സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'അങ്കമാലി ഡയറീസ്' എന്ന സിനിമയിലൂടെയെത്തി ശ്രദ്ധേയനായ നടനാണ് ആന്‍റണി വര്‍ഗ്ഗീസ്. ചിത്രത്തിലെ കഥാപാത്രമായ പെപ്പെയുടെ പേരിലാണ് സിനിമ ഇറങ്ങിയ ശേഷം അദ്ദേഹം അറിയപ്പെട്ടത്. അതിന് പിന്നാലെ സ്വാതന്ത്യം അര്‍ദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരത്തിന്‍റേതായി ഈ വര്‍ഷം അജഗജാന്തരം ഉള്‍പ്പെടെ നിരവധി സിനിമകളാണ് റിലീസിനായി ഒരുങ്ങുന്നത്. ഇപ്പോഴിതാ കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ ഹിമാലയൻ യാത്രയുടെ ഓർമ്മകൾ കോർത്തുവെച്ച് ഒരുക്കിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. - എക്സ്പ്ലോറിംഗ് ഹിമാലയാസ് എന്ന പേരിലാണ് വീഡിയോ ഇറക്കിയിരിക്കുന്നത്.
Also Read:
പെപ്പെയും 6 സുഹൃത്തുക്കളും ഒരുമിച്ചുള്ള അതിസാഹസികമായ ഹിമാലയൻ യാത്രയുടെ ഓർമ്മകളും അവിടുത്തെ ജനങ്ങളുടെ ജീവിതരീതികളും മറ്റുമൊക്കെ പരിചയപ്പെടുത്തിയിരിക്കുകയാണ് വീഡിയോയിൽ. ഒപ്പം മനോഹരമായ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഹിമാലയൻ ജനതയുടെ ചരിത്രവും സംസ്കാരവും ഭക്ഷണരീതികളും മറ്റുമൊക്കെയാണ് വാബി സാബി സീരിസിലൂടെ പെപ്പെയും കൂട്ടരും അവതരിപ്പിക്കുന്നത്. സാനി യാസാണ് സംവിധായകൻ. വൈശാഖ് സി വടക്കേവീട്, സഫ സാനി എന്നിവരാണ് നിർമ്മാതാക്കൾ. രാഹുൽ ഛായാഗ്രഹണവും റിയാസ് മുഹമ്മദ് എഡിറ്റിങും സുമേഷ് സോമസുന്ദർ സംഗീതവും ഒരുക്കിയിരിക്കുന്നു. ടോക്കിസം യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
Also Read:
ഹിമാചൽ പ്രദേശിലെ കൽഗയിൽ എത്തിയപ്പോഴുള്ള അനുഭവങ്ങളും അവിടെ കണ്ടുമുട്ടിയ ആളുകളുടെ ജീവിതവും മറ്റുമൊക്കെയുള്‍ക്കൊള്ളിച്ചുള്ളതാണ് 13.55 ദൈര്‍ഘ്യമുള്ള വീഡിയോ. മണാലിയിലേക്ക് പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. അത് അടുത്തഭാഗമായാണ് എത്തുന്നത്. ഈ വർഷം നിരവധി സിനിമകളാണ് പെപ്പെയുടേതായി വരാനിരിക്കുന്നത്. ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാൻ, ദേവ് ഫക്കീർ തുടങ്ങിയവയാണവ.
Also Watch :
ഹിമാലയൻ യാത്രയുടെ ഓർമ്മകൾ കോർത്തിണക്കി 'വാബി സാബി'യുമായി പെപ്പെ
Reviewed by Sachin Biju
on
May 14, 2021
Rating:
No comments: