സിനിമയിറങ്ങും മുമ്പ് സംവിധായകൻ ഓർ‍മ്മയായി; ഷാജി പാണ്ടവത്തിന്‍റെ 'കാക്കത്തുരുത്ത്‌' ട്രെയിലർ

താൻ ആദ്യമായൊരുക്കിയ സിനിമ ചിത്രീകരണമൊക്കെ പൂര്‍ത്തിയാക്കി റിലീസിന് തയ്യാറാകുന്നതിനിടയില്‍ ഈ ലോകത്തോട് യാത്ര പറയേണ്ടി വന്ന ഷാജി പാണ്ടവത്ത് ഒരുക്കിയ "കാക്കത്തുരുത്ത് " എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രായിക്കര പാപ്പാന്‍, ഗംഗോത്രി, കവചം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഷാജി പാണ്ടവത്ത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് " കാക്കത്തുരുത്ത് ". Also Read: ഫ്രെയിം ടു ഫ്രെയിം ബാനറിൽ കെ ബി മധുസൂദനന്‍ മാവേലിക്കര നിർമിക്കുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനായ വേണു ബി നായർ ആണ്. ബാക്കി എല്ലാ കഥാപാത്രങ്ങളും കാക്കതുരുത്തിൽ തന്നെ ജീവിക്കുന്നവർ തന്നെയാണ്. കാക്കത്തുരുത്ത് എന്ന തുരുത്തും അവിടത്തെ മനുഷ്യരുടെ ജീവിതവും ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ വള്ളക്കാരന്‍ വേലച്ചനായി വേണു ബി നായര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ദേവൂട്ടിയായി തുരുത്തുവാസിയായ ശ്രീജ എന്ന പെൺകുട്ടി അഭിനയിക്കുന്നു. Also Read: ജയന്തിയായി റോഷിനി മധുവും പ്രത്യക്ഷപ്പെടുന്നു. അഡ്വ. ഗണേഷ് കുമാർ, ഗണേശ്, മധുസൂദനന്‍, രേഷ്മ, കൃഷ്ണൻ, കുഞ്ഞുമോൻ തുടങ്ങി നിരവധി തുരുത്തുവാസികൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം രാജേഷ് പീറ്റർ, സംഗീതം അജി സരസ്, കല ശ്രീകുമാർ പൂച്ചാക്കൽ, മേക്കപ്പ് പട്ടണം ഷാ, വസ്ത്രാലങ്കാരം ഇന്ദ്രന്‍ ജയന്‍, സ്റ്റില്‍സ് കണ്ണന്‍ സൂരജ്, എഡിറ്റര്‍ സോബിന്‍ കെ എസ്, സൗണ്ട് മിക്സ് അനൂപ് തിലക്, എഫക്റ്റ്സ് സുരേഷ് തിരുവല്ലം, അസോസിയേറ്റ് ഡയറക്ടര്‍ അനിൽ മേടയിൽ, ലോക്കേഷന്‍ മാനേജര്‍ കുഞ്ഞുമോന്‍ എരമല്ലൂര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. Also Watch :
സിനിമയുടെ ചിത്രീകരണം പൂർത്തിയായി ഏതാനും നാളുകൾ കഴിഞ്ഞപ്പോഴായിരുന്നു സംവിധായകന്‍റെ മരണം, ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർ‍ത്തകർ
സിനിമയിറങ്ങും മുമ്പ് സംവിധായകൻ ഓർ‍മ്മയായി; ഷാജി പാണ്ടവത്തിന്‍റെ 'കാക്കത്തുരുത്ത്‌' ട്രെയിലർ സിനിമയിറങ്ങും മുമ്പ് സംവിധായകൻ ഓർ‍മ്മയായി; ഷാജി പാണ്ടവത്തിന്‍റെ 'കാക്കത്തുരുത്ത്‌' ട്രെയിലർ Reviewed by Sachin Biju on May 14, 2021 Rating: 5

No comments:

Powered by Blogger.