'ഒരാളെ ഇഷ്ടമുണ്ട്... പക്ഷേ, തിരിച്ച് ചെല്ലുമ്പോ പുറത്തെ പ്രണയമുണ്ടാകുമോ എന്നറിയില്ല'; ആശങ്ക പങ്കിട്ട് ഋതു, അത്രയ്ക്ക് ഉള്ളതേ ഉള്ളോ എന്ന് മോഹൻലാൽ!

ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മത്സരാർത്ഥികളിലൊരാളാണ് ഋതു മന്ത്ര. പുതിയ സീസണിലേക്ക് എത്തിയ ശേഷമാണ് ഋതുവിനെ കൂടുതൽ ആളുകൾ തിരിച്ചറിയുന്നത്. എന്നിരുന്നാൽ തന്നെയും വെറൈറ്റി ഫോട്ടോഷൂട്ടുകളിലൂടെ ഋതു സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു. കണ്ണൂർ സ്വദേശിയായ ഋതു ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിമുണ്ടെന്ന വിവരവും ബിബി പ്രേക്ഷകർക്കറിയാവുന്ന സംഗതിയാണ്. ബിഗ് ബോസിലും പൊതുവെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വളരെ ശാന്തമായിട്ടാണ് ഋതു ഇടപെടുന്നതെങ്കിലും തൻ്റെ കൃത്യമായ നിലപാടുകൾ തുറന്ന് പറയാറുമുണ്ട്. Also Read: നോബിയല്ല, അവസാന ആഴ്ചയിലെ ക്യാപ്റ്റനായി ഋതു! മത്സരിക്കാനില്ല, ഋതു തന്നെയാണ് ക്യാപ്റ്റൻ സ്ഥാനത്തിന് അർഹയെന്ന് ഡിംപലും!

സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളൊക്കെ ഋതു നന്നായി വിനിയോഗിക്കാറുമുണ്ട്. ബിബി വീട്ടിലെ എല്ലാ ടാസ്ക്കുകളിലും സജീവമായി തന്നെ ഋതു ഇടപെടാറുമുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ എപ്പിസോഡിൽ തൻ്റെ ഇഷ്ടത്തെ കുറിച്ച് ഋതു നടത്തിയ വെളിപ്പെടുത്തലാണ് സൈബറിടം ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായാണ് ഋതു തൻ്റെ ഇഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരും ഋതുവിൻ്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ്.

മോഹൻലാൽ എല്ലാ മത്സരാർത്ഥികളോടും പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഋതുവിൻ്റെ ഊഴത്തിൽ താരം പ്രണയത്തെ കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ ആഴ്ച അനൂപിൻ്റെ പ്രണയിനി ഈഷയ്ക്ക് പിറന്നാൾ സമ്മാനമൊരുക്കി നൽകിയതിനെ കുറിച്ച് ചോദിച്ചുകൊണ്ടായിരുന്നു അവതാരകൻ ഈ വിഷയത്തിലേക്കെത്തിയത്. പ്രണയത്തെ കുറിച്ച് ഋതു പറഞ്ഞ മറുപടി ആരാധകരൊക്കെ വലിയ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്.

"പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്, നമ്മൾ പ്രണയിച്ചുകൊണ്ടേയിരിക്കണം. ഈ പ്രപഞ്ചത്തിനോടും ലാലേട്ടനോടുമൊക്കെ പ്രണയമുണ്ട്. അങ്ങനെ എല്ലാവരും പ്രണയിച്ചുകൊണ്ടേയിരിക്കട്ടെ. കല്യാണമായെങ്കിൽ പോലും വിവാഹശേഷവും ആ പ്രണയം വിടാതിരിക്കട്ടെ. എപ്പോഴും പ്രണയത്തിൻ്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി ചെല്ലണം. കമിതാക്കളാണെങ്കിലും വിവാഹിതരായ ദമ്പതികളാണെങ്കിലും പ്രണയം അത്രമേൽ ശക്തമായിരിക്കണം"

"പ്രേമമാണോ പ്രണയമാണോ കൂടുതൽ വേണ്ടത്???" എന്ന അവതാരകൻ്റെ ചോദ്യത്തോട് ഋതു പ്രതികരിച്ചത് "അത് പ്രണയമാണ്" എന്നായിരുന്നു. "പ്രണയവും റൊമാൻസും ഒന്നിച്ചുണ്ടാകണമെന്നതാണ് തൻ്റെ നിലപാട്. എങ്കിലേ പെർഫെക്ട് മിക്സ്ചർ ആകുള്ളൂവെന്നായിരുന്നു ഋതു നൽകിയ മറുപടി. അങ്ങനെ ആരെങ്കിലുമുണ്ടോ എന്ന മോഹൻലാലിൻ്റെ ചോദ്യത്തോട് ചെറു ചിരിയോടെയായിരുന്നു ഋതുവിൻ്റെ മറുപടി."

"എനിക്കൊരാളെ ഇഷ്ടമുണ്ട്, പക്ഷേ അതിൻ്റെ ഭാവി എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് കൺഫ്യൂഷനാണ്. അത് ആർക്കും അറിയില്ലല്ലോ എന്ന് ഉടനടി മോഹൻലാലും മറുപടി നൽകി. അങ്ങനെയല്ല ലാലേട്ടാ, അവർക്ക് എങ്ങനെയാണത് കൊണ്ടുപോവുക എന്ന് അറിയില്ലാത്തത് കൊണ്ട് അതിലേക്ക് കൂടുതൽ പോയിട്ടില്ലെന്നും ഇഷ്ടങ്ങളുണ്ട്, പക്ഷേ എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയില്ലെന്നും ഋതു പറഞ്ഞു."

അത് നമുക്കറിയണമെന്നായിരുന്നു മോഹൻലാൽ നൽകിയ മറുപടി. അറിയാതെങ്ങനെയാ എന്ന് മോഹൻലാൽ ചോദിച്ചപ്പോ അക്കാര്യം ഇവിടുന്ന് ഇറങ്ങിയിട്ട് ചോദിക്കാം എന്നാണ് ഋതു നൽകിയ മറുപടി. ഇവിടുന്ന് തിരിച്ച് ചെല്ലുമ്പോഴേക്കും അവർക്ക് ആ പ്രണയമുണ്ടോ എന്നറിയില്ലല്ലോ എന്നും അവർ വേറെ പ്രണയിക്കുമോ എന്നറിയില്ലല്ലോ എന്നും ഋതു പറഞ്ഞു, പത്തെഴുപത് ദിവസങ്ങൾക്കുള്ളിൽ ഓടിപ്പോകുന്ന പ്രണയമാണോ തൻ്റേത് എന്നായിരുന്നു ഇതിനോട് മോഹൻലാലിൻ്റെ മറുചോദ്യം.

ഇത് എൻ്റെ ഇഷ്ടമാണ് ലാലേട്ടാ, അവർക്കിഷ്ടമുണ്ടോ എന്നും അറിയില്ല, ഇതെൻ്റെ ഉള്ളിലുണ്ടായ തോന്നലാണ്. നമ്മളിഷ്ടപ്പെടുന്നവരെല്ലാം നമുക്ക് സ്നേഹം തിരിച്ച് തരണമെന്നില്ലല്ലോ, പക്ഷേ നമുക്ക് സ്നേഹിക്കുന്നതിന് വിലക്കില്ലല്ലോ എന്ന ഗതിയിലാണ് തൻ്റെ ഈ ഇഷ്ടമെന്നും ഋതു മന്ത്ര മോഹൻലാലിനോട് വിശദീകരിച്ചു. എൻ്റെ പ്രണയം നിനക്ക് നിഷേധിക്കാനാവില്ല എന്നാണ് പഴമൊഴി എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോഹൻലാൽ ഈ പ്രണയകഥ മുഴുമിപ്പിച്ചത്.

അടുത്തിടെ താനും ഋതുവും ആയി പ്രണയത്തിലാണ് എന്ന് സൂചിപ്പിച്ചു കൊണ്ട് ഋതുവിന്റെ ബോയ് ഫ്രണ്ട് രംഗത്ത് എത്തിയിരുന്നു. നടനും മോഡലുമായ ജിയയുമായി കഴിഞ്ഞ നാല് വർഷമായി ഋതു പ്രണയത്തിലാണ് എന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. തങ്ങൾ പ്രണയത്തിലാണ് എന്ന് ജിയ പറഞ്ഞതിന് പിന്നാലെ നിരവധി ചോദ്യങ്ങളും ജിയയ്ക്കെതിരെ ഉയർന്നിരുന്നു

ഋതുവിന്റെ ആത്മസുഹൃത്തും നടനും മോഡലുമായ ജിയ ഇറാനി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകളും പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു. സോഷ്യൽ മീഡിയ വഴി ഋതുവിന്റെ ചിത്രങ്ങൾ പങ്കിടുന്നതിനെകുറിച്ചും , തങ്ങൾക്കിടയിലുള്ള വിശാലമായ ബന്ധത്തെക്കുറിച്ചും ജിയ മനസ്സ് തുറന്നിരുന്നു

കൊച്ചിയിൽ ഒരുമാതിരിപെട്ടവർക്കെല്ലാം ഈ ബന്ധം അറിയാമെന്നും തനിക്ക് ഋതുവിനെ പൂർണ്ണമായി അറിയാമെന്നും അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഋതുവിൻ്റെ പേരിലുയരുന്ന ഗോസിപ്പുകൾ വകവെക്കുന്നില്ലെന്നും ജിയ പറഞ്ഞിരുന്നു. 'കഴിഞ്ഞ നാല് വർഷമായി ഋതുവും ഞാനും പ്രണയത്തിലാണ്', എന്നും ജിയ പറയുന്നു. ഞങ്ങൾ ഒരുമിച്ചു യാത്രകൾ ചെയ്യാറുണ്ട് , അവളുടെ ആയിരകണക്കിന് ചിത്രങ്ങൾ തന്റെ കൈയ്യിലുണ്ട്' ജിയ പറഞ്ഞതിങ്ങനെ

ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മത്സരാർത്ഥികളിലൊരാളാണ് ഋതു മന്ത്ര. പുതിയ സീസണിലേക്ക് എത്തിയ ശേഷമാണ് ഋതുവിനെ കൂടുതൽ ആളുകൾ തിരിച്ചറിയുന്നത്. എന്നിരുന്നാൽ തന്നെയും വെറൈറ്റി ഫോട്ടോഷൂട്ടുകളിലൂടെ ഋതു സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു. കണ്ണൂർ സ്വദേശിയായ ഋതു ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിമുണ്ടെന്ന വിവരവും ബിബി പ്രേക്ഷകർക്കറിയാവുന്ന സംഗതിയാണ്. ബിഗ് ബോസിലും പൊതുവെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വളരെ ശാന്തമായിട്ടാണ് ഋതു ഇടപെടുന്നതെങ്കിലും തൻ്റെ കൃത്യമായ നിലപാടുകൾ തുറന്ന് പറയാറുമുണ്ട്. Also Read: നോബിയല്ല, അവസാന ആഴ്ചയിലെ ക്യാപ്റ്റനായി ഋതു! മത്സരിക്കാനില്ല, ഋതു തന്നെയാണ് ക്യാപ്റ്റൻ സ്ഥാനത്തിന് അർഹയെന്ന് ഡിംപലും!
'ഒരാളെ ഇഷ്ടമുണ്ട്... പക്ഷേ, തിരിച്ച് ചെല്ലുമ്പോ പുറത്തെ പ്രണയമുണ്ടാകുമോ എന്നറിയില്ല'; ആശങ്ക പങ്കിട്ട് ഋതു, അത്രയ്ക്ക് ഉള്ളതേ ഉള്ളോ എന്ന് മോഹൻലാൽ! 'ഒരാളെ ഇഷ്ടമുണ്ട്... പക്ഷേ, തിരിച്ച് ചെല്ലുമ്പോ പുറത്തെ പ്രണയമുണ്ടാകുമോ എന്നറിയില്ല'; ആശങ്ക പങ്കിട്ട് ഋതു, അത്രയ്ക്ക് ഉള്ളതേ ഉള്ളോ എന്ന് മോഹൻലാൽ! Reviewed by Sachin Biju on May 16, 2021 Rating: 5

No comments:

Powered by Blogger.