നിങ്ങള്‍ക്ക് ഒരു പവറുണ്ട്, എന്തൊരു അഭിനയമാണിത്, ജോജു ജോര്‍ജ്ജിനെ പ്രശംസിച്ച് രാജ്കുമാര്‍ റാവു!

എന്ന ചിത്രം ഒടിപിയില്‍ റിലീസ് ചെയ്തതോടെ, സമീപത്ത് മലയാളത്തില്‍ റിലീസ് ചെയ്ത ഏറ്റവും മികച്ച സിനിമ എന്ന അഭിപ്രായത്തോടെ മുന്നേറുകയാണ്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും നിമിഷ സജയനും ഗംഭീര പ്രകടനം നടത്തിയ ചിത്രം സംവിധാനം ചെയ്തത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. സിനിമയിലെ ജോജു ജോര്‍ജ്ജിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു. ഇന്‍സ്റ്റഗ്രാമിലൂടെ ജോജുവിന് നേരിട്ട് സന്ദേശം അയക്കുകയായിരുന്നു. തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായ രാജ്കുമാറില്‍ നിന്നുള്ള പ്രശംസ പുരസ്‌കാരത്തിന് തുല്യമാണെന്ന് പറഞ്ഞ് ജോജു ജോര്‍ജ്ജ് തന്നെയാണ് രാജ്കുമാര്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ പ്രിന്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. Also Read: ''എന്ത് മികച്ച അഭിനയമാണ് സര്‍. സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. നിങ്ങള്‍ക്കൊരു പവര്‍ ഉണ്ട്. ഇത്തരം ഗംഭീര പ്രകടനങ്ങളിലൂടെ ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിയ്ക്കൂ സര്‍'' എന്നാണ് രാജ്കുമാര്‍ റാവു ജോജു ജോര്‍ജ്ജിന് അയച്ച സന്ദേശം. ''എന്ത് പറയണം എന്നെനിക്ക് അറിയില്ല. എന്നെ സ്പര്‍ശിച്ചു. ഇത് എനിക്ക് ഒരുപാട് വലിയ കാര്യമാണ്. വളരെ അധികം സന്തോഷമുണ്ട്. എനിക്കേറ്റവും ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാളില്‍ നിന്നുള്ള അഭിനന്ദനമാണ്. എനിക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇത് നായാട്ട് എന്ന സിനിമയ്ക്ക് ഏനിക്കേറ്റവും ആദ്യം ലഭിയ്ക്കുന്ന പുരസ്‌കാരമാണ്. ഒരുപാട് നന്ദി'' രാജ്കുമാറിന്റെ സന്ദേശത്തിന്റെ സ്‌ക്രീന്‍ പ്രിന്റ് പങ്കുവച്ചുകൊണ്ട് ജോജു ജോര്‍ജ്ജ് ഇന്‍സ്റ്റഗ്രാമില്‍ എഴുതി. Also Read: രാഷ്ട്രീയ - മാധ്യമ നായാട്ടിനെ കുറിച്ചാണ് നായാട്ട് എന്ന ചിത്രം പറയുന്നത്. നിരപരാധിത്വം തെളിയിക്കാനുള്ള മൂന്ന് പൊലീസുകാരുടെ ഓട്ടപ്പാച്ചിലാണ് ചിത്രം. ഒരു സര്‍വൈവല്‍ ത്രില്ലറാണ്. അഭിനയ മികവ് കൊണ്ടും അവതരണ മികവുകൊണ്ടും സിനിമ മികച്ചു നില്‍ക്കുന്നു. നിര്‍മാതാവ് എന്ന നിലയിലും നടന്‍ എന്ന നിലയിലും മലയാള സിനിമയില്‍ കാലുറപ്പിച്ച് നില്‍ക്കുകയാണ് ജോജു ജോര്‍ജ്ജ്. സമീപ കാലത്ത് ഇറങ്ങിയ ചിത്രങ്ങളിലെല്ലാം ജോജു ജോര്‍ജ്ജിന്റെ അഭിനയവും കഥാപാത്രവും ശ്രദ്ധേയമായിരുന്നു. വലിയ പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരിയ്ക്കുന്ന മാലിക്, തുറമുഖം എന്നീ ചിത്രങ്ങളിലും ജോജു അഭിനയിക്കുന്നുണ്ട്. രണ്ട് സിനിമകളുടെയും ടീസറിലും ട്രെയിലറിലും കണ്ട ജോജുവിന്റെ പ്രകടനം പ്രതീക്ഷ ഒട്ടും കുറയ്ക്കുന്നില്ല.
തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് രാജ്കുമാറെന്നും അദ്ദേഹത്തിൽ നിന്നുള്ള പ്രശംസ പുരസ്‌കാരത്തിന് തുല്യമാണെന്നും ജോജു പറഞ്ഞു. ജോജു ജോര്‍ജ്ജ് തന്നെയാണ് രാജ്കുമാര്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
നിങ്ങള്‍ക്ക് ഒരു പവറുണ്ട്, എന്തൊരു അഭിനയമാണിത്, ജോജു ജോര്‍ജ്ജിനെ പ്രശംസിച്ച് രാജ്കുമാര്‍ റാവു! നിങ്ങള്‍ക്ക് ഒരു പവറുണ്ട്, എന്തൊരു അഭിനയമാണിത്, ജോജു ജോര്‍ജ്ജിനെ പ്രശംസിച്ച് രാജ്കുമാര്‍ റാവു! Reviewed by Sachin Biju on May 14, 2021 Rating: 5

No comments:

Powered by Blogger.