇപ്പോള്‍ 24 മണിക്കൂര്‍ കഴിഞ്ഞു, വേദനയ്ക്ക് ആശ്വാസമുണ്ട്; വാക്‌സിന്‍ ചെയ്തതിനെ കുറിച്ച് കല്യാണി വിശദമായി പറയുന്നു!
No comments: