സിനിമ ഉപേക്ഷിക്കുമോ..?, ഗൗതം ആവശ്യപ്പെട്ടാല്‍ അഭിനയം നിര്‍ത്തും എന്ന് കാജള്‍ അഗര്‍വാള്‍!!

ചുരുങ്ങിയ സമയം കൊണ്ട് തമിഴ് - തെലുങ്ക് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് കാജള്‍ അഗര്‍വാള്‍. എസ് എസ് രാജമൗലി സംവിധാനം ചെയ്ത മഗധീര എന്ന ചിത്രത്തിന് ശേഷമാണ് കാജളിന്റെ കരിയര്‍ തെളിഞ്ഞത്. അതിന് ശേഷം തെലുങ്ക് - തമിഴ് സിനിമാ ലോകത്ത് തിരക്കുള്ള നടിമാരില്‍ ഒരാളായി കാജള്‍ വളര്‍ന്നു. Also Read: പിന്നീട് സിനിമകള്‍ വളരെ അധികം സെലക്ടീവായ കാജള്‍ വിവാഹത്തിന് ശേഷവും സിനിമകള്‍ ചെയ്യാന്‍ തയ്യാറായി. ഗൗതം കിച്‌ലുവുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമോ എന്ന് അന്ന് ചോദിച്ചപ്പോള്‍, സിനിമ അഭിനയം എന്റെ തൊഴില്‍ ആണെന്നാണ് കാജള്‍ പറഞ്ഞത്. ഇപ്പോഴും അത് തന്നെയാണ് കാജള്‍ പറയുന്നത്, എന്നാല്‍ ഭര്‍ത്താവ് ഗൗതം ആവശ്യപ്പെട്ടാല്‍ ഈ ജോലി നിര്‍ത്താന്‍ താന്‍ തയ്യാറാണെന്ന് കാജള്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാജള്‍. അഭിനയം തുടര്‍ന്ന് കൊണ്ടു പോകുമോ എന്ന ചോദ്യത്തോട് കാജള്‍ പ്രതികരിച്ചു. എത്ര കാലം അഭിനയം ഇങ്ങനെ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയും എന്നെനിക്ക് അറിയില്ല. എന്നാല്‍ എന്റെ ഭര്‍ത്താവ് മതി എന്ന് പറയുന്നത് വരെ ഞാന്‍ അഭിനയം തുടരും. ഭര്‍ത്താവില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും എനിക്ക് നല്ല പിന്തുണയാണ് ലഭിയ്ക്കുന്നത്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ അഭിനയം തുടരും- കാജള്‍ വ്യക്തമാക്കി. Also Read: അതേ സമയം വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കാന്‍ കാജളിന് അവസരം ലഭിച്ചിട്ടില്ല. ലോക്ക് ഡൗണ്‍ സമയത്താണ് കാജളിന്റെയും ഗൗതമിന്റെയും വിവാഹം നടന്നത്. വിവാഹ ശേഷം ദുല്‍ഖര്‍ സല്‍മാന് ഒപ്പം അഭിനയിക്കുന്ന ഹേയ് സിനാമിക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കും എന്നായിരുന്നു വിവരം. എന്നാല്‍ പ്രശസ്ത ഡാന്‍സ് കൊറിയോ ഗ്രാഫറായ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. കമല്‍ ഹസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 ആണ് കാജള്‍ കരാറ് ചെയ്തിരിയ്ക്കുന്ന മറ്റൊരു ചിത്രം. എന്നാല്‍ ഈ ചിത്രവും പാതിയില്‍ നിര്‍ത്തിയിരിയ്ക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് വൈകിപ്പിച്ച് അനാവശ്യ നഷ്ടമുണ്ടാക്കുന്നു എന്ന് പറഞ്ഞ് സംവിധായകന്‍ ശങ്കറിന് എതിരെ നിര്‍മാതാക്കളായ ലിങ്ക പ്രൊഡക്ഷന്‍സ് കോടതിയില്‍ സമീപിച്ചിരുന്നു. കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ ഇപ്പോള്‍ ശങ്കറിന്റെ അമ്മ മകണപ്പെടുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ഇനി എന്ന് ഇന്ത്യന്‍ ടു ആരംഭിയ്ക്കും എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. Also Read: അതേ സമയം വിവാഹത്തിന് മുന്‍പേ തന്നെ കാജള്‍ വേറെയും ചില സിനിമകളില്‍ കരാറ് ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം വരവും നിയന്ത്രണ വിധേയമായതോടെ പല സിനിമകളും ഒഴിവാക്കി എന്നാണ് അറിയുന്നത്. എന്ത് തന്നെയായാലും, കാജള്‍ ഫാന്‍സ് നിരാശപ്പെടേണ്ടതില്ല.. നിലവില്‍ കാജളിന് അഭിനയിക്കാന്‍ ഭര്‍ത്താവിന്റെ എല്ലാവിധ പിന്തുണകളുമുണ്ട്.
എത്ര കാലം അഭിനയം ഇങ്ങനെ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയും എന്നറിയില്ല. എന്നാല്‍ എന്റെ ഭര്‍ത്താവ് മതി എന്ന് പറയുന്നത് വരെ താന്‍ അഭിനയം തുടരുമെന്നും കാജൾ അഗർവാൾ.
സിനിമ ഉപേക്ഷിക്കുമോ..?, ഗൗതം ആവശ്യപ്പെട്ടാല്‍ അഭിനയം നിര്‍ത്തും എന്ന് കാജള്‍ അഗര്‍വാള്‍!! സിനിമ ഉപേക്ഷിക്കുമോ..?, ഗൗതം ആവശ്യപ്പെട്ടാല്‍ അഭിനയം നിര്‍ത്തും എന്ന് കാജള്‍ അഗര്‍വാള്‍!! Reviewed by Sachin Biju on May 19, 2021 Rating: 5

No comments:

Powered by Blogger.