എന്റെ ജാലകങ്ങള്‍ ചിലപ്പോള്‍ പറന്ന് പോയേക്കാം... ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് ശ്രുതി ഹസന്‍!!

കൊറോണ വൈറസ് കാരണമുള്ള ഭീതിയില്‍ ഇരിയ്ക്കുന്നതിനിടെയാണ് ടൗട്ടേ ചുഴലിക്കാറ്റും ഇന്ത്യയിലേക്ക് ആഞ്ഞടിച്ചത്. വീടുകള്‍ പോലും കാറ്റിലും കനത്ത മഴയിലും ഒഴുകിപ്പോയപ്പോള്‍, തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ശ്രുതി ഹസന്‍. ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിയ്ക്കുന്ന സമയത്ത് മുംബൈയിലെ വസതിയില്‍ തനിച്ചായിരുന്നു ശ്രുതി. തന്റെ ജാലകങ്ങള്‍ പോലും പാറിപ്പോകാന്‍ സാധ്യതയുണ്ട് എന്ന് ശ്രുതി പറയുന്നു. Also Read: ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് തന്റെ ഭീതി ശ്രുതി ആരാധകര്‍ക്ക് മുന്നില്‍ കാണിച്ചത്. വളരെ ശക്തമായി കാറ്റ് ആഞ്ഞടിയ്ക്കുന്ന കാഴ്ച ശ്രുതി പങ്കുവച്ച വീഡിയോയില്‍ കാണാം. ഈ കാറ്റ് അവസാനിക്കുന്ന ലക്ഷണമില്ല. എന്റെ ജാലകങ്ങള്‍ പറന്ന് പോയേക്കാം എന്നും ഇത് വളരെ ഭായനകമാണെന്നും ശ്രുതി ഹസന്‍ പറയുന്നു. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് ഇതേ അപ്പാര്‍ട്‌മെന്റില്‍ താന്‍ തനിച്ചായിരുന്നു എന്നും ശ്രുതി ഓര്‍ക്കുന്നു. Also Read: ലാഭം എന്ന ചിത്രത്തിലാണ് ശ്രുതി ഹസന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ചിത്രം റിലീസിങ് ഘട്ടത്തിലാണ്. വിജയ് സേതുപതി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ് പി ജനനാഥനാണ്. കന്നടയിലും തമിഴിലുമായിട്ടായിരിയ്ക്കും ചിത്രം റിലീസ് ചെയ്യുന്നത്. സലാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയായിരുന്നു ശ്രുതി. അപ്പോഴേക്കും രണ്ടാം ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കുകയായിരുന്നു.
ശ്രുതി തന്റെ ഭീതി ആരാധകര്‍ക്ക് മുന്നില്‍ കാണിച്ചത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ്. ശ്രുതി പങ്കുവച്ച വീഡിയോയില്‍ വളരെ ശക്തമായി കാറ്റ് ആഞ്ഞടിയ്ക്കുന്ന കാഴ്ച കാണാം
എന്റെ ജാലകങ്ങള്‍ ചിലപ്പോള്‍ പറന്ന് പോയേക്കാം... ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് ശ്രുതി ഹസന്‍!! എന്റെ ജാലകങ്ങള്‍ ചിലപ്പോള്‍ പറന്ന് പോയേക്കാം... ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് ശ്രുതി ഹസന്‍!! Reviewed by Sachin Biju on May 18, 2021 Rating: 5

No comments:

Powered by Blogger.