മഞ്ജു വാര്യര്‍ക്ക് ശേഷം സുരഭി ലക്ഷ്മിയും ചെങ്കല്‍ചൂളയിലേക്ക്, ചേരിക്കാരിയായി സുരഭി!!

മഞ്ജു വാര്യര്‍ നായകികയായി എത്തിയ സുജാത എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത് തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ചൂള കോളനിയിലാണ്. മഞ്ജു വാര്യക്ക് ശേഷം ഇതാ സുരഭി ലക്ഷ്മിയും ചേരിക്കാരിയായി ചെങ്കല്‍ ചൂളയിലേക്ക്. ഖായിസ് മിലിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തല എന്ന ചിത്രത്തിലാണ് സുരഭി ചേരി നിവാസിയായി എത്തുന്നത്. Also Read: മുത്തുലക്ഷ്മി എന്ന ചേരിക്കാരിയായിട്ടാണ് സുരഭി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് സംവിധായകന്‍ ഖായിസ് മിലിന്‍ പറഞ്ഞു. കൊവിഡ് 19 നും ലോക്ക്ഡൗണിനും ഒക്കെ മുന്‍പ് നടക്കുന്ന ഒരു കഥയാണ് ചിത്രത്തിന്റേത്. സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് ഇരയാകുന്നവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. പക്ഷെ അവര്‍ക്കാര്‍ക്കും പ്രതികരിക്കാന്‍ കഴിയുന്നില്ല. ശക്തമായ സ്ത്രീ കഥാപാത്രമാണ് അവതരിപ്പിയ്ക്കുന്ന മുത്തുലക്ഷ്മി എന്നും സംവിധായകന്‍ പറയുന്നു. സുരഭിയെ കൂടാതെ ശാലിന്‍ സോയ, ബിനോയ് ആന്റണി, മുരുകന്‍ മാര്‍ട്ടിന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ പുതുമുഖങ്ങളാണ്. ഓരോ കഥാപാത്രങ്ങളും ജീവിതത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണെന്ന് ഖായിസ് മിലന്‍ പറഞ്ഞു. Also Read: 1974 ല്‍ ഉണ്ടായ ന്യൂ ഭരത് എന്ന കോളനിയും ആ കോളനിയില്‍ നടക്കുന്ന സംഭവങ്ങളുമാണ് കഥ. ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് ചെങ്കല്‍ചൂള കോളനിയില്‍ വച്ചാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പേ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതാണെന്നും സംവിധായകന്‍ അറിയിച്ചു.
ചിത്രത്തിന്റെ ഷൂട്ടിങ് ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പേ തന്നെ പൂര്‍ത്തിയായതാണെന്നും 1974 ല്‍ രൂപംകൊണ്ട് ന്യൂ ഭരത് എന്ന കോളനിയും ആ കോളനിയില്‍ നടക്കുന്ന സംഭവങ്ങളുമാണ് കഥയിൽ പറയുന്നതെന്നും സംവിധായകന്‍ അറിയിച്ചു.
മഞ്ജു വാര്യര്‍ക്ക് ശേഷം സുരഭി ലക്ഷ്മിയും ചെങ്കല്‍ചൂളയിലേക്ക്, ചേരിക്കാരിയായി സുരഭി!! മഞ്ജു വാര്യര്‍ക്ക് ശേഷം സുരഭി ലക്ഷ്മിയും ചെങ്കല്‍ചൂളയിലേക്ക്, ചേരിക്കാരിയായി സുരഭി!! Reviewed by Sachin Biju on May 19, 2021 Rating: 5

No comments:

Powered by Blogger.